റൗഫിന്റെ കമ്പനിക്ക് നേരെ ആക്രമണം

November 23rd, 2011

rauf-kunhalikutty-epathram

കോഴിക്കോട്: ഐസ്ക്രീം കേസില്‍ വ്യവസായ മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്ന വിവാദ വ്യവസായി കെ. എ. റൗഫിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ കമ്പനിക്കുനെരെ ഒരു സംഘം ആക്രമണം നടത്തി. വെസ്റ്റ്‌ ഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ നിലമ്പൂര്‍ റബ്ബര്‍ ഫാക്ടറിക്ക് നേരെ പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്‌. ഫാക്ടറിയുടെ മുന്‍ഭാഗത്തെ മുഴുവന്‍ ചില്ലുകളും അടിച്ചു തകര്‍ത്തു. പോലീസെത്തി കേസെടുത്തു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിറവത്ത്‌ പരസ്യ നിലപാടില്ല: ശ്രേഷ്ഠ കാതോലിക്കാ ബാവ

November 23rd, 2011

കോലഞ്ചേരി: പിറവം ഉപതെരെഞ്ഞെടുപ്പില്‍ യാക്കോബായ സഭ പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കില്ലെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ്‌ ബാവ പറഞ്ഞു. ടി. എം. ജേക്കബിന്‍റെ മകന്‍ അനൂപ്‌ ജേക്കബിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് സഭ നിര്‍ബന്ധിച്ചിട്ടില്ല. തെരഞ്ഞെടുപ്പും സഭാ തര്‍ക്കവും കൂട്ടിക്കുഴക്കുന്നതില്‍ ഒട്ടും താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാര്‍ സഭയ്ക്ക് ഒട്ടേറെ നന്മകള്‍ ചെയ്തിട്ടുണ്ട്, അതുപോലെ യു. ഡി. എഫ് സര്‍ക്കാര്‍ നന്മകള്‍ ചെയ്യുന്നത് കാത്തിരിക്കുകയാണ്, കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഏറെ പരിമിതികള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജെ. എസ്. എസ്. പിളര്‍പ്പിലേക്ക്

November 23rd, 2011

gowri amma-epathram

ആലപ്പുഴ: ജെ എസ് സിലെ ബോര്‍ഡ്‌ കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്കുള്ള തര്‍ക്കം രൂക്ഷമായി. പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായതോടെ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന് കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുന്‍ എം. എല്‍. എ യുമായ കെ. കെ. ഷാജുവിനെ അച്ചടക്ക നടപടിയുടെ ഭാഗമായി തരംതാഴ്ത്തി. ജില്ല സെക്രെട്ടറിയായി നിലനിര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന സെന്ററിന്റെ തീരുമാനപ്രകാരമാണ് നടപടിയെന്ന് നേതൃത്വം അറിയിച്ചു. പരസ്യ പ്രസ്താവനയുടെ പേരിലാണ് നടപടി. ഇതോടെ പാര്‍ട്ടിക്കകത്തെ ഭിന്നത മറനീക്കി പുറത്തേക്ക് വന്നു. പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണ് എന്ന് ഒരു സംസ്ഥാന നേതാവ് തുറന്നു സമ്മതിച്ചു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുല്ലപെരിയാറില്‍ പുതിയ ഡാം ഉടനെ വേണം: മന്ത്രി പി. ജെ. ജോസഫ്‌

November 23rd, 2011

MULLAPERIYAR_DAM_epathram

തിരുവനന്തപുരം: മുല്ലപെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കാല താമസം ഒഴിവാക്കണമെന്ന് ജലസേചന വകുപ്പ്‌ മന്ത്രി പി. ജെ. ജോസഫ്‌ പറഞ്ഞു. 30 ലക്ഷ ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം അതീവ ഗൌരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ജനങ്ങളുടെ ആശങ്കകള്‍ ഇല്ലാതാകാന്‍ വിഷയം പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും, ഈ വിഷയത്തില്‍ ദേശീയ പാര്‍ട്ടികള്‍ തങ്ങളുടെ നിലപാട്‌ വ്യക്തമാക്കണമെന്നും പി. ജെ. ജോസഫ്‌ ആവശ്യപ്പെട്ടു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വ്യാജ പാസ്പോര്‍ട്ടുമായി ഇറാന്‍ കാരന്‍ മലപ്പുറത്ത് പിടിയില്‍

November 21st, 2011
Handcuffs-epathram
തേഞ്ഞിപ്പാലം: വ്യാജ പാസ്പോര്‍ട്ടുമായി മുപ്പത് വര്‍ഷമായില്‍ കേരളത്തില്‍ ജീവിക്കുന്ന ഇറാന്‍ കാരന്‍ പോലീസ് പിടിയിലായി. ചംഗിസ് ബഹാദുരി(58) എന്ന ഇറാനിയാണ്  അബ്ദുള്‍ നാസര്‍ കുന്നുമ്മല്‍ എന്ന പേരില്‍ കേരളത്തില്‍ താമസിച്ചിരുന്നത്.  ഇറാനിലെ റുസ്താനി ബഹാരിസ്ഥാന്‍  സ്വദേശിയായ ബഹാദുരി ആദ്യം ഇറാന്‍ പാസ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ എത്തിയത്. പിന്നീട് വ്യാജരേഖകള്‍ ചമച്ച് 1999-ല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുത്തു. ഇതുപയോഗിച്ച് പലതവണ വിദേശയാത്രകള്‍ നടത്തി. ചേലമ്പ്ര ഇടിമൂഴിക്കലില്‍ വീടും സ്ഥലവും വാങ്ങി കുടുമ്പ സമേതം താമസിച്ചു വരികയായിരുന്നു ഇയാള്‍. സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി സി.ഐ. ഉമേഷിന്റെ നിര്‍ദ്ദേശാനുസരണം തേഞ്ഞിപ്പാലം എസ്.ഐയും സംഘവുമാണ്  ഇയാളെ പിടികൂടിയത്. വിദേശ പൌരത്വം മറച്ചു വച്ച് വ്യാജ രേഖകളുടെ സഹായത്തോടെ  ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുത്തതിനും ചേലമ്പ്രയില്‍ സ്വത്ത് വാങ്ങിയതിനും ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
1981-ല്‍ ദുബായില്‍ വച്ച് ബഹാദുരി കൊണ്ടോട്ടിക്കാരിയായ ആയിഷയെന്ന മലയാളിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ആറുമക്കള്‍ ഉണ്ട്. പിന്നീട് ആയിഷയെ ഉപേക്ഷിച്ച് ഇയാള്‍ അവരുടെ സഹോദരി സഫിയയെ വിവാഹം  കഴിച്ചു. തുടര്‍ന്ന് മക്കള്‍ക്കും ഭാര്യക്കുമൊപ്പം കേരളത്തില്‍ താമസിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ വിദേശയാത്രകള്‍ നടത്തുന്ന ഇയാള്‍ അടുത്തിടെയാണ് കേരളത്തില്‍ മടങ്ങി എത്തിയത്.   ഒരു ഇറാന്‍ പൌരന്‍ ആള്‍മാറാട്ടം നടത്തി വര്‍ഷങ്ങളായി ഇന്ത്യന്‍ പൌരനായി മലബാറില്‍ കുടുംബജീവിതം നയിച്ചുവരികയായിരുന്നു എന്നത് സുരക്ഷാ വീഴ്ചയായി കരുതുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ച കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
Next »Next Page » മുല്ലപെരിയാറില്‍ പുതിയ ഡാം ഉടനെ വേണം: മന്ത്രി പി. ജെ. ജോസഫ്‌ »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine