ബാലകൃഷ്ണ പിള്ള മത്സരിക്കില്ല

March 24th, 2011

election-epathramതിരുവനന്തപുരം :  അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണ പിള്ള നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് അറിയിച്ചു. ബാലകൃഷ്ണ പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് കെ. ബി. ഗണേഷ്‌ കുമാര്‍ അറിയിച്ചത്‌ കോണ്ഗ്രസില്‍ ഏറെ ആശയ കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് കോണ്ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും പി. പി. തങ്കച്ചനും ബാലകൃഷ്ണ പിള്ളയെ പൂജപ്പുര ജയിലില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ഇതിനു ശേഷമാണ് താന്‍ മത്സരിക്കുന്നില്ല എന്ന് പിള്ള അറിയിച്ചത്‌.

ബാലകൃഷ്ണ പിള്ള മത്സരിക്കും എന്ന് അറിയിച്ച കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ഡോ. എന്‍. എന്‍. മുരളി ആയിരിക്കും യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഞ്ചേശ്വരത്ത് പ്രതീക്ഷയോടെ ബി.ജെ.പി

March 22nd, 2011

മഞ്ചേശ്വരം: കേരളത്തില്‍ ഇത്തവണ അക്കൌണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതിനായി പാര്‍ട്ടിയൂടെ ശക്തികേന്ദ്രങ്ങളിലൊന്നായ മഞ്ചേശ്വരത്ത് യുവ നേതാവ് കെ.സുരേന്ദ്രനെ തന്നെയാണ് ഇറക്കിയിരിക്കുന്നത്. കോഴിക്കോട് ഉ‌ള്ളിയേരി സ്വദേശിയായ സുരേന്ദ്രന്‍ യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ടീയരംഗത്തേക്ക് കടന്നുവന്നത്.  നല്ലൊരു വാഗ്മികൂ‍ടിയായ സുരേന്ദ്രന്‍ നേരത്തെ തന്നെ പ്രചാരണ രംഗത്ത് ഇറങ്ങിയിരുന്നു. അതുകൊണ്ടു തന്നെ യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും സ്ഥാനാ‍ര്‍ഥികളേക്കാള്‍ മുമ്പ് തന്നെ മണ്ഡലത്തില്‍ തന്റെ സാന്നിധ്യം സ്ഥാപിച്ചുകഴിഞ്ഞു. ബി.ജെ.പിയുടെ പല ഉന്നതരായ നേതാക്കന്മാരും വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ പ്രചാരണത്തിനായി എത്തും.  പതിവു പോലെ ഇത്തവണയും ശക്തമായ ത്രികോണ മത്സരമാണ് മഞ്ചേശ്വരം മണ്ഡലത്തി‌ല്‍ നടക്കുക. എല്‍.ഡി.എഫിനായി സിറ്റിങ്ങ് എം.എല്‍.എ കുഞ്ഞമ്പു തന്നെ മത്സരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലീം ലീഗിന്റെ പി.ബി. അബ്ദുറസാഖാണ്. ബി.ജെ.പിക്ക് പ്രതീക്ഷയുള്ള മറ്റൊരു മണ്ഡലം കാസര്‍കോഡാണ്. ജയലക്ഷ്മി ഭട്ടാണ് ബി.ജെ.പി. സ്ഥനാര്‍ഥി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആര്‍. ബാലകൃഷ്ണ പിള്ള കൊട്ടാരക്കരയില്‍ മത്സരിക്കും

March 22nd, 2011

r-balakrishna-pillai-epathram

കൊല്ലം: വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നും ആര്‍. ബാലകൃഷ്ണ പിള്ള കേരള കോണ്‍‌ഗ്രസ്സ് സ്ഥാനാര്‍ഥിയാകും. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണ പിള്ളക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുണ്ടാകില്ല എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചാല്‍ പകരം ഡമ്മി സ്ഥാനാര്‍ഥിയായി ഡോ. എന്‍. എന്‍. മുരളിയും നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നുണ്ട്. പിള്ളയ്ക്ക് സഹതാപ തരംഗം ഉണ്ടെന്നും അത് വോട്ടാക്കി മാറ്റുവാന്‍ സാധിക്കും എന്നുമാണ്‌ പാര്‍ട്ടി കരുതുന്നത്.

എന്നാല്‍ അഴിമതി ക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പിള്ള മത്സര രംഗത്തുണ്ടാ‍യാല്‍ അത് മുന്നണിക്ക് ദോഷം ചെയ്യും എന്ന് കരുതുന്നവര്‍ യു. ഡി. എഫിലുണ്ട്. പിള്ളയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു. ഡി. എഫ്. നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും  ആവശ്യപ്പെട്ടു. പിള്ള മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥി ഉച്ചക്ക് മുമ്പെ വിജയിക്കുമെന്ന് പിണറായി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം.ആര്‍.മുരളിയെ ഇടത് ഏകോപനസമിതിയില്‍ നിന്നും പുറത്താക്കി

March 22nd, 2011

ഷൊര്‍ണ്ണൂര്‍: എം.ആര്‍. മുരളിയെ   ഇടത് ഏകോപന സമിതിയില്‍ നിന്നും പുറത്താക്കി. ഷൊര്‍ണ്ണൂര്‍ നഗരസഭാ ചെയര്‍മാനായ എം.ആര്‍.മുരളി കോണ്‍‌ഗ്രസ്സിന്റെ പിന്തുണയോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള തീരുമാനമാണ് ഇദ്ദേഹത്തെ പുറത്താക്കുവാന്‍ കാരണമെന്ന് സമിതി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ തന്നെ ആര്‍ക്കും പുറത്താക്കാനാവില്ലെന്ന് മുരളി മറുപടി നല്‍കി.

യു.ഡി.എഫുമായി ചേര്‍ന്ന് നഗരസഭാചെയര്‍മാനായതിനെ തുടര്‍ന്ന് ഇടത് ഏകോപന സമിതിയുടെ  സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എം.ആര്‍.മുരളിയെ നീക്കിയിരുന്നു. നേരത്തെ സി.പി.എം അംഗമായിരുന്ന മുരളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് ഇടത് ഏകോപനസമിതി രൂപീകരിച്ചത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ഷൊര്‍ണ്ണൂരില്‍ ഈ വിമത സംഘടന കാര്യമായ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.എസ്. അച്യുതാനന്ദന് ആവേശ്വോജ്ജലമായ വരവേല്പ്

March 22nd, 2011

vs-achuthanandan-epathram

പാലക്കാട്: ജന നായകന്‍ വി. എസ്. അച്യുതാനന്ദന്‍ തന്നെ എന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചു കൊണ്ട് പാലക്കാട് ആയിരങ്ങളുടെ ആവേശോജ്ജ്വലമായ വരവേല്പ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു ശേഷം മലമ്പുഴ മണ്ഡലം ഉള്‍പ്പെടുന്ന പാലക്കാട്ടേക്ക് ആദ്യമായി എത്തിയതായിരുന്നു വി. എസ്. റെയില്‍‌വേ സ്റ്റേഷനില്‍ രാവിലെ  എട്ടു മണിയോടെ വന്നിറങ്ങിയ അച്യുതാനന്ദന് ചുറ്റും ആരാധകരും അണികളും കൂട്ടം കൂടി. പൂമാലയിട്ടും പൂക്കള്‍ വിതറിയും അവര്‍ നേതാവിനെ വരവേറ്റു. പ്ലക്കാഡുകള്‍ ഏന്തിയ പ്രവര്‍ത്തകരുടെ ആവേശ്വോജ്ജ്വലമായ മുദ്രാവാക്യം വിളികളാല്‍ റെയില്‍‌വേ സ്റ്റേഷനും പരിസരവും മുഖരിതമായി. റെയില്‍‌വേ സ്റ്റേഷനില്‍ വെച്ച് പ്രവര്‍ത്തകരോട് ഏതാനും വാക്കുകള്‍ സംസാരിച്ച വി. എസ്. കാറില്‍ കയറി യാത്രയായി.

പിന്നീട് ടൌണ്‍‌ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍‌വെന്‍ഷനില്‍ അച്യുതാനന്ദന്റെ പതിവു ശൈലിയില്‍ ഉള്ള പ്രസംഗം. എതിരാളിക ള്‍ക്കെതിരെ ശക്തമായ ഭാഷയാണ് വി. എസ്. പ്രയോഗിച്ചത്. ബാലകൃഷ്ണ പിള്ളയും, കുഞ്ഞാലി ക്കുട്ടിയും, ഉമ്മന്‍ ചാണ്ടിയും ഒളിഞ്ഞും തെളിഞ്ഞും പ്രസംഗത്തില്‍ കടന്നു വന്നു. ഈ സര്‍ക്കാര്‍ തുടങ്ങി വെച്ച ക്ഷേമ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും, പെണ്‍‌വാണിഭ ക്കാരെയും അഴിമതി ക്കാരെയും തുറുങ്കിലടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഈ യജ്ഞം പൂര്‍ത്തിയാക്കുവാന്‍ ഇടതു മുന്നണിയെ വീണ്ടും അധികാരത്തില്‍ എത്തിക്കണമെന്നും വി. എസ്. പറഞ്ഞു.

വി. എസിന്റെ സ്ഥാനാര്‍ഥി ത്വവുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചകളിലും വിവാദങ്ങളിലും പലപ്പോഴും ഒളിയമ്പുകള്‍ എറിയാറുള്ള  ശിവദാസ മേനോന്‍ പക്ഷെ തെരഞ്ഞെടുപ്പ് കണ്‍‌വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തില്‍ വരുത്തിയ പ്രകടമായ മാറ്റം ശ്രദ്ധേയമായി. അഭിനന്ദനങ്ങളും പുകഴ്ത്തലുകളും നിറഞ്ഞ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇടതു മുന്നണി സര്‍ക്കാരിനെ വി. എസ്. നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു ഇടതു മുന്നണി നേതാവിനും ലഭിക്കാത്ത പൊതുജന സമ്മതിയും സ്വീകരണവുമാണ് വി. എസിനു സംസ്ഥാന ത്തുടനീളം ലഭിച്ചു കൊണ്ടിരിക്കുന്നത്. വി. എസിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളും തുടര്‍ന്ന് സംസ്ഥാനത്തുടനീളം നടന്ന പ്രകടനങ്ങളും കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

28 of 311020272829»|

« Previous Page« Previous « ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. മണലൂരില്‍ മത്സരിക്കും
Next »Next Page » എം.ആര്‍.മുരളിയെ ഇടത് ഏകോപനസമിതിയില്‍ നിന്നും പുറത്താക്കി »



  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine