പി. ബി. അംഗം തന്നെ മുഖ്യമന്ത്രി ആകണമെന്ന് നിര്‍ബന്ധമില്ല: എസ്. രാമചന്ദ്രന്‍ പിള്ള

April 6th, 2011

s-ramachandran-pillai-epathram

തിരുവനന്തപുരം : മുഖ്യമന്ത്രി പി. ബി അംഗം തന്നെ ആവണമെന്ന് പാര്‍ട്ടിയില്‍ നിയമമൊന്നും ഇല്ലെന്ന് പി. ബി. അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു. പി. ബി. അംഗമായ കോടിയേരി ബാലകൃഷ്ണനാണോ, കേന്ദ്ര കമ്മറ്റി അംഗം വി. എസ്. ആണോ മുഖ്യമന്ത്രിയാകുക എന്ന പത്രക്കാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജമാ‍അത്തെ ഇസ്ലാമിയുമായി പിണറായിയുടെ കൂടികാഴ്ച തുറന്നു പറയണം: ഉമ്മന്‍ ചാണ്ടി

April 6th, 2011

oommen-chandy-epathram

തിരുവനന്തപുരം : ജമാ‍അത്തെ ഇസ്ലാമിയുമായി പിണറായി വിജയന്‍ നടത്തിയ രഹസ്യ കൂടികാഴ്ച എന്തിനായിരുന്നു എന്ന് ജനങ്ങളോട് തുറന്നു പറയണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഹമീദ് വാണിമേല്‍ ജമാ‍അത്തെ ഇസ്ലാമിയില്‍ നിന്നും പുറത്തു വന്നതിനാല്‍ മാത്രമാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത് എന്നും ഇതോടെ സി. പി. എമ്മിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് ഒന്നു കൂടി മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , ,

1 അഭിപ്രായം »

എം. ഐ. ഷാനവാസിനെതിരെ നടപടി എടുക്കണം: ടി. എച്ച്. മുസ്തഫ

April 6th, 2011

election-epathramതിരുവനന്തപുരം : എം. ഐ. ഷാനവാസ് എം. പി. ക്കെതിരെ കെ. പി. സി. സി. പ്രസിഡന്റ് അച്ചടക്ക നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി. എച്ച്. മുസ്തഫ. ജമാ‍അത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണെന്നും, ഷാനവാസിന് എല്ലാ മുസ്ലീം തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസിനെ വിശ്വസിക്കു ന്നവര്‍ക്കിടയില്‍ വിള്ളലുണ്ടാക്കുമെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും ടി. എച്ച്. മുസ്തഫ വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രണ്ടു രൂപക്ക് അരി വിതരണം സുപ്രീം കോടതി തടഞ്ഞു

March 31st, 2011

election-epathramന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ച 2 രൂപയ്ക്ക് അരി എന്ന പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് സുപ്രീം കോടതി സ്റ്റേ ചെയ്തു. അരി വിതരണം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് കഴിയും വരെ പദ്ധതി നിര്‍ത്തി വെയ്ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കമ്മീഷന്റെ വാദം ഹൈക്കോടതി തള്ളി. ഇതിനെ തുടര്‍ന്ന് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കമ്മീഷന്റെ നിലപാടിനെതിരെ നേരത്തെ രാജാജി മാത്യു എം. എല്‍. എ. ഹൈക്കോടതിയെ സമീപിച്ചിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. വി. അബ്‌ദുള്‍ ഖാദറിന്റെ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിച്ചു​

March 29th, 2011

k-v-abdul-khader-gvr-mla-epathram
തൃശൂര്‍ : നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡല ത്തിലെ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ. വി. അബ്‌ദുള്‍ ഖാദറിന്റെ നാമ നിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന യില്‍ സ്വീകരിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന കെ. വി. അബ്ദുള്‍ ഖാദര്‍ ഈ പദവി യില്‍ നിന്ന് യഥാ സമയം രാജി വെച്ചില്ല എന്ന് ചൂണ്ടിക്കാട്ടി യാണ് യു. ഡി. എഫ്. പത്രിക സ്വീകരിക്കു ന്നതിനെ എതിര്‍ത്തത്. തര്‍ക്കത്തെ തുടര്‍ന്ന് പത്രിക യില്‍ തീരുമാനമെ ടുക്കുന്നത് ചൊവ്വാഴ്ച ത്തേക്ക് മാറ്റി വെക്കുക യായിരുന്നു.

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ സര്‍ക്കാറില്‍ നിന്ന് ഓണറേറിയം കൈപ്പറ്റുന്ന കെ. വി. അബ്ദുല്‍ ഖാദറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണം എന്നായിരുന്നു ഗുരുവായൂരിലെ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി അഷ്‌റഫ് കോക്കൂരിന്റെ പരാതി.

ഉന്നയിച്ച ആരോപണ ങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാ ക്കാത്തതിനാല്‍ പരാതി തള്ളുക യായിരുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജി വച്ചിട്ടാണു പത്രിക നല്‍കിയത് എന്നു തെളിയിക്കുന്ന രേഖകള്‍ അബ്ദുള്‍ ഖാദറിന്‍റെ അഭിഭാഷകന്‍ ഹാജരാക്കി. ഇതിനെ തുടര്‍ന്ന് അബ്ദുള്‍ ഖാദര്‍ മത്സരിക്കാന്‍ യോഗ്യനാണെന്നു റിട്ടേണിംഗ് ഓഫിസര്‍ അറിയിച്ചത്.

കോഴിക്കോട് ജില്ല യിലെ കുന്ദമംഗലം, എറണാകുളം ജില്ല യിലെ കോത മംഗലം എന്നീ മണ്ഡല ങ്ങളിലെ നാമ നിര്‍ദ്ദേശ പത്രികള്‍ സംബന്ധിച്ചും ആശയ ക്കുഴപ്പം നില നില്‍ക്കുന്നുണ്ട്.

കുന്ദമംഗല ത്തെ സി. പി. എം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. ടി. എ. റഹീം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പദവി രാജിവയ്ക്കാതെ നാമ നിര്‍ദ്ദേശ പത്രിക നല്‍കി യതിനെ യാണു സൂക്ഷ്മ പരിശോധന യില്‍ യു. ഡി. എഫ്‌. ചോദ്യം ചെയ്‌തത്‌. ഹജ്‌ കമ്മിറ്റി അധ്യക്ഷ പദവി ഓഫിസ്‌ ഓ‍ഫ്‌ പ്രോഫിറ്റി ന്റെ പരിധി യില്‍ വരുന്ന താണെന്നും അതിനാല്‍ പത്രിക സ്വീകരിക്കരുത് എന്നു മായിരുന്നു യു. ഡി. എഫി ന്റെ ആവശ്യം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ഷാജഹാന്‍ ആക്രമിക്കപ്പെട്ടു
Next »Next Page » അശോകന്‍ കതിരൂര്‍ അന്തരിച്ചു »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine