സെബാസ്റ്റ്യന്‍ പോള്‍ മത്സരിച്ചേക്കും

March 11th, 2011

sebastian-paul-epathram

എറണാകുളം : എറണാകുളം നിയമ സഭാ മണ്ഡലത്തില്‍ നിന്നും സി. പി. എം. സ്വതന്ത്രനായി പ്രമുഖ മാധ്യമ നിരീക്ഷകനും മുന്‍ എം. പി. യുമായ അഡ്വ. സെബാ‌സ്റ്റ്യന്‍ പോള്‍ മത്സരിക്കുവാന്‍ സാധ്യത. സി. പി. എം. ജില്ലാ കമ്മറ്റി നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ സെംബാസ്റ്റ്യന്‍ പോളിന്റെ പേരും ഉണ്ട്. എം. പി. എന്ന നിലയില്‍ പാര്‍ളിമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സെബാസ്റ്റ്യന്‍ പോള്‍ വിവിധ പാര്‍ളിമെന്റ് കമ്മറ്റികളിലും അംഗമായിരുന്നു. ഇടതു സഹ യാത്രികനായി അറിയപ്പെടുന്ന ഇദ്ദേഹം ഇടക്കാലത്ത് സി. പി. എമ്മുമായി വഴി പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളിന് സീറ്റ് നല്‍കിയിരുന്നില്ല. അതിനിടയില്‍ സെബാസ്റ്റ്യന്‍ പോളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മില്‍ ചില അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തിരുന്നു. ഇരുവരും പരസ്പരം ചില വിമര്‍ശനങ്ങള്‍ മാധ്യമ ങ്ങളിലൂടെയും പ്രസംഗ ങ്ങളിലൂടെയും ഉന്നയിക്കുകയും ചെയ്തിരുന്നു.

മന്ത്രി എസ്. ശര്‍മ, എം. സി. ജോസഫൈന്‍, ഗോപി കോട്ടമുറിക്കല്‍, സാജു പോള്‍, എം. ജെ. ജേക്കബ്, എ. എം. യൂസഫ് തുടങ്ങിയവരാണ് എറണാകുളം ജില്ലയില്‍ നിന്നും സി. പി. എം. ലിസ്റ്റിലുള്ള മറ്റുള്ളവര്‍.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഴീക്കോട് എം.വി. രാഘവന്‍ അങ്കത്തിനിറങ്ങുന്നു

March 11th, 2011

election-epathramകണ്ണൂര്‍:  അങ്കത്തിനിറങ്ങുന്നത്  എം. വി. ആര്‍. എന്ന പഴയ പടക്കുതിര യാകുമ്പോള്‍ ഇത്തവണ കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തിലെ മത്സരം കടുക്കും. സി. പി. എമ്മില്‍ നിന്നും പുറത്താക്കിയ ശേഷം ആ‍ദ്യമായി എം. വി. രാഘവന്‍ 1987-ല്‍ മത്സരിച്ചതും ഈ മണ്ഡലത്തില്‍ ആയിരുന്നു. അന്ന് എം. വി. ആറിനോട് പൊരുതുവാന്‍ പാര്‍ട്ടി കളത്തിലിറക്കിയത് അദ്ദേഹത്തിന്റെ ശിഷ്യരില്‍ കേമനായിരുന്ന ഇ. പി. ജയരാജനെ തന്നെ ആയിരുന്നു. രാഷ്ടീയത്തിന്റെ അടവും തടയും പഠിപ്പിച്ച ഗുരുവിനു മുമ്പില്‍ ശക്തമായ പോരാട്ടം തന്നെ ജയരാജന്‍ കാഴ്ച വെച്ചു. എങ്കിലും എം. വി. രാഘവന്‍ എന്ന കരുത്തനു മുമ്പില്‍ ശിഷ്യന് അടി പതറിയപ്പോള്‍ പരാജയപ്പെട്ടത് പാര്‍ട്ടിയും കൂടെയായി.

അഴീക്കോട് മണ്ഡലത്തില്‍ നിന്നും അന്ന് ജയിച്ചു എങ്കിലും പിന്നീട് രാഘവനെ പല തരത്തിലും ഏറ്റുമുട്ടി യെങ്കിലും ഒട്ടും വാശി കുറയാതെ ഒറ്റയാന്‍ പോരാളിയായി രാഘവന്‍ തലയുയര്‍ത്തി പ്പിടിച്ച് രാഷ്ടീയ ഭൂമികയിലൂടെ നടന്നു കയറി. രാഷ്ടീയ രണാങ്കണങ്ങളില്‍ ഇടയ്ക്ക് ചില തിരിച്ചടികള്‍ നേരിട്ടു എങ്കിലും ഇനിയും ഒരു അങ്കത്തിനുള്ള ബാല്യം ഉണ്ടെന്നുള്ള പ്രഖ്യാപനമാണ് എം. വി. ആര്‍. പഴയ തട്ടകമായ അഴീക്കോട് തന്നെ തിരഞ്ഞെടുക്കുവാന്‍ കാരണമെന്ന് കരുതുന്നു. അഴീക്കോട്ടേക്ക് രാഘവന്‍ വരുമ്പോള്‍ ഇടതു ചേരിയും അല്പം കരുതലോടെ തന്നെ ആകും സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബി.ജെ.പി. നാല്പത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

March 10th, 2011

election-epathramതിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായുള്ള നാല്പതു സ്ഥാനാര്‍ഥികളുടെ പേര്‍ ബി.ജെ.പി. പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ ഒ. രാജഗോപാല്‍, മഞ്ചേശ്വരത്ത് യുവമോര്‍ച്ച നേതാവ് കെ. സുരേന്ദ്രന്‍, കുന്ദമംഗലത്ത് സി. കെ. പത്മനാഭന്‍, കയ്പമംഗലത്ത് എ. എന്‍. രാധാകൃഷ്ണന്‍, പാലക്കാട് സി. ഉദയ ഭാസ്കര്‍, കാട്ടാക്കടയില്‍ പി. കെ. കൃഷ്ണദാസ് തുടങ്ങിയവരാണ് ഇവരില്‍ പ്രമുഖര്‍. പാര്‍ട്ടിയുടെ സംസഥാന പ്രസിഡണ്ട് വി. മുരളീധരന്‍ മത്സരിക്കുന്നില്ല. പുതുമുഖങ്ങള്‍ക്ക് ഇത്തവണ പ്രാധാന്യം നല്‍കിയിട്ടുണ്ടെങ്കിലും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്റെ പേര്‍ പുറത്തു വന്ന സ്ഥാനാര്‍ഥി പട്ടികയില്‍ ഇല്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒ. രാജഗോപാല്‍ നേമത്ത് ബി.ജെ.പി. സ്ഥാനാര്‍ഥി

March 4th, 2011

o-rajagopal-epathram

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ ബി. ജെ. പി. സ്ഥാനാര്‍ഥിയായി  ഒ. രാജഗോപാല്‍ മത്സരിക്കും. ഇക്കാര്യം മാധ്യമങ്ങളോട് രാജഗോപാല്‍ തന്നെയാണ് വ്യക്തമാക്കിയത്. പ്രായാധിക്യം മൂലം മത്സര രംഗത്തു നിന്നും ഒഴിഞ്ഞു നില്‍ക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടിയുടെ നിര്‍ദ്ദേശം മൂലമാണ് മത്സരത്തി നിറങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടക്കുന്ന ബി. ജെ. പി. കോര്‍ കമ്മറ്റിയില്‍ ഉണ്ടാകുവാനാണ് സാധ്യത.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ. രാജഗോപാലിനെ തിരഞ്ഞെടുപ്പില്‍ ഇറക്കുന്നതിലൂടെ ഇത്തവണ കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ കഴിയും എന്ന പ്രതീക്ഷയാണ് ബി. ജെ. പി. ക്കുള്ളത്. മുന്‍പ് തിരുവനന്തപുരത്തു നിന്നും ലോക്‌ സഭയിലേക്ക് മത്സരിച്ചപ്പോള്‍ ഈ നിയമ സഭാ മണ്ഡലത്തില്‍ അദ്ദേഹം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കെ. ജി. മാരാര്‍ക്ക് ശേഷം ബി. ജെ. പി. യുടെ തിരഞ്ഞെടുപ്പ് രാഷ്ടീയത്തില്‍ ഇത്രയും അധികം വോട്ട് കരസ്ഥമാക്കിയ നേതാക്കന്മാര്‍ വേറെ ഇല്ല. കഴിഞ്ഞ വര്‍ഷം അവസാനം  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പലയിടത്തും ബി. ജെ. പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. മാറിയ രാഷ്ടീയ സാഹചര്യത്തില്‍  തങ്ങള്‍ക്ക് തിരുവനന്തപുരത്തു നിന്നോ കാസര്‍ഗോഡ് നിന്നോ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കാമെന്നാണ് ബി. ജെ. പി. കരുതുന്നത്. ഇതിന് അനുയോജ്യമായ രീതിയില്‍ ആയിരിക്കും സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുക.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

30 of 301020282930

« Previous Page « പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കും : വി. എസ്.
Next » ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന് »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine