മാണിയെ പുറത്താക്കണമെന്ന് കോടിയേരി

May 25th, 2015

km-mani-epathram

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനകാര്യ മന്ത്രി കെ. എം. മാണി കൈക്കൂലി വാങ്ങിയതു സംബന്ധിച്ച് മതിയായ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്‍ . മാണിയെ പുറത്താക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയ്യാറല്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണം. നിയമ വാഴ്ചയ്ക്കെതിരെ ഉള്ള വെല്ലുവിളിയാണ് ഇനിയും കെ. എം. മാണി മന്ത്രി സഭയില്‍ തുടരുന്നത്. മാണിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് യു. ഡി. എഫില്‍ തുടരുന്ന മാണി ജയിലില്‍ പോകുന്നത് ഒഴിവാക്കാനാണെന്നും തന്നെ പ്രതി ചേര്‍ക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കരയാനോ പ്രതിഷേധിക്കാനോ കഴിയാത്ത അവസ്ഥയിലാണ് മാണിയെന്നും കോടിയേരി പറഞ്ഞു. മാണിയെ ഉമ്മന്‍ ചാണ്ടി പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഇടതു പക്ഷ മുന്നണി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 31 ന് ഇടതു മുന്നണി യോഗം ചേരും.

ബാര്‍ കോഴക്കേസിലെ ദൃസാക്ഷിയും ബാര്‍ ഉടമ ബിജു രമേശിന്റെ ഡ്രൈവറുമായ അബിളിയുടെ നുണ പരിശോധനാ ഫലം വിശ്വസനീയമാണെന്ന റിപ്പോര്‍ട്ട് പുറത്തായതോടെ സര്‍ക്കാര്‍ പ്രതിസന്ധി യിലായിരിക്കുകയാണ്. മാണിക്ക് കൈക്കൂലി നല്‍കുന്നത് നേരില്‍ കണ്ടു എന്നത് ഉള്‍പ്പെടെയുള്ള അമ്പിളിയുടെ മൊഴി വിശ്വസനീയ മാണെന്നാണ് നുണ പരിശോധനാ റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് സൂചന. ഈ മാസം 18നാണ് അമ്പിളിയെ പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ലാബില്‍ നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്. റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവരാവകാശ അപേക്ഷക്ക് ഫയല്‍ കാണാനില്ലെന്ന് മറുപടി നല്‍കിയാല്‍ അഞ്ചുവര്‍ഷം തടവ്

April 26th, 2015

തിരുവനന്തപുരം: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകള്‍ക്ക് ബന്ധപ്പെട്ട ഫയല്‍ കാണാനില്ല എന്നു പറഞ്ഞ് മറുപടി നല്‍കാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും പിഴശിക്ഷയും ലഭിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. ഫയലുകള്‍ കാണാനില്ല എന്ന് പറഞ്ഞ് ആയിര കണക്കിനു വിവരാവകാശ അപേക്ഷകളാണ് മറുപടി നല്‍കാതെ ഉദ്യോഗസ്ഥര്‍ മടക്കുന്നത്. ഇതിനെതിരെ ശക്തമായ പരാതി ഉയര്‍ന്നിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വ്യക്തമായ കാരണമില്ലാതെ ഇത്തരത്തില്‍ അപേക്ഷകളിന്മേല്‍ മറുപടി നല്‍കാതിരിക്കുവാന്‍ ആകില്ല.

വിവാദ വിഷയങ്ങള്‍ സംബന്ധിച്ചോ തങ്ങളുടെ വീഴ്ചകള്‍ പുറാത്ത് വരുന്നതുമായതോ ആയ അപേക്ഷകളിന്മേലാണ് മിക്കവാറും ഉദ്യോഗസ്ഥര്‍ ഫയല്‍ കാണാനില്ല എന്ന് മറുപടി നല്‍കി മടക്കാറുള്ളത്. ഇത് വിവവാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള കോണ്‍ഗ്രസ് നടുക്കടലില്‍ എന്ന് പി. സി. ജോര്‍ജ്ജ്; അല്ലെന്ന് മാണി

March 22nd, 2015

PC George-epathram

കോട്ടയം: കേരള കോണ്‍ഗ്രസ് നടുകടലില്‍ ആണെന്നും പാര്‍ട്ടിയെ തള്ളിവിട്ടവര്‍ ആരെല്ലാമെന്ന് ചെയര്‍മാന്‍ കെ. എം. മാണി വ്യക്തമാക്കണമെന്നും പാര്‍ട്ടി വൈസ് ചെയര്‍മാനും ചീഫ് വിപ്പുമായ പി. സി. ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബാര്‍ കോഴ ദുരാരോപണമാണ് പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന് പറഞ്ഞ ജോര്‍ജ്ജ് ആരോപണം ഉയര്‍ന്നപ്പോള്‍ മാണി രാജി വെക്കണമായിരുന്നു എന്നും പറഞ്ഞു. അപ്പോള്‍ രാജി വെച്ചിരുന്നെങ്കില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജയകരമായി പുറത്തു വരാമായിരുന്നു. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളെ മണിയടിക്കുന്നവരുടെ കൈയ്യില്‍ അകപ്പെട്ടിരിക്കുകയാണ് പാര്‍ട്ടിയെന്നും മണിയടിക്കാരുടെ വാക്കുകളാണ് നേതാക്കള്‍ കേള്‍ക്കുന്നതെന്നും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദു:ഖിതരാണെന്നും പി. സി. ജോര്‍ജ്ജ് ആരോപിച്ചു.

പാര്‍ട്ടി നടുക്കടലില്‍ അല്ലെന്നും ഭൂമിയില്‍ ഉറച്ചാണ് നില്‍ക്കുന്നതെന്നും ജോര്‍ജ്ജ് ഉള്‍പ്പെട്ട പാര്‍ട്ടി യോഗമാണ് താന്‍ രാജി വെയ്ക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്നും പറഞ്ഞ് ധന മന്ത്രി കെ. എം. മാണി പി. സി. ജോര്‍ജ്ജിന്റെ ആരോപണങ്ങളെ തള്ളി. ജോര്‍ജ്ജ് പറയുന്നത് പാര്‍ട്ടിയുടെ നയമല്ല, അത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനു മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ പ്രശ്നം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞ മാണി പക്ഷെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ തന്റെ മുന്‍ നിലപാട് തിരുത്തി. ബാര്‍ കോഴ വിഷയം പാര്‍ട്ടിയില്‍ വീണ്ടും ചര്‍ച്ച ചെയ്യും എന്ന് അദ്ദേഹം വ്യക്തമാക്കി.

മാണി രാജി വെക്കണമായിരുന്നു എന്ന പി. സി. ജോര്‍ജ്ജിന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തള്ളിക്കളഞ്ഞു. ജോര്‍ജ്ജ് കൂടെ പങ്കെടുത്ത യു. ഡി. എഫ്. യോഗമാണ് മാണി രാജി വെക്കേണ്ടതില്ല എന്ന് തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ജോര്‍ജ്ജിന്റെ പ്രസ്ഥാവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. ബാര്‍ കോഴ കേസില്‍ അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നത്. അന്വേഷണത്തില്‍ ഇതു വരെ ലഭിച്ച മൊഴികള്‍ ഒന്നും മാണിക്ക് എതിരല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

“കള്ളന്‍ കോരയ്ക്ക്”സ്വീകരണം നല്‍കി ഡി.വൈ.എഫ്.ഐയുടെ പുതിയ പ്രതിഷേധം

March 21st, 2015

കോട്ടയം: മോഷിടിച്ച കിണ്ടിയുമായി അലങ്കരിച്ച തുറന്ന വാഹനത്തില് നാടുനീളെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് മുന്നേറുന്ന കള്ളന്‍ കോരമാണി‍, അകമ്പടിയായി അനൌണ്‍സ്‌മെന്റും നൂറുകണക്കിനു ബൈക്കുകളും. കാഴ്ചക്കാര്‍ ആദ്യം ഒന്ന് അമ്പരന്നു പിന്നെയാണ് കാര്യം മനസ്സിലായത്. കോഴയാരോപണം നേരിടുന്ന ധനകാര്യമന്ത്രി കെ.എം.മാണിയ്ക്ക് പാലായില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുന്നതിനെ പരിഹസിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ നടത്തിയ ആക്ഷേപ റാലിയാണതെന്ന്. നൂറു മോഷണം പൂര്‍ത്തിയാക്കിയ കോരമാണി എന്ന സാങ്കല്പിക “കള്ളന്“ സ്വീകരണം നല്‍കിക്കൊണ്ടുള്ള വ്യത്യസ്ഥമായ പ്രതിഷേധ രൂപം കുറിക്ക് കൊണ്ടു. നൂറാമത്തെ മോഷണ മുതല്‍ ഒരു കിണ്ടിയുമായാണ് “പാലായുടെ സ്വന്തം കള്ളന്‍ കോര“ ചിരിച്ചും കൈകൂപ്പിയും കൈവീശിക്കാട്ടിയും കൊട്ടാരമറ്റം ബസ്റ്റാന്റ് മുതല്‍ നഗരത്തെ അഭിസംബോധന ചെയ്തു മുന്നോട്ട് നീങ്ങിയത്.

പ്രകടനം അവസാനിപ്പിച്ചപ്പോള്‍ കോരയെ അഭിനന്ദിച്ച് മുഖ്യമന്ത്രിയുടേയും മറ്റും പ്രച്ഛന്ന വേഷങ്ങളും ഉണ്ടായിരുന്നു. ചുറ്റും കൂടിയ ആളുകള്‍ കോരയെ ചുമ്പനവും ലഡ്ഡുവും നല്‍കി അഭിനന്ദിക്കുകയും ചെയ്തു. കോരയുടെ യാത്രയെ മൊബൈലില്‍ പകര്‍ത്തുവാനും പ്രകടനം കഴിഞ്ഞ് കള്ളന്‍ കോരയ്ക്കൊപ്പം സെല്ഫിയെടുക്കുവാനുംവലിയ തിരക്കായിരുന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയായിലും “കള്ളന്‍ കോര” വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

ബാര്‍ കോഴ ഉള്‍പ്പെടെ അഴിമതിയുമായി ബന്ധപ്പെട്ട് കെ.എം.മാണിയ്ക്കെതിരെ പ്രതിപക്ഷം നിയമ സഭയ്ക്ക്കത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങളാണ് നടത്തിവരുന്നത്. ഇപ്പോള്‍ അദ്ദേഹത്തിനെതിരായി സ്വന്തം പാര്‍ട്ടിയില്‍ തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും മാണിയുടെ രാജിയ്ക്കായി രഹസ്യമായി നീക്കങ്ങള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് വക്താവ് കൂടെയായ പന്തളം സുധാകരന്‍ കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ മാണിക്ക് വിശ്രമം നല്‍കണമെന്നും ആ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മദ്യനയം; വി. എം. സുധീരന്‍ ഒറ്റപ്പെടുന്നു

December 20th, 2014

vm-sudheeran-epathram

തിരുവനന്തപുരം: മദ്യ നയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെ. പി. സി. സി. പ്രസിഡണ്ട് വി. എം. സുധീരന്‍ പുറത്തിറക്കിയ പ്രസ്ഥാവനയ്ക്കെതിരെ ഗ്രൂപ്പ് വൈരം
മറന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. മദ്യ നയം അട്ടിമറിക്കപ്പെട്ടു എന്ന സുധീരന്റെ പ്രസ്ഥാവന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്ന് എം. എം. ഹസന്‍ പറഞ്ഞു. സര്‍ക്കാരിനെ നിലനിര്‍ത്തുവാനുള്ള ബാധ്യത കെ. പി. സി. സി. പ്രസിഡണ്ടിനുമുണ്ടെന്ന് ഹസന്‍ സുധീരനെ ഓര്‍മ്മപ്പെടുത്തി.

മദ്യ നയത്തില്‍ ഇനി മാറ്റമില്ലെന്ന് മന്ത്രി കെ. സി. ജോസഫ് പറഞ്ഞത് സുധീരനുള്ള വ്യക്തമായ സന്ദേശമാണ്. സര്‍ക്കാര്‍ ഒരു മദ്യ ലോബിക്കും കീഴടങ്ങിയിട്ടില്ലെന്നും സുധീരന്റെ ധാരണ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സുധീരന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്ന് പറഞ്ഞ് തള്ളുകയും ചെയ്തു.

കെ. പി. സി. സി. പ്രസിഡണ്ടിനെ നോക്കുകുത്തി യാക്കിക്കൊണ്ട് പുതിയ ബിയര്‍, വൈന്‍ പാര്‍ളറുകള്‍ തുറക്കുന്നതിനും നിലവില്‍ പൂട്ടിയ പല ബാറുകളും തുറക്കുന്നതിനും സാഹചര്യം ഒരുക്കുകയാണ് ഉമ്മന്‍ ചാണ്ടിയും സംഘവും ചെയ്തിരിക്കുന്നത്. ജനപക്ഷ യാത്രയില്‍ തന്റെ പ്രതിച്ഛായക്ക് ഉതകും വിധം കാര്യങ്ങള്‍ നീക്കിയ സുധീരനു സര്‍ക്കാറിന്റെ പുതിയ നിലപാട് കനത്ത തിരിച്ചടിയാണ് നല്‍കിയത്.

മദ്യ നയവുമായി ബന്ധപ്പെട്ട് സുധീരന്റെ നിലപാടിനെ തള്ളിക്കൊണ്ട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായ നീക്കം ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ അംഗീകരിച്ചു എന്ന് അവരുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. തനിക്ക് പറയുവാനുള്ളത് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിവാദങ്ങളില്‍ നിന്നും വിട്ടു നിന്നു. ഫലത്തില്‍ കെ. പി. സി. സി. പ്രസിഡണ്ട് ബാര്‍ വിഷയത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കയാണ്. കെ. പി. സി. സി. പ്രസിഡണ്ട് എന്ന നിലയില്‍ നിസ്സാര കാര്യങ്ങള്‍ക്ക് പോലും മണ്ഡലം നേതാക്കന്മാര്‍ക്കെതിരെ അച്ഛടക്ക നടപടിയെടുത്തിരുന്ന സുധീരന്‍ ബാര്‍ വിഷയത്തില്‍ നിലപാട് മാറ്റുകയും തനിക്കെതിരെ പരസ്യ പ്രസ്ഥാവനകള്‍ നടത്തുന്ന മുതിര്‍ന്ന നേതാക്കന്മാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ആകാത്ത അവസ്ഥയിലാണ്.

ബാര്‍ കോഴക്കേസില്‍ കെ. എം. മാണിയ്ക്ക് അനുകൂലമായ നിലപാടാണ് സുധീരന്‍ എടുത്തത്. എന്നാല്‍ മാണിക്കെതിരെ നിലപാട് കടുപ്പിച്ചു കൊണ്ട് ബാറുടമകളുടെ സംഘടനാ നേതാവ് ബിജു രമേശ് രംഗത്ത് നിലയുറപ്പിച്ചതോടെ സുധീരന്‍ വെട്ടിലാകുകയും ചെയ്തു. പ്രതിപക്ഷവും ഇത് സുധീരനെതിരെ ഫലപ്രദമായി ഉപയോഗിച്ചു. മദ്യ നയം അട്ടിമറിക്ക പ്പെട്ടിരിക്കുകയാണെന്ന് വിവിധ കൃസ്ത്രീയ സഭകളുടെ നേതാക്കന്മാരും പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സുധീരന്‍ രാജി വെച്ച് ആദര്‍ശ ശുദ്ധി പ്രകടിപ്പിക്കണമെന്നും വിവിധ കോണില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ.എം. മാണിക്കെതിരെ കോടികളുടെ അഴിമതി ആരോപണവുമായി വി. ശിവന്‍ കുട്ടി എം.എല്‍.എ.
Next »Next Page » ആലപ്പുഴയില്‍ ഹിന്ദുമതത്തിലേക്ക് നടത്തിയ പുന:പരിവര്‍ത്തനം വിവാദമാകുന്നു »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine