നവതിയിലും പോരാട്ടവീര്യത്തിന്റെ നിറയൌവ്വനവുമായി സഖാവ് വി.എസ്

October 20th, 2013

തിരുവനന്തപുരം: ജനനായകന്‍ വി.എസ്. അച്ച്യുതാനന്ദന് ഇന്ന് തൊണ്ണൂറാം പിറന്നാള്‍. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ കന്റോണ്മെന്റ് ഹൌസില്‍ കേക്ക് മുറിച്ചു. വി.എസിനു പിറന്നാള്‍ ആശംസ നേരുവാന്‍ നിരവധി പേര്‍ എത്തിയിരുന്നു. അഴിമതിയ്ക്കെതിരായ പോരാട്ടം തുടരുമെന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വി.എസ് എന്ന രണ്ടക്ഷരം കേരളജനതയുടെ ആവേശമാകുന്നത് വിട്ടുവീഴ്ചയില്ലാതെ ജനപക്ഷത്തു നിന്നു കൊണ്ട് നടത്തിയ പോരാട്ടങ്ങളിലൂടെയാണ്.തൊണ്ണൂറിലും വിപ്ലവവീര്യത്തിനൊട്ടും കുറവില്ലെന്ന് അദ്ദേഹം നടത്തുന്ന പോരാട്ടങ്ങളും വാക്കുകളും സാക്ഷ്യപ്പെടുത്തുന്നു. പിറന്നാള്‍ ആഘോഷവേളയിലും അദ്ദേഹത്തിനു പറയുവാനുണ്ടായിരുന്നത് അഴിമതിയ്ക്കെതിരായുള്ള പോരാട്ടം തുടരും എന്ന് തന്നെയാണ്. സോളാര്‍ കേസ് തേച്ച് മാച്ചു കളയുവാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രാജിവെപ്പിക്കാതെ പിന്നോട്ടില്ലെന്നായിരുന്നു.

1923- ഒക്ടോബര്‍ 20 നാണ് വി.എസ്. ജനിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളില്‍ ഒന്നായ പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തു. അതു പകര്‍ന്ന സമരവീര്യം ഇന്നും അണയാതെ സൂക്ഷിക്കുന്നു. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും അഴിമതിയ്ക്കും പെണ്‍‌വാണിഭത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ഇറങ്ങിയപ്പോള്‍ വി.എസിനു പാര്‍ട്ടിയുമായി പലപ്പോഴും വിയോജിക്കേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടിഅച്ചടക്കം ലംഘിക്കപ്പെട്ടു എന്നതിന്റെ പേരില്‍ പല തവണ നടപടിക്ക് വിധേയനാകേണ്ടിവന്നു. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് എടുത്ത നിലപാടിന്റെ ഭാഗമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗത്വം നഷ്ടപ്പെടുകയും ചെയ്തു. പാര്‍ട്ടിക്കകത്ത് പലര്‍ക്കും വി.എസിനോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ഈ ജനകീയ നേതാവിന്റെ ഫോട്ടോ വച്ച് തന്നെ തങ്ങളുടെ മത്സര വിജയം ഉറപ്പു വരുത്തി. രണ്ടു തവണ സംസ്ഥാന ഘടകം മത്സരിക്കുവാന്‍ സീറ്റു നിഷേധിച്ചെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായ ഇടപെടലിനെ കേന്ദ്ര നേതൃത്വത്തിനു കണ്ടില്ലെന്ന് വെക്കുവാനായില്ല.

വി.എസ് നവതി ആഘോഷിക്കുമ്പോള്‍ വര്‍ഷങ്ങളായി സന്തത സഹചാരിയായിരുന്ന സുരേഷ് പേഴ്സണല്‍ സ്റ്റാഫില്‍ ഇല്ല എന്നത് ശ്രദ്ധേയം. പാര്‍ട്ടിയില്‍ നിന്നും അച്ഛടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയതോടെ സുരേഷ് ഉള്‍പ്പെടെ മൂന്ന് വിശ്വസ്ഥരെ വി.എസിനു വിട്ടു പിരിയേണ്ടതായി വന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചാനല്‍ അഭിമുഖങ്ങള്‍;വി.എസിനു കേന്ദ്രകമ്മറ്റിയുടെ ശക്തമായ മുന്നറിയിപ്പ്

October 19th, 2013

തിരുവനന്തപുരം/ന്യൂഡെല്‍ഹി: ചാനല്‍ അഭിമുഖങ്ങളില്‍ പാര്‍ട്ടിയ്ക്ക് ദോഷകരമാകുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന് സി.പി.എം കേന്ദ്രകമ്മറ്റിയുടെ ശക്തമായ മുന്നറിയിപ്പ്. ആത്മാര്‍ഥമായി ശ്രമിച്ചിരുന്നെങ്കില്‍ 2011-ല്‍ ഇടതു പക്ഷത്തിന് വീണ്ടും അധികാരത്തില്‍ വരാമായിരുന്നു എന്നും ചില മണ്ഡലങ്ങള്‍ തോറ്റു കൊടുത്തു എന്നും അദ്ദേഹം ചാനല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പിഴവ് പറ്റിയതായും തനിക്ക് പോലും സീറ്റ് ലഭിച്ചത് കേന്ദ്ര കമ്മറ്റിയുടെ ഇടപെടല്‍ കൊണ്ടാണെന്നും വി.എസ് പറഞ്ഞു. ടി.പി.വധം സി.പി.എമ്മിന്റെ അന്തസ്സ് കെടുത്തിയെന്നും വ്യത്യസ്ഥ അഭിപ്രായക്കാരെ വകവരുത്തുന്നത് പാര്‍ട്ടി നയമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ലാവ്‌ലിന്‍ വിഷയത്തില്‍ സി.എ.ജി റിപ്പോര്‍ട്ടിലാന്‍` തനിക്ക് വിസ്വാസമെന്നും പിണറായി വിജയനോട് വ്യക്തിവിരോധം ഇല്ലെന്നും വി.എസ്. പറഞ്ഞു.

സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നതിനായി പി.ബി നിയോഗിച്ച കമ്മീഷന്‍ കേരളത്തില്‍ തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് വി.എസിന്റെ പ്രസ്ഥാവന. ഇത് കേരള ഘടകത്തിലെ ഔദ്യോഗിക നേതൃത്വത്തെ ചൊടിപ്പിച്ചു. അവര്‍ ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് നടന്ന അവൈലബിള്‍ പി.ബി വിഷയം ചര്‍ച്ച ചെയ്തു. വി.എസ്. ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുന്നതാണെന്നും വിലയിരുത്തി. അദ്ദേഹത്തിന്റെ പ്രസ്ഥാവനകള്‍ ഗൌരവത്തില്‍ എടുക്കുന്നതായും ഇത്തരം പരസ്യപ്രസ്ഥാവനകള്‍ നടത്തരുതെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തീവ്രവാദി ബന്ധം തെളിയിക്കാൻ ജസീറ മന്ത്രിയെ വെല്ലുവിളിച്ചു

October 16th, 2013

jazeera-against-sand-mafia-epathram

ന്യൂഡല്‍ഹി: മണൽ മാഫിയക്കെതിരെ ഒറ്റയാൾ സമരം നടത്തി വരുന്ന ജസീറയ്ക്ക്‌ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന മന്ത്രി അടൂർ പ്രകാശിന്റെ ആരോപണത്തിനെതിരെ പ്രതിഷേധം മുറുകുന്നു. കേരള ഹൌസിൽ മന്ത്രിക്കു മുന്നിൽ നേരിട്ടെത്തിയാണ് ഇതിനെതിരെ ജസീറ പൊട്ടിത്തെറിച്ചത്. ജസീറ ചോദിച്ച ചോദ്യങ്ങൾക്ക് മുന്നിൽ മന്ത്രി അടൂർ പ്രകാശിന് ഉത്തരം മുട്ടി.

ആരോപണം ഉന്നയിച്ച ആൾക്ക് തന്നെ അത് തെളിയിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടെന്നും അതിനാൽ മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സൂക്ഷിച്ചു സംസാരിക്കണം എന്നും ജസീറ മന്ത്രിയോട് പറഞ്ഞു. ഈ ആരോപണം ഇംഗ്ലീഷ് പത്രങ്ങളിൽ വന്നാൽ അത് കൂടുതൽ തെറ്റിദ്ധാരണക്ക് കാരണമാകുമെന്നും അതിനാൽ ഈ ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മന്ത്രി തന്നെ ഇത് തിരുത്തണം എന്നും ജസീറ പറഞ്ഞു. ജസീറയുടെ വെല്ലുവിളിക്ക് മുന്നിൽ മന്ത്രി മറുപടി പറയാനാകാതെ പതറി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സലിം രാജിനെ ഡി.ജി.പിയ്ക്ക് ഭയമാണോ എന്ന് ഹൈക്കോടതി

October 1st, 2013

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന്‍ സലിം രാജിനെ ഡി.ജി.പിയ്ക്ക് ഭയമാണോ എന്ന് ഹൈക്കോടതി. മാഫിയകളുടെ പിടിയിലാണ് കേരളം എന്നും സംസ്ഥാനത്ത് എന്ത് ജനാധിപത്യമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കവേ ആണ് സര്‍ക്കാരിനും ഡി.ജി.പിയ്ക്കും എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. മുഖ്യമന്ത്രിയാണെന്ന രീതിയിലാണ് സലിം രാജിന്റെ പ്രവര്‍ത്തനം. കോണ്‍സ്റ്റബിള്‍ മാത്രമായ സലിം രാജിനെ എന്തിനിങ്ങനെ പേടിക്കുന്നു എന്നും കോടതി ചോദിച്ചു. സലിം രാജിനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗൌരവമുള്ള ആരോപണങ്ങള്‍ ആണെന്നും കോടതി പറഞ്ഞു.

ഭൂമി തട്ടിപ്പ് കേസില്‍ സലിം രാജിനു അനുകൂലമായ നിലപാട് സര്‍ക്കാര്‍ എടുത്തതായി ആക്ഷേപം ഉയര്‍ന്നിരുന്നു. സലിം രാജിന്റെ ഫോണ്‍ രേഖകള്‍ ഹാജരാക്കുന്നതിന് എന്ത് തടസ്സമാണ്‍` ഉള്ളതെന്ന് അറിയിച്ചുകൊണ്ട് സത്യവാങ്ങ് മൂലം സമര്‍പ്പിക്കുവാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെയും സര്‍ക്കാര്‍ അത് സമര്‍പ്പിച്ചിട്ടില്ല.

വ്യാജ രേഖകള്‍ ചമച്ച് തിരുവനന്തപ്രുരം ജില്ലയിലെ കടകമ്പള്ളിയിലും എറണാകുളം ജില്ലയിലെ പത്തടിപ്പാലത്തും ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് കേസ്. സലിം രാജിനെതിരെ വേറെയും കേസുകള്‍ ഉണ്ട്. അടുത്തിടെ കോഴിക്കോട് വച്ച് സിനിമാ സ്റ്റൈലില്‍ കാറു തടഞ്ഞ് നിര്‍ത്തി യാത്രക്കാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ തടഞ്ഞു വച്ച് സലിം രാജിനെ പോലീസില്‍ ഏല്പിച്ചിരുന്നു. ഈ കേസില്‍ സലിം രാജ് റിമാന്റിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വി.എസ്. കോടതിയിലേക്ക്

August 18th, 2013

vs-achuthanandan-epathram

ന്യൂഡൽഹി : സോളാർ അഴിമതി കേസിൽ നിയമ യുദ്ധം നടത്താൻ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് സി. പി. ഐ. (എം.) കേന്ദ്ര കമ്മിറ്റി അനുമതി നൽകി. ശനിയാഴ്ച്ച രാവിലെ കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങുന്നതിന് തൊട്ടു മുൻപ് ഇത് സംബന്ധിച്ച് വി.എസ്. സി. പി. ഐ. (എം.) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ചർച്ച നടത്തിയിരുന്നു.

സോളാർ വിഷയത്തെ കുറിച്ചും, നിയമ പോരാട്ടം നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചി വി.എസ്. പ്രകാശ് കാരാട്ടിനെ വിശദമായി ധരിപ്പിച്ചു. സംസ്ഥാന നേതൃത്വം നേരത്തേ തന്നെ വി.എസിന് നിയമ നടപടികളുമായി മുന്നോട്ട് പോവാനുള്ള അനുമതി നൽകിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 36|«1011122030»|

« Previous Page — « Previous « രാജിയില്ലാതെ രാജിയായി
Next » — Next Page » ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പി.ടി.തോമസും നികൃഷ്ടജീവികള്‍: എം.എം.മണി »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine