സ്കൂൾ വിനോദ യാത്രകളിൽ രാത്രി യാത്ര ഒഴിവാക്കണം

October 7th, 2022

ksrtc-budget-tourism-to-munnar-hills-ePathram
തിരുവനന്തപുരം : സ്കൂളുകളുടെ വിനോദ യാത്രയിൽ രാത്രി യാത്ര ഒഴിവാക്കണം എന്ന സര്‍ക്കാര്‍ നിർദ്ദേശം കർശ്ശനമായി നടപ്പിലാക്കാൻ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അറിയിപ്പു നല്‍കി. രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെ യാത്ര പാടില്ല എന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഇത് കർശ്ശനമായി പാലിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

സമഗ്രമായ നിർദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള ടൂറിസം വകുപ്പ് അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയിലുള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗി ക്കുവാന്‍ പാടുള്ളൂ. പഠന യാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളത് ആയിരിക്കണം. യാത്രയുടെ എല്ലാ കാര്യങ്ങളിലും പ്രധാന അദ്ധ്യാപകന് കൃത്യമായ ബോധ്യം വേണം. വിദ്യാര്‍ത്ഥികള്‍ക്കും ഇത് സംബന്ധിച്ച് അറിവ് നല്‍കണം. അപകടകരമായ സ്ഥലങ്ങളില്‍ യാത്ര പോകരുത്.

അദ്ധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുവാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കണം. വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്‍റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണം എന്നത് അടക്കം എല്ലാം വിവരങ്ങളും നേരത്തെ നൽകിയതാണ്. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ മേധാവി കള്‍ക്ക് ആണെന്നും അതില്‍ വ്യക്തമാക്കിയിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മൂന്നാര്‍ യാത്ര സെപ്റ്റംബര്‍ 24 ന്

September 23rd, 2022

tourist-to-munnar-ksrtc-budget-tourism-ePathram

പാലക്കാട് : കുറഞ്ഞ ചെലവില്‍ വിനോദ യാത്ര എന്ന പദ്ധതി യുടെ ഭാഗമായി കെ. എസ്. ആര്‍. ടി. സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ സംഘടിപ്പിക്കുന്ന മൂന്നാര്‍ യാത്ര സെപ്റ്റംബര്‍ 24 ശനിയാഴ്ച പുറപ്പെടും.

ksrtc-budget-tourism-to-munnar-hills-ePathram

രാവിലെ 11.30 ന് പാലക്കാട് നിന്നും പുറപ്പെട്ട് ചീയപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മൂന്നാറില്‍ ക്യാമ്പ് ഫയര്‍, എ. സി. സ്ലീപ്പറില്‍ ഉറക്കം എന്നിവ. പിറ്റേന്ന് ഞായറാഴ്ച ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് രാത്രി 9 മണിയോടെ യാത്ര തിരിച്ച് 26 ന് തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെ പാലക്കാട് തിരിച്ച് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

താത്പര്യമുള്ളവര്‍ 99 47 08 61 28 എന്ന ഫോണ്‍ നമ്പറില്‍ സന്ദേശം അയക്കണം എന്ന് അധികൃതര്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്  ചെയ്യുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഭക്ഷ്യവിഷബാധ: അങ്കമാലി സ്വദേശി മരിച്ചു, 13 പേര്‍ ആശുപത്രിയില്‍

May 6th, 2019

food poison death_epathram

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അങ്കമാലിയില്‍ ഒരാള്‍ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി അനിൽകുമാർ (30)ആണ് മരിച്ചത്. അങ്കമാലിയില്‍ നിന്ന് രാമക്കൽ മേട്ടിൽ വിനോദയാത്ര പോയ സംഘത്തിലെ ഒരാളാണ് മരിച്ചത്.

30 അംഗ സംഘം അങ്കമാലിയിൽ നിന്ന് ഇന്നലെയാണ് യാത്രി തിരിച്ചത്. സംഘത്തിലെ മൂന്ന് പേർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യാത്രാ സംഘം സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുകയായിരുന്നു. അനില്‍ കുമാറിന്‍റെ മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം സംസ്കരിക്കും

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവി : കാന്ത പുര ത്തിന്റെ അവകാശ വാദം വ്യാജം
Next » SSLC പരീക്ഷയിൽ 100 ശതമാനം വിജയവുമായി 599 സർക്കാർ സ്കൂളുകൾ »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine