തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ചു. അതനുസരിച്ച് മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി പതിനെട്ടില്‍ നിന്നും ഇരുപത്തൊന്നാക്കി ഉയര്‍ത്തി. 2014 നു ശേഷം ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളൂ. ബാറുകള്‍ തുറക്കുന്ന സമയം രാവിലെ ഒമ്പതു മണിയാക്കും. ബാറുകള്‍ തമ്മിലുള്ള ദൂരപരിധി നഗരങ്ങളില്‍ 200 മീറ്ററും ഗ്രാമങ്ങളില്‍ 3 കിലോമീറ്ററും ആക്കും. വ്യക്തികള്‍ക്ക് കൈവശം വെക്കാവുന്ന വിദേശ മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററില്‍ നിന്നും ഒന്നര ലിറ്ററാക്കി ചുരുക്കിയിട്ടുണ്ട്. കള്ളു ഷാപ്പുകളുടെ നടത്തിപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാക്കുവാനും തീരുമാനമായി.