സൂസന്‍ നദാനിന്റെ അപ്പീല്‍ വിധിപറയല്‍ മാറ്റിവച്ചു

March 3rd, 2012
Susan-Nathan-epathram
കൊച്ചി:  ചികിത്സാര്‍ഥം ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന ഇസ്രയേലി എഴുത്തുകാരി സൂസന്‍ നദാനിന്റെ  അപ്പീലില്‍ വിധിപറയുന്നത് ഹൈക്കോടതി മാറ്റി വച്ചു.  വിസാകാലാവധി കഴിയുന്നതോടെ ഇവര്‍ ഇന്ത്യ വിടണമെന്ന് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു.  ഇതിനെ തുടര്‍ന്നാണ് സൂസണ്‍ ഹൈക്കോടതിയെ സമീപിച്ചത്.  എന്‍.ഡി.എഫ്, സിമി പോലുള്ള ചില സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വിസ അനുവദിച്ചപ്പോള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ നിന്നും വ്യതിചലിച്ചു കൊണ്ട്  സൂസന്‍  പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ വാദിച്ചു. പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്ന ഇവര്‍ അതുമായി ബന്ധപ്പെട്ട് ഒരു കേന്ദ്രത്തിലും ഇവര്‍ പോയിട്ടില്ലെന്നായിരുന്നു കോടതിയുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞത്.   എന്നാല്‍ മറ്റു ചില സമ്മേളനങ്ങളില്‍ ഇവര്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ വിസാ ദീര്‍ഘിപ്പിക്കുവാനുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. മലയാളത്തിലെ ചില മാധ്യമങ്ങളില്‍ സൂസന്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു.    ഇവരുടെ  ‘ദ അദര്‍ സൈഡ് ഓഫ് ഇസ്രായേല്‍‘ എന്ന ഇവരുടെ പുസ്തകം മലയാളത്തില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

- ലിജി അരുണ്‍

അഭിപ്രായം എഴുതുക »

പൊക്കുളങ്ങര ഉത്സവം ആഘോഷിച്ചു

March 3rd, 2012
pokkulangara-epathram
ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര ഭഗവതീ ക്ഷേത്രോത്സവം ഫെബ്രുവരി 29 ഗംഭീരമായി ആഘോഷിച്ചു. 23 ആനകള്‍ പങ്കെടുത്ത കൂട്ടി എഴുന്നള്ളിപ്പില്‍ ക്ഷേത്രക്കമ്മറ്റിയ്ക്കു വേണ്ടി മംഗലാംകുന്ന് അയ്യപ്പന്‍ തിടമ്പേറ്റി. വലം‌കൂട്ടായി തെച്ചിക്കോട്ടുകാവ് രാമകചന്ദ്രനും ഇടം കൂട്ടായി ഊട്ടോലി രാജശേഖരന്‍(ചെര്‍പ്ലശ്ശേരി രാജശേഖരന്‍)നും നിന്നു. ചെര്‍പ്ലശ്ശേരി പാര്‍ഥന്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍ തുടങ്ങി പ്രമുഖരായ ആനകളും പങ്കെടുത്തു. മൂന്നുമണിയോടെ തൊട്ടടുത്തുള്ള തിരുമംഗലം ശിവ ക്ഷേത്രത്തില്‍ പോയി വണങ്ങിയതിനു ശേഷം തിരിച്ചെത്തിയ ശേഷമായിരുന്നു കൂട്ടിയെഴുന്നള്ളിപ്പ്. മണ്ണുത്തി വെറ്റിനറി കോളേജിലെ ഡോ.രാജീവിന്റെ നേതൃത്വത്തിലുള്ള എലിഫന്റ് സ്ക്വാഡ് ആനകളെ നിരീക്ഷിക്കുവാന്‍ ഉണ്ടായിരുന്നു.
ശ്രീദുര്‍ഗ്ഗാ ഉത്സവക്കമ്മറ്റിയുടെ തെയ്യം ഉള്‍പ്പെടെ പുലിക്കളി, ശിങ്കാരിമേളം, കാവടി തുടങ്ങിയവയും ഉത്സവത്തിനു മാറ്റുകൂട്ടി. വൈകീട്ട് വെടിക്കെട്ടും ഉണ്ടായിരുന്നു.
ഫൊട്ടോ കടപ്പാട് :  ഫിറോസ് ഖാ‍ന്‍ ഏങ്ങണ്ടിയൂര്‍

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നയപ്രഖ്യാപനം പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്കൊണ്ട് : വി.എസ്

March 2nd, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം ത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്‌ വന്നു. പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്കൊണ്ട്  മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ചതും മറ്റുമായ പദ്ധതികള്‍ കുറെ വികസന പ്രവര്‍ത്തനങ്ങളായി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത് ഇത് നിരാശാജനകമാണ്.   സര്‍ക്കാറിന്റെ നയപ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.  ഇകാര്യങ്ങള്‍ മനപൂര്‍വ്വം ഗവര്‍ണറെ കൊണ്ട് പറയിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുണ്ടാവുമെന്നും വി എസ് അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജസ്റ്റിന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

March 2nd, 2012

vizhinjam-project-epathram

ചവറ: ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം കോസ്റ്റ് ഗാര്‍ഡിനെയും ഫിഷറീസ് അധികൃതരെയും ഫോണില്‍ വിളിച്ചറിയിച്ച ജസ്റ്റിന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഡോണ്‍ ഒന്ന് ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ ജസ്റ്റിന്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം അപകടമെന്ന് പറയുമ്പോഴും ഇടിച്ച കപ്പലിനെ കുറിച്ചോ അപകടത്തെ കുറിച്ചോ വ്യക്തമായ ഒരു വിവരവും ഇല്ലാത്തത്‌ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

എന്നാല്‍ ഈ കപ്പല്‍ സംഭവം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടു വന്ന് കൊച്ചി, വിഴിഞ്ഞം എന്നീ തുറമുഖങ്ങളുടെ പ്രവര്‍ത്തനത്തെ അപകീര്‍ത്തി പെടുത്തുവാനും ഇവിടം സുരക്ഷിതമല്ല എന്ന ധ്വനിപ്പിച്ച് ഇന്ത്യയുടെ  വികസന കുതിപ്പിനെ തടയിടാനുള്ള തന്ത്രപരമായ ഇടപെടലുകള്‍ ഇതിനു പിന്നില്‍ ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനു പിന്നില്‍ ഇറ്റലി അടക്കമുള്ള അന്താരാഷ്ട്ര ലോബികള്‍ കരു നീക്കുന്നതിന്റെ തിരക്കഥയാണോ ഇപ്പോള്‍ നടക്കുന്നത്? ഈ ചോദ്യം നമ്മുടെ ഭരണാധികാരികള്‍ എങ്കിലും സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. ദുരൂഹതകള്‍ക്ക് ഉത്തരം ലഭിക്കാതെ മറ്റെല്ലാ സംഭവങ്ങളും പോലെ ഇതും ചുരുങ്ങുമോ?

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഏങ്ങണ്ടിയൂരില്‍ ആനയിടഞ്ഞു

March 1st, 2012
elephant-stories-epathram
ഏങ്ങണ്ടിയൂര്‍: പൊക്കുളങ്ങര ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന ഗുരുവായൂര്‍ ബലറാം എന്ന ആന ഇടഞ്ഞു. ഇന്നലെ രാത്രി പൂരത്തിനു എഴുന്നള്ളിക്കുവാനായി ആനയെ സമീപിച്ച പാപ്പാന്മാരെ അനുസരിക്കുവാന്‍ ആന കൂട്ടാക്കിയില്ല. പൊക്കുളങ്ങര പടിഞ്ഞാറ് വശത്ത് കരീപ്പാടത്ത് സിദ്ധാര്‍ഥന്റെ വീടിനു സമീപത്താണ് ആനയെ തളച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഗുരുവായൂരില്‍ നിന്നും വിദഗ്ദരായ പാപ്പാന്മാര്‍ എത്തി ആനയെ കൊണ്ടു പോകുവാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആനയ്ക്കു ചുറ്റും വന്‍ ജനക്കൂട്ടം ഉള്ളതിനാല്‍ പാപ്പാന്മാര്‍ക്ക് ആനയെ കൈകാര്യം ചെയ്യുവാന്‍ പ്രയാസം നേരിടുന്നുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « എന്‍. എസ്. എസ് പ്രസിഡണ്ട് പി. കെ. നാരായണപ്പണിക്കര്‍ അന്തരിച്ചു
Next » — Next Page » ജസ്റ്റിന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine