പാവറട്ടി ഖാദി സൗഭാഗ്യ നവീകരിച്ചു

August 11th, 2022

p-jayarajan-inaugurated-pavaratty-khadi-show-room-ePathram

ഗുരുവായൂര്‍ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന മുല്ലശ്ശേരി ബ്ലോക്കിലെ പാവറട്ടി ഖാദി സൗഭാഗ്യ നവീകരിച്ചു. ഖാദി സൗഭാഗ്യ പുതിയ ഷോ റൂം ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവ്വഹിച്ചു.

സൗന്ദര്യ സങ്കൽപ്പങ്ങൾക്കും അപ്പുറം ഖാദിക്ക് തനതായ പാരമ്പര്യം ഉണ്ട് എന്നും അത് നില നിർത്തി മേഖലയെ നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഖാദി ഗ്രാമ വ്യവസായ ത്തിൽ കൂടുതൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്താൻ ആലോചനയുണ്ട്. ചക്കില്‍ ആട്ടിയ വെളിച്ചെണ്ണ, തേൻ, നെല്ലിക്ക തുടങ്ങി വിവിധങ്ങളായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പരിഗണിക്കും. ഖാദി യുടെ പരമ്പരാഗത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും നവീകരണത്തിന് വിധേയമാക്കിയും മേഖലയെ സംരക്ഷിക്കുകയാണ് ബോര്‍ഡിന്‍റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശം ഉയര്‍ത്തി നവീന ഫാഷനിലുള്ള ഖാദി വസ്ത്ര ങ്ങളും വൈവിധ്യ മാര്‍ന്ന ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും വിപണയിലിറക്കി ഓണത്തെ വരവേൽക്കുകയാണ് ഖാദി ബോര്‍ഡ്. ആഴ്ചയില്‍ ഒരിക്കല്‍ ഖാദി വസ്ത്രം എന്ന സര്‍ക്കാര്‍ ഉത്തരവ് ഖാദി മേഖലയില്‍ വരുത്തിയ മാറ്റത്തിന്‍റെ ചുവടു പിടിച്ചാണ് കൂടുതല്‍ കരുത്തോടെ ഖാദി ഇത്തവണ വിപണിയില്‍ എത്തുന്നത്.

ഉല്‍ഘാടന ചടങ്ങിൽ മുരളി പെരുനെല്ലി എം. എൽ. എ. അദ്ധ്യക്ഷത വഹിച്ചു. പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അനിൽ കുമാർ സമ്മാന ക്കൂപ്പൺ വിതരണവും ആദ്യ വിൽപ്പനയും നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വി. എം. മുഹമ്മദ് ഗസ്സാലി, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ. ജെ. ഷാജൻ, മുല്ലശ്ശേരി ബ്ലോക്ക് വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാഠ ഭാഗങ്ങള്‍ ഒഴിവാക്കണം എന്നുള്ള കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയില്ല എന്ന് കേരളം

August 11th, 2022

logo-government-of-kerala-ePathram
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി ചരിത്ര പാഠ പുസ്തകങ്ങളില്‍ നിന്നും ചില പാഠഭാഗങ്ങള്‍ ഒഴിവാക്കണം എന്നുളള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അതേപടി അംഗീകരിക്കുവാന്‍ കഴിയില്ല എന്നു കേരള സര്‍ക്കാര്‍.

ഗുജറാത്തിലെ മുസ്ലിം വംശഹത്യ, മുഗള്‍ രാജ വംശ ത്തെക്കുറിച്ചുള്ള ചരിത്രം, രാജ്യം ഒന്നാകെ ഉറ്റു നോക്കിയ കര്‍ഷക സമരങ്ങള്‍ എന്നിവ പാഠ ഭാഗ ങ്ങളില്‍ നിന്നും നീക്കം ചെയ്യണം എന്നുളള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് കേരളം നിരസിച്ചത്. ഇതു സംബന്ധിച്ചുള്ള എസ്. സി. ഇ. ആര്‍. ടി. റിപ്പോര്‍ട്ട് (SCERT Kerala) ഹയര്‍ സെക്കന്‍ഡറി വകുപ്പിനു കൈമാറി.

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍. സി. ഇ. ആര്‍. ടി. (NCERT) പാഠ ഭാഗങ്ങള്‍ വെട്ടി ചുരുക്കുന്നത്. പഠന ഭാരം കുറക്കുവാന്‍ വേണ്ടി യാണ് ഇത് എന്നാണ് ന്യായീകരണം.

കേരളത്തിൽ പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിലാണ് എൻ. സി. ആർ. ടി.യുടെ നിർദ്ദേശം അനുസരിച്ചുള്ള പാഠ ഭാഗങ്ങള്‍ ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് എസ്. സി. ഇ. ആർ. ടി. പഠനം നടത്തുകയും വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ പാഠ ഭാഗങ്ങൾ ഒഴിവാക്കേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിശക്ത മഴക്കു സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

August 4th, 2022

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : ഇന്നു മുതൽ ആഗസ്റ്റ് 8 വരെയുള്ള അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്ത മഴക്ക് സാദ്ധ്യത എന്നു കാലാവസ്ഥാ വകുപ്പ്. ഇന്നലെ രാത്രി മുതല്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനം തിട്ട, തൃശ്ശൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ യുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നല്‍കി യിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിള്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

എം. ജി. യൂണിവേഴ്സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷ കള്‍ മാറ്റി. കനത്ത മഴയെ തുടർന്ന് കേന്ദ്ര സര്‍വ്വ കലാശാല ബിരുദ പ്രവേശന പൊതു പരീക്ഷ മാറ്റി വച്ചു. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെയുള്ള പരീക്ഷ കളാണ് മാറ്റിയത്.

തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾ ക്കടലിൽ ചക്രവാതചുഴി നില നിൽക്കുന്നു. അറബി ക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു. അതിനാല്‍ അഞ്ച് ദിവസം വ്യാപകമായ മഴയും ഒറ്റപ്പെട്ട അതി ശക്ത മഴയും പ്രതീക്ഷിക്കാം എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യ ദിന ആഘോഷം : വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ നിര്‍ദ്ദേശം പാലിക്കണം

August 3rd, 2022

tri-color-national-flag-of-india-ePathram
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഫ്ലാഗ് കോഡിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമായി പാലിക്കണം എന്ന് ചീഫ് സെക്രട്ടറി.

ആദരവോടെയും വ്യക്തതയോടെയും ആയിരിക്കണം ദേശീയ പതാക ഉയര്‍ത്തുന്നത്. കീറിയതും കേടു പാടുള്ളതും വൃത്തി ഇല്ലാത്തതും ആയ പതാക ഉയര്‍ത്താന്‍ പാടില്ല. ഒരു കൊടി മരത്തില്‍ ദേശീയ പതാക അല്ലാതെ മറ്റു പതാക പാടില്ല. വീടുകളിലെ ദേശീയ പതാക രാത്രിയില്‍ താഴ്ത്തി കെട്ടേണ്ടതില്ല.

തലതിരിഞ്ഞ രീതിയില്‍ ദേശീയ പതാക കെട്ടാന്‍ പാടില്ല. തോരണം ആയി ഉപയോഗിക്കരുത്. പതാക നിലത്ത് തൊടാന്‍ അനുവദിക്കരുത്. പതാകയില്‍ എഴുത്തുകള്‍ പാടില്ല. സ്ഥാപനങ്ങളില്‍ മറ്റ് ഏതെങ്കിലും പാതാകക്കു കൂടെ ഒരേ സമയം ഒരു കൊടി മരത്തില്‍ ദേശീയ പതാക ഉയര്‍ത്തരുത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണ്ണര്‍ എന്നിങ്ങനെ ഫ്ലാഗ് കോഡില്‍ പരാമര്‍ശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടെ വാഹന ങ്ങളില്‍ മാത്രമേ ദേശീയ പതാക കെട്ടുവാന്‍ പാടുള്ളൂ.

ആസാദി കാ അമൃത് മഹോല്‍സവത്തിന്‍റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാന പ്രകാര മാണ് വീടുകളില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അതിരപ്പിള്ളി വെള്ളച്ചാട്ടം : വ്യൂ പോയിന്‍റില്‍ നിന്നും കാണാം

July 27th, 2022

athirapally-kseb-project-approved-water-falls-ePathram

ചാലക്കുടി : അതിരപ്പിള്ളി റോഡരികിലെ വ്യൂ പോയിന്‍റില്‍ നിന്നുള്ള വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച മറച്ചു കൊണ്ട് വളര്‍ന്നു നിന്നിരുന്ന മരങ്ങളുടെ ചില്ലകള്‍ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ വെട്ടി മാറ്റി. നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ നയന മനോഹര കാഴ്ച, വ്യൂ പോയിന്‍റില്‍ നിന്നും കാണാന്‍ കഴിയുന്നില്ല എന്നുള്ള പൊതു ജനങ്ങളുടെ പരാതിക്ക് അതോടെ പരിഹാരം.

view-point-athirappilly-water-falls-ePathram

വയോധികര്‍, ഭിന്നശേഷിക്കാര്‍ മറ്റു ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന സന്ദര്‍ശകര്‍ക്കും വെള്ളച്ചാട്ടത്തിന്‍റെ മുകളിലും താഴെയും എത്തി കാഴ്ചകള്‍ കാണാന്‍ സാധിക്കില്ല. അവര്‍ക്ക് വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കുവാനുള്ള ഏക സ്ഥലമാണ് റോഡരികിലെ വ്യൂ പോയിന്‍റ്. അവിടെ നിന്നുള്ള വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച മരച്ചിരുന്നത് സ്വകാര്യ റിസോര്‍ട്ടിലെ മരങ്ങളുടെ ശിഖരങ്ങള്‍ ആയിരുന്നു. അതാണ് കഴിഞ്ഞ ദിവസം വെട്ടി മാറ്റിയത്.
– അയച്ചു തന്നത് : ജോക്കുട്ടൻ ചാലക്കുടി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശബരിമല ശ്രീകോവിലിൽ ചോർച്ച : പരിഹാരം ഉടന്‍ എന്ന് ദേവസ്വം ബോര്‍ഡ്
Next »Next Page » സ്വാതന്ത്ര്യ ദിന ആഘോഷം : വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ നിര്‍ദ്ദേശം പാലിക്കണം »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine