സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു

March 8th, 2012
Bombay Ravi-epathram
മുംബൈ: പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി (രവിശങ്കര്‍ ശര്‍മ്മ) അന്തരിച്ചു. 86 വയസ്സായിരുന്നു. ബോംബെ ഹോസ്പിറ്റലില്‍ വൈകീട്ട് ആറരയോടെ ആയിരുന്നു അന്ത്യം. അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ ബോംബെ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളാകുകയായിരുന്നു.   ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.

മലയാളമടക്കം വിവിധ ഭാഷകളിലായി ഇരുനൂറ്റമ്പതിലധികം ഗാനങ്ങള്‍ക്ക് അദ്ദെഹം ഈണം പകര്‍ന്നിട്ടുണ്ട്. ബോബെ രവി ഈണം പകര്‍ന്ന ഗാനങ്ങള്‍ മലയാളി മനസ്സില്‍ എക്കാലത്തും നിറഞ്ഞു നിന്നവയാണ്. നഖക്ഷതങ്ങളിലെ ‘മഞ്ഞള്‍ പ്രസാദവും…’, പഞ്ചാഗ്നിയിലെ ‘ആ രാത്രിമാഞ്ഞു പോയീ…’, ‘സാഗരങ്ങളേ….‘ ഒരു വടക്കന്‍ വീരഗാഥയിലെ ‘ ചന്ദനലേപ സുഗന്ധം…’ വൈശാലിയിലെ ‘ധും ധും ധും ധുംദുഭിനാധം…’ തുടങ്ങി ബോംബെ രവി അനശ്വരമാക്കിയ ഗാനങ്ങള്‍ നിരവധി. സര്‍ഗ്ഗം,പരിണയം തുടങ്ങി പതിനഞ്ചില്‍ പരം ചിത്രങ്ങള്‍ക്കായി തൊണ്ണൂറോളം ഗാനങ്ങള്‍ അദ്ദെഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.  2005-ല്‍ ഹരിഹരന്‍ സംവിധനം ചെയ്ത മയൂഖം എന്ന ചിത്രത്തിലെ ഗാനങ്ങളാണ് അദ്ദേഹം അവസാനമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മദ്യം വാങ്ങാനെത്തിയ യുവതിക്ക് ക്രൂര മര്‍ദ്ദനം

March 7th, 2012
LIQUOR shop-kerala
പരപ്പനങ്ങാടി: മദ്യം വാങ്ങുവാന്‍ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലെറ്റില്‍ ക്യൂ നിന്ന മുസ്ലിം യുവതിയെ സദാചാര പോലീസ്  ചമഞ്ഞ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ഭര്‍ത്താവുമൊത്ത് ഓട്ടോറിക്ഷയില്‍ മദ്യം വാങ്ങുവാനായി ബീവറേജ് ഔട്ട്‌ലെത്തില്‍ എത്തിയതായിരുന്നു യുവതി. ക്യൂവില്‍ യുവതിയെ കണ്ടതോടെ ചിലര്‍ രോഷാകുലരായി ചീത്തവിളിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. ഓട്ടോയില്‍ രക്ഷപ്പെടുവാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന നാട്ടുകാര്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിനു സമീപത്തു വച്ചും മര്‍ദ്ദിച്ചു. പോലീസെത്തി അക്രമികളില്‍ നിന്നും യുവതിയേയും ഭര്‍ത്താവിനേയും രക്ഷപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ പ്രേരണയാലാണ് മദ്യം വാങ്ങുവാന്‍ വന്നതെന്നും  മര്‍ദ്ദനമേറ്റവര്‍ക്ക് പരാതിയില്ലാത്തതിനാല്‍ അക്രമികളുടെ പേരില്‍ പോലീസ് കേസെടുത്തില്ലെന്നുമാണ് അറിയുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

11 അഭിപ്രായങ്ങള്‍ »

മദ്യപിച്ച് ട്രെയിനില്‍ കയറിയവര്‍ റെയില്‍‌വേ പോലീസിനെ കടിച്ചു

March 7th, 2012
crime-epathram
പാലക്കാട്: മദ്യപിച്ച് ട്രെയിനില്‍ കയറി ബഹളമുണ്ടക്കിയത് ചോദ്യം ചെയ്ത റേയില്‍‌വേ പോലീസുകാരനു കടിയേറ്റു.
ചൊവ്വാഴ്ച രാത്രി അമൃത എക്സ്പ്രസ്സില്‍ വച്ചാണ് റെയില്‍‌വേ കോണ്‍സ്റ്റബിള്‍ ദേവദാസിനെ  മദ്യപന്മാര്‍ കടിച്ച് പരിക്കേല്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മങ്കര കിഴക്കേക്കര പറമ്പ് വീട്ടില്‍ അബ്ദുള്‍ സലാം ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ടിക്കറ്റില്ലാതെ പാലക്കാട്ടുനിന്നും ട്രെയിനില്‍ കയറിയ മദ്യപസംഘം യാത്രക്കാരെ അസഭ്യം പറയുകയും മര്‍ദ്ധിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ് സംഭവത്തില്‍ ഇടപെട്ടതിനെതുടര്‍ന്നാണ് റെയില്‍‌വേ പോലീസ് കോണ്‍സ്റ്റബിളായ ദേവദാസിനെ സംഘം കടിച്ച് പരിക്കേല്പിച്ചത്. പരാതികള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ട്രെയിനില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നതിനെതിരെ റെയില്‍‌വേ നടപടികള്‍ ശക്തമാക്കി വരികയാണ്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളത്തിലെ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റിക്കോര്‍ഡില്‍

March 7th, 2012
Keralapower-epathram
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ സര്‍വ്വകാല റിക്കോര്‍ഡ്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത്  60.5 ദശലക്ഷം യൂണിറ്റ്  വൈദ്യുതിയാണ്. ആദ്യമായാണ് സംസ്ഥനത്ത് പ്രതിദിന ഉപഭോഗത്തില്‍ 59 ദശലക്ഷം യൂണിറ്റ് മറികടക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ കണക്കുകള്‍ വൈദ്യുതി ബോര്‍ഡിനെ ആശങ്കപ്പെടുത്തുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന ചൂടും പരീക്ഷക്കാലമായതും വൈദ്യുതി ഉപഭോഗത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. വീടുകളില്‍ എ. സി അടക്കമുള്ള കൂളിങ്ങ് സംവിധാനങ്ങള്‍ ധാരാളമായി ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ഇതു കൂടാതെ കച്ചവട സ്ഥാപനങ്ങളുടേയും മറ്റും പരസ്യങ്ങള്‍/ അലങ്കാര ഡിസ്‌പ്ലേകള്‍ എന്നിവയ്ക്കും ധാരാളം വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന  വൈദ്യുതിയുടെ ഉപഭോഗത്തിനനുസരിച്ച് ആനുപാതികമായി ഉല്പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നില്ല. വൈദ്യുതി ഉപയോഗം കുറക്കുവാനായില്ലെങ്കില്‍ സംസ്ഥാനം കനത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് വൈദ്യുതി ബോര്‍ഡും ഈ രംഗത്തെ വിദഗ്ദരും പലതവണ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഹജ്ജ് മോഡല്‍ സബ്‌സിഡി ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടന ഹര്‍ജി നല്‍കി

March 7th, 2012
pilgrimage-epathram
കൊച്ചി: ഹജ്ജിനു സബ്‌സിഡി നല്‍കുന്നതു പോലെ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ തീര്‍ഥാടനം നടത്തുന്നവര്‍ക്ക് സബ്സിഡി നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടന രംഗത്ത്. ഐ. ഫ്. ഒ. ഐ. ഫൌണ്ടേഷന്‍ എന്ന സംഘടനയാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. വര്‍ക്കിങ്ങ് ചെയര്‍മാന്‍ ജിജി ലാനി തോട്ടവും സെക്രട്ടറി രാജീവ് ജോര്‍ജ്ജുമാണ് സംഘടനയ്ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹജ്ജ് തീര്‍ഥാടനത്തിനു ധനസഹായം നല്‍കുന്നതില്‍ അപാകതയില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും കൂടാതെ വിദേശ രാജ്യത്ത് തീര്‍ഥാടനം നടത്തുന്നതിന്  ക്രൈസ്തവര്‍ക്ക് 20,000  രൂപ സബ്‌സിഡി നല്‍കുവാന്‍ ആന്ധ്ര സര്‍ക്കാരിന്റെ തീരുമാനം ഉള്ളതായും ഹര്‍ജിയില്‍ പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « ജയില്‍‌ പുള്ളിയായിരിക്കെ ആര്‍. ബാലകൃഷ്ണപിള്ളയെ ഫോണ്‍ വിളിച്ചവര്‍ക്കെതിരെ കേസ്
Next » — Next Page » കേരളത്തിലെ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റിക്കോര്‍ഡില്‍ »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine