സോളാർ സി.സി.ടി.വി. വിദഗ്ദ്ധ സമിതിയിൽ ഡോ. അച്യുത് ശങ്കർ

July 13th, 2013

achuthsankar-s-nair-epathram

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരോടൊപ്പമാണ് താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് മുഖ്യമന്ത്രിയെ കണ്ടത് എന്ന പരാതിക്കാരൻ ശ്രീധരൻ നായരുടെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി. സി. ടി. വി. രേഖകൾ പരിശോധിക്കണം എന്ന ആവശ്യം അംഗീകരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിയമിച്ച ഉന്നത സമിതിയിൽ ഡോ. അച്യുത് ശങ്കർ എസ്. നായർ ഉൾപ്പെടുന്നു.

1987ൽ പാലക്കാട് എൻ. എസ്. എസ്. എൻജിനിയറിംഗ് കോളജിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ലെക്ച്ററായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. അച്യുത് ശങ്കർ എസ്. നായർ പിന്നീട് മോഡൽ എൻജിനിയറിംഗ് കോളജ്, കേരള സർവ്വകലാശാല എന്നിവിടങ്ങളിലും അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. 2001ൽ സി.ഡിറ്റിന്റെ ഡയറക്ടറായ അദ്ദേഹം ഇപ്പോൾ കേരള സർവ്വകലാശാല കമ്പ്യൂട്ടേഷനൽ ബയോളജി ആൻഡ് ബയോ ഇൻഫോമാറ്റിക്സ് വിഭാഗം മേധാവിയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.ഡി.എഫ്. സര്‍ക്കാര്‍ തട്ടിപ്പ് കമ്പനി; മുഖ്യമന്ത്രി രാജി വെക്കണമെന്ന് വി.എസ്.

June 16th, 2013

vs-achuthanandan-epathram

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജി വെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും യു. ഡി. എഫ്. തട്ടിപ്പ് കമ്പനിയായി മാറിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ വി. എസ്. ആരോപിച്ചു. എന്തു കൊണ്ട് മുഖ്യമന്ത്രി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന്‍ വ്യക്തമാക്കണമെന്നും, ഡെല്‍ഹിയില്‍ കര്‍ശന സുരക്ഷയുള്ള വിജ്ഞാൻ ഭവനില്‍ വെച്ചാണ് സരിത മുഖ്യമന്ത്രിയെ കണ്ടതെന്നും, ഇതിനു മറുപടി പറയണമെന്നും വി. എസ്. ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പേസണല്‍ സ്റ്റാഫിനെ ബലിയാടാക്കി രക്ഷപ്പെടുവാന്‍ ശ്രമിക്കുകയാണെന്നും വി. എസ്. പറഞ്ഞു. ഗണ്‍‌മാന്‍ സലിം രാജിന്റെ ക്രിമിനല്‍ ബന്ധം വെളിവാക്കുന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതായും, ഡല്‍ഹിയില്‍ ഉള്ള തോമസ് കുരുവിളയുടെ വരുമാന സ്രോതസ്സ് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് കെ. ബി. ഗണേഷ് കുമാര്‍

June 16th, 2013

r-balakrishna-pillai-epathram

കൊട്ടാരക്കര: സൌരോജ്ജ പ്ലാന്റ് തട്ടിപ്പുമായി തനിക്ക് ബന്ധം ഉണ്ടെന്ന് തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് മുന്‍ മന്ത്രിയും നടനുമായ കെ. ബി. ഗണേഷ് കുമാര്‍ എം. എല്‍. എ. പിതാവും കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണ പിള്ളയ്ക്കൊപ്പം നടത്തിയ പത്ര സമ്മേളനത്തിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ആരോപണം തെളിയിക്കുവാന്‍ ബാലകൃഷ്ണപിള്ള വെല്ലുവിളിച്ചു.

താന്‍ വീണ്ടും മന്ത്രിയാകരുതെന്ന് ആഗ്രഹിക്കുന്ന വനം ലോബിയും മറ്റു ചിലരുമാണ് ആരോപണത്തിനു പിന്നില്‍. കോയമ്പത്തൂരിലെ ഹോട്ടലില്‍ സരിതയ്ക്കൊപ്പം താമസിച്ചു എന്ന ആരോപണം ഗണേഷ് കുമാര്‍ നിഷേധിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഒരു തവണ മാത്രമേ കോയമ്പത്തൂരില്‍ പോയിട്ടുള്ളൂ എന്നും ഒരു പ്രമുഖ ടി. വി. ചാനല്‍ റിപ്പോര്‍ട്ടറും ഭാര്യയും പല തവണ നിര്‍ബന്ധിച്ചിട്ടാണ് എന്‍. എസ്. എസിന്റെ പരിപാടിയില്‍ പങ്കെടുക്കുവാനായി അവിടെ പോയതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. തനിക്ക് പോലീസ് അകമ്പടി ഉണ്ടായിരുന്നതായും സര്‍ക്കാര്‍ വകുപ്പുകളുടെ അറിവോടെ ആയിരുന്നു യാത്രയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വീട്ടില്‍ സോളാര്‍ പാനല്‍ വച്ചത് സരിത എസ്. നായരുമായോ ബിജു രാധാകൃഷ്ണനുമായോ ബന്ധപ്പെട്ട് അല്ലെന്നും ഇവരെ കണ്ടിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇരുവരും പറഞ്ഞു.

സരിത എസ്. നായരുമായി ഗണേഷ് കുമാറിനു ബന്ധമുണ്ടെന്ന് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജും, സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. സരിതയും ഗണേഷ് കുമാറും തമ്മില്‍ കോയമ്പത്തൂരില്‍ ഹോട്ടലില്‍ ഒരുമിച്ചു താമസിച്ചതായും ഇരുവരുടേയും ബന്ധമാണ് തന്റെ ജീവിതവും കമ്പനിയേയും തകര്‍ത്തതെന്നും ഒളിവില്‍ കഴിയുന്ന ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജുഡീഷ്യൽ അന്വേഷണം: പ്രതിപക്ഷം ഇറങ്ങിപ്പോയി

June 14th, 2013

kerala-assembly-epathram

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സോളാർ തട്ടിപ്പ് കേസിലെ പ്രതിയെ ബന്ധപ്പെട്ട കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്ന അവശ്യം മുഖ്യമന്ത്രി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

തന്റെ ഓഫീസിൽ നിന്നും സരിത എസ്. നായർക്ക് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചു.

എ.ഡി.ജി.പി. എ. ഹേമചന്ദ്രൻ ആരോപണങ്ങൾ അന്വേഷിക്കും എന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയില്‍ കളക്ഷന്‍ തട്ടിപ്പ്: സൂത്രധാരന്‍ ഷാജഹാന്‍ അറസ്റ്റില്‍

May 21st, 2013

സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലയിലെ ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്ന 60 ലക്ഷത്തില്‍ പരം രൂപയുടെ കളക്ഷന്‍ തട്ടിപ്പില്‍ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന സീനിയര്‍ ക്ലാര്‍ക്ക് ഷാജഹാന്‍ അറസ്റ്റില്‍. അറസ്റ്റിലായ ഷാജഹാനെ കോടതി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വീട്ടു. ഷാജഹാനെ കൂടാതെ 9 കണ്ടക്ടര്‍മാരും സംഘത്തില്‍ ഉള്ളതായി കണ്ടെത്തി.ഷാജഹാനെ കൂടാതെ എം.ടി.ഷാനവാസ്, സി.ഏക്. ആലി, മുഹമ്മദ് അബ്ദുള്‍ റഹിമാന്‍, പി.കെ.ഷൈജുമോന്‍, എം.പാനല്‍ ജീവനക്കാരായിരുന്ന എ.സ് സുലൈമാന്‍, അഭിലാഷ് തോമസ്, ജിജി തോമസ്, കെ.ജെ.സുനില്‍ തുടങ്ങിയവരും സംഘത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ഷാജഹാനും സംഘവും ചേര്‍ന്ന് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഷാജഹാനെ മീനങ്ങാടിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 22നു സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ദീര്‍ഘദൂര ബസ്സുകളിലെ കളക്ഷനില്‍ തിരിമറിനടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. കെ.എസ്.ആര്‍.ടി.സി വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ 42 ലക്ഷത്തിന്റെ വെട്ടിപ്പാണ് ആദ്യം കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് 60 ലക്ഷത്തിന്റെ വെട്ടിപ്പാണെന്ന് മനസ്സിലായത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

12 of 351112132030»|

« Previous Page« Previous « ആര്‍.ബാലകൃഷ്ണപിള്ള മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആകും
Next »Next Page » ഗണേശിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുമായി പി.സി.ജോര്‍ജ്ജ് »



  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine