തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ മലമ്പുഴയില്‍ നിന്നും മത്സരിക്കും. അവസാന നിമിഷം വരെ അരങ്ങേറിയ ഉദ്വേഗജനകമായ രംഗങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് വി. എസ്. അച്ച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപി ക്കുകയായിരുന്നു. വി. എസിനെ മത്സരിപ്പിക്കണ്ട എന്ന തീരുമാനം പുന: പരിശോധിക്കുവാന്‍ ദില്ലിയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ സംസ്ഥാന ഘടകത്തോട് ആവശ്യ പ്പെടുകയായിരുന്നു. നേരത്തെ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞു കൊണ്ട് വി. എസിന് മത്സര രംഗത്തു നിന്നും സംസ്ഥാന നേതൃത്വം മാറ്റി നിര്‍ത്തുവാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും, ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വി. എസിനു സീറ്റില്ലെന്ന് അറിഞ്ഞതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. 2006-ല്‍ വി. എസിനു സീറ്റു നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ അതേ രീതിയില്‍ ഉള്ള രംഗങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചു.
വി. എസിന്റെ സ്ഥാനാര്‍ഥിത്വ പ്രശ്നം വീണ്ടും തെരുവിലേക്ക് വലിച്ചിഴച്ചത് സി. പി. എം. നേതൃത്വത്തെ സംബന്ധിച്ച് ക്ഷീണ മുണ്ടാക്കുന്ന താണെങ്കിലും വി. എസിന്റെ ഒറ്റയാന്‍ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായി പലരും ഈ തീരുമാനത്തെ വിലയിരുത്തുന്നു. വി. എസ്. തിരിച്ചു വരുന്നത് അണികള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. വി. എസ്. മത്സര രംഗത്തുണ്ടാകുമ്പോള്‍ അത് നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ വിജയ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും എന്ന് ഘടക കക്ഷി നേതാക്കളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, മാധ്യമങ്ങള്‍
വി എസ് അചചുതാനന്ദന്‍ സഖാവിനെപ്പൊലെ ഇത്രയും അപമനിതനയ ഒരു മുതിര്‍ന്ന നേതാവു ലൊകത്ത് തന്നെ ആദ്യമാണു.
അച്ചുമാന്‍ മത്സരിച്ചാല്‍ എന്ത് സംഭവിക്കും.. അദ്ദേഹം തോറ്റു തോപ്പിയിടും.. മലമ്പുഴയില്‍ ഉള്ള ഒറ്റ സ്ത്രീകളുടെ വോട്ടും അയാള്‍ക്ക് കിട്ടില്ല.. ബാക്കി കാര്യം പാര്‍ടി ഏറ്റു… ചത്തത് കീചകനാനെങ്കില്‍ ആണെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.. പിണറായി ആണ് പറഞ്ഞതെങ്കില്‍ ഞങ്ങള്‍ ഏറ്റെന്നെ… ..