തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജി വെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും യു. ഡി. എഫ്. തട്ടിപ്പ് കമ്പനിയായി മാറിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ വി. എസ്. ആരോപിച്ചു. എന്തു കൊണ്ട് മുഖ്യമന്ത്രി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന്‍ വ്യക്തമാക്കണമെന്നും, ഡെല്‍ഹിയില്‍ കര്‍ശന സുരക്ഷയുള്ള വിജ്ഞാൻ ഭവനില്‍ വെച്ചാണ് സരിത മുഖ്യമന്ത്രിയെ കണ്ടതെന്നും, ഇതിനു മറുപടി പറയണമെന്നും വി. എസ്. ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പേസണല്‍ സ്റ്റാഫിനെ ബലിയാടാക്കി രക്ഷപ്പെടുവാന്‍ ശ്രമിക്കുകയാണെന്നും വി. എസ്. പറഞ്ഞു. ഗണ്‍മാന്‍ സലിം രാജിന്റെ ക്രിമിനല്‍ ബന്ധം വെളിവാക്കുന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതായും, ഡല്‍ഹിയില്‍ ഉള്ള തോമസ് കുരുവിളയുടെ വരുമാന സ്രോതസ്സ് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍