തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുവാന്‍ സന്നദ്ധതനാണെന്ന് അറിയിച്ചു. ക്യാബിനറ്റ് പദവിയോടെ ആണ് നിയമനം. ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ചു വരവെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയില്‍ വിമോചിതനായ പിള്ള രാഷ്ടീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്.
ഇതിനിടയില്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ മകനും ഭര്‍തൃമതിയായ യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ നിന്നും രാജിവെച്ച ഗണേശ് കുമാറിനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുവാനും ശ്രമങ്ങള്‍ നടക്കുന്നതായി സൂചനയുണ്ട്. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഗണേശിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള കോണ്‍ഗ്രസ്സ് ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ വ്യക്തമാക്കി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം