ക്രിക്കറ്റ് മടിയന്മാരുടെ കളി; പത്മശ്രീമമ്മൂട്ടി

March 5th, 2012

mammootty-epathram

കോഴിക്കോട്: ക്രിക്കറ്റ് മടിയന്മാരുടെ കളിയാണെന്ന് പത്മശ്രീ മമ്മൂട്ടി. ശരീരം അനങ്ങിക്കളിക്കുന്ന ഏക കളി ഫുഡ്‌ബോളാണെന്നും എന്നാല്‍ കാലഘട്ടത്തിന്റെ പ്രത്യേകതയാണെന്ന് തോന്നുന്നു ആളുകള്‍ക്ക് ഇപ്പോള്‍ താല്പര്യം മടിന്മാരുടെ കളിയായ ക്രിക്കറ്റിനോടാണെന്നും അദ്ദേഹം പറഞ്ഞു.  കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഈ.കെ.നായനാര്‍ സ്വര്‍ണ്ണക്കപ്പ് ഫുഡ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടന വേളയിലായിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാര്‍ ക്രിക്കറ്റിനെതിരെ തുറന്നടിച്ചത്. എന്നാല്‍ അടുത്തിടെ നടന്ന സെലിബ്രിറ്റി ക്രിക്കറ്റില്‍ പത്മശ്രീ മോഹന്‍‌ലാലിന്റെ നേതൃത്വത്തില്‍ മലയാളി സിനിമാതാരങ്ങള്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. കളി കാണുന്നതിനും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും മമ്മൂട്ടി എത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മടിയന്മാരുടെ കളിയാണെന്ന മമ്മൂട്ടിയുടെ പരാമര്‍ശം പുതിയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്.വിഷയം ഇതിനോടകം സോഷ്യല്‍ മീഡിയകളായ ട്വിറ്റര്‍,ഫേസ്ബുക്ക് തുടങ്ങിയവയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്.

ഈ.കെ.നായനാരുടെ പേരിലുള്ള ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റ് കണ്ണൂരില്‍ നിന്നും കോഴിക്കോട്ട് എത്തിയിരിക്കുന്നു ഇനിയത് എല്ലാ ജില്ലകളിലേക്കും എത്തണമെന്നും മമ്മൂട്ടി പറഞ്ഞു.  പി. ടി. ശ്രീനിവാസന്‍, ഓട്ടോ ചന്ദ്രന്‍, രജീന്ദ്രനാഥ്, യൂനുസ്, കെ. ടി. ജോസഫ് തുടങ്ങിയവര്‍ മമ്മൂട്ടിയില്‍ നിന്നും ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം. എല്‍. എ, കോഴിക്കോട് മേയര്‍ എം. കെ പ്രേമജം, സി. പി. എം ജില്ലാ സെക്രട്ടറി ടി. പി. രാമകൃഷ്ണന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ച് ഒമ്പതു മുതലാണ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ടിക്കറ്റുകള്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രധാന ശാഖകളിലും ഫുഡ്‌ബോള്‍ അസോസിയേഷന്റെ ഓഫീസിലും ലഭിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

നിയമസഭാ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണം: വി. എസ്

March 4th, 2012
vs-achuthanandan-shunned-epathram
തിരുവനന്തപുരം: വി.എ അരുണ്‍ കുമാറിനെ ഐ. സി. ടി. അക്കാദമി ഡയറക്ടറായും ഐ. എച്ച്. ആര്‍. ഡി അഡീഷ്ണല്‍ ഡയറക്ടറായും നിയമച്ചിതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ പറ്റി അന്വേഷണം വേണമെന്ന് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സ്പീക്കറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വി. ഡി സതീശന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ വി. എസ്.അച്യുതാനന്ദനും മകന്‍ വി. എ. അരുണ്‍കുമാറിനെതിരായും പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ മാസം  എട്ടാം തിയതി സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് പറയപ്പെടുന്ന പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗൌരവമായ വിഷയമാണ്. പിറവം ഉപതിരഞ്ഞെടുപ്പില്‍ നിയമസഭാസമിതിയുടെ റിപ്പോര്‍ട്ട്  ഇതിനോടകം സജീവമായ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പിറവത്ത് ഒമ്പത് സ്ഥാനാര്‍ഥികള്‍

March 4th, 2012

election-epathram

പിറവം: പിറവം ഉപതിരഞ്ഞെടുപ്പില്‍ ഒമ്പത് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്. പത്രിക പിന്‍‌വലിക്കുവാനുള്ള അവസാന ദിവസത്തിനു ശേഷമാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടത്. യു. ഡി. എഫ്. സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ മാതാവ് ഡെയ്‌സി ജേക്കബ്ബ് ഡമ്മി സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ചിരുന്ന പത്രിക പിന്‍‌വലിച്ചു. അനൂപ് ജേക്കബിന്റെ ചിഹ്നം ടോര്‍ച്ചാണ്. എല്‍. ഡി. എഫ്. സ്ഥാനാര്‍ഥിയും മുന്‍ എം. എല്‍. എ. യുമായ എം. ജെ. ജേക്കബിന്റെ ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രമാണ്. ബി. ജെ. പി. സ്ഥാനാര്‍ഥിക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ താമരയാണ് തിരഞ്ഞെടുപ്പ് ചിഹ്നം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൂസന്‍ നദാനിന്റെ അപ്പീല്‍ വിധിപറയല്‍ മാറ്റിവച്ചു

March 3rd, 2012
Susan-Nathan-epathram
കൊച്ചി:  ചികിത്സാര്‍ഥം ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന ഇസ്രയേലി എഴുത്തുകാരി സൂസന്‍ നദാനിന്റെ  അപ്പീലില്‍ വിധിപറയുന്നത് ഹൈക്കോടതി മാറ്റി വച്ചു.  വിസാകാലാവധി കഴിയുന്നതോടെ ഇവര്‍ ഇന്ത്യ വിടണമെന്ന് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു.  ഇതിനെ തുടര്‍ന്നാണ് സൂസണ്‍ ഹൈക്കോടതിയെ സമീപിച്ചത്.  എന്‍.ഡി.എഫ്, സിമി പോലുള്ള ചില സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വിസ അനുവദിച്ചപ്പോള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ നിന്നും വ്യതിചലിച്ചു കൊണ്ട്  സൂസന്‍  പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ വാദിച്ചു. പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്ന ഇവര്‍ അതുമായി ബന്ധപ്പെട്ട് ഒരു കേന്ദ്രത്തിലും ഇവര്‍ പോയിട്ടില്ലെന്നായിരുന്നു കോടതിയുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞത്.   എന്നാല്‍ മറ്റു ചില സമ്മേളനങ്ങളില്‍ ഇവര്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ വിസാ ദീര്‍ഘിപ്പിക്കുവാനുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. മലയാളത്തിലെ ചില മാധ്യമങ്ങളില്‍ സൂസന്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു.    ഇവരുടെ  ‘ദ അദര്‍ സൈഡ് ഓഫ് ഇസ്രായേല്‍‘ എന്ന ഇവരുടെ പുസ്തകം മലയാളത്തില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

- ലിജി അരുണ്‍

അഭിപ്രായം എഴുതുക »

പൊക്കുളങ്ങര ഉത്സവം ആഘോഷിച്ചു

March 3rd, 2012
pokkulangara-epathram
ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര ഭഗവതീ ക്ഷേത്രോത്സവം ഫെബ്രുവരി 29 ഗംഭീരമായി ആഘോഷിച്ചു. 23 ആനകള്‍ പങ്കെടുത്ത കൂട്ടി എഴുന്നള്ളിപ്പില്‍ ക്ഷേത്രക്കമ്മറ്റിയ്ക്കു വേണ്ടി മംഗലാംകുന്ന് അയ്യപ്പന്‍ തിടമ്പേറ്റി. വലം‌കൂട്ടായി തെച്ചിക്കോട്ടുകാവ് രാമകചന്ദ്രനും ഇടം കൂട്ടായി ഊട്ടോലി രാജശേഖരന്‍(ചെര്‍പ്ലശ്ശേരി രാജശേഖരന്‍)നും നിന്നു. ചെര്‍പ്ലശ്ശേരി പാര്‍ഥന്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍ തുടങ്ങി പ്രമുഖരായ ആനകളും പങ്കെടുത്തു. മൂന്നുമണിയോടെ തൊട്ടടുത്തുള്ള തിരുമംഗലം ശിവ ക്ഷേത്രത്തില്‍ പോയി വണങ്ങിയതിനു ശേഷം തിരിച്ചെത്തിയ ശേഷമായിരുന്നു കൂട്ടിയെഴുന്നള്ളിപ്പ്. മണ്ണുത്തി വെറ്റിനറി കോളേജിലെ ഡോ.രാജീവിന്റെ നേതൃത്വത്തിലുള്ള എലിഫന്റ് സ്ക്വാഡ് ആനകളെ നിരീക്ഷിക്കുവാന്‍ ഉണ്ടായിരുന്നു.
ശ്രീദുര്‍ഗ്ഗാ ഉത്സവക്കമ്മറ്റിയുടെ തെയ്യം ഉള്‍പ്പെടെ പുലിക്കളി, ശിങ്കാരിമേളം, കാവടി തുടങ്ങിയവയും ഉത്സവത്തിനു മാറ്റുകൂട്ടി. വൈകീട്ട് വെടിക്കെട്ടും ഉണ്ടായിരുന്നു.
ഫൊട്ടോ കടപ്പാട് :  ഫിറോസ് ഖാ‍ന്‍ ഏങ്ങണ്ടിയൂര്‍

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നയപ്രഖ്യാപനം പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്കൊണ്ട് : വി.എസ്
Next »Next Page » സൂസന്‍ നദാനിന്റെ അപ്പീല്‍ വിധിപറയല്‍ മാറ്റിവച്ചു »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine