ഒമ്പതാം ക്ലാസുകാരിയെ കാറില്‍ കയറ്റി കൊണ്ടു പോയി പീ‍ഡിപ്പിച്ച നാലു പേര്‍ അറസ്റ്റില്‍

January 21st, 2013

കോഴിക്കോട്: കോഴിക്കോട് ഒമ്പാതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ വശീകരിച്ച് കാറില്‍ കയറ്റി കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. കോഴിക്കോട് അരക്കിണര്‍ പണിക്കാം പറമ്പ് നൈസാം മന്‍സിലില്‍ എം.നൈസാം (32), കല്ലായി മരക്കാന്‍ കടവ് പറമ്പ് കെ.കെ ഹൌസില്‍ യൂസഫ് സുലൈമാന്‍ (28) അരീക്കോട് നല്ലളം പാലത്തില്‍ പറമ്പ് ബൈത്തുല്‍ അക്‍ബറില്‍ അലി അക്‍ബര്‍ (31) പുതിയ പാലം ഏറാട്ട് പറമ്പ് സ്വദേശി മിഥുന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാ‍ഴ്ചയാണ് സംഭവം നടന്നത്.

നഗരത്തിലെ എയ്‌ഡഡ് സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ മുന്‍ പരിചയമുള്ള മിഥുന്‍ ബൈക്കില്‍ കയറ്റി ബേപ്പൂര്‍ക്ക് കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ സുഹൃത്തായ നൈസാമിനു പരിചയപ്പെടുത്തി. വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കൊപ്പം ബൈക്കില്‍ പോയി. മിനി ബൈപാസില്‍ എത്തിയപ്പോള്‍ നൈസാം സുഹൃത്തുക്കളായ യൂസുഫ് സുലൈമാനേയും, അലി അക്‍ബറിനേയും വിളിച്ച് വരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇവര്‍ വന്ന ഇന്നോവ കാറില്‍ കയറ്റിക്കൊണ്ടു പോയി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. മൂവ്വരുടേയും പീഡനത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെ പിന്നീട് വീടിനടുത്ത് ഇറക്കി വിട്ട സംഘം മുങ്ങുകയായിരുന്നു. സമീപത്തുള്ള വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എത്തി പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.

പെണ്‍കുട്ടിയില്‍ നിന്നും ലഭിച്ച സംഘാംഗങ്ങളില്‍ ഒരാളുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പെണ്‍‌കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ മാനഭംഗപ്പെടുത്തല്‍, തട്ടിക്കൊണ്ടു പോകല്‍, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകളും കൂടാതെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുള്ള നിയമത്തിലെ ഒമ്പതാം വകുപ്പ് ചുമത്തിയും കേസെടുത്തിട്ടുണ്ട്. പീഡനത്തില്‍ മിഥുന് നേരിട്ട് പങ്കില്ലെങ്കിലും പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ വശീകരിച്ചു കൊണ്ടു പോയതിന്റെ പേരിലാണ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയേയും പ്രതികളേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ഐസ്ക്രീം പാര്‍ളര്‍ പെണ്‍‌ വാണിഭം: സര്‍ക്കാറിനു ഹൈക്കോടതിയുടെ വിമര്‍ശനം

January 15th, 2013

കൊച്ചി : ഐസ്ക്രീം പാര്‍ളര്‍ പെണ്‍‌വാണിഭ ക്കേസില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനു കേസ് ഡയറി നല്‍കുന്നതിനെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാറിന് കോടതിയുടെ വിമര്‍ശനം. വി. എസിനു രേഖകള്‍ നല്‍കുന്നതിനെ എതിര്‍ക്കേണ്ടത് പ്രതികളാണ്. എന്നാല്‍ ഇവിടെ നിഷ്പക്ഷ നിലപാടെടുക്കേണ്ട സര്‍ക്കാറാണ് തടസ്സം ഉന്നയിക്കുന്നത്. ഈ കേസില്‍ സംസ്ഥാന സര്‍ക്കാറിനു പ്രത്യേക താല്പര്യം എന്തിനാണെന്ന് കോടതി ആരാഞ്ഞു. സർക്കാര്‍ കക്ഷിയല്ലല്ലോ എന്നും കോടതി ചോദിച്ചു. കേസില്‍ വി. എസ്. മൂന്നാം കക്ഷിയാണ്, അതിനാല്‍ രേഖകള്‍ നല്‍കേണ്ടതില്ല എന്ന് സര്‍ക്കാര്‍ വാദിച്ചു.

ഐസ്ക്രീം പെണ്‍‌വാണിഭ കേസുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ റിപ്പോര്‍ട്ടും വേണമെന്ന് ആവശ്യപ്പെട്ട് വി. എസ്. കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനു രേഖകള്‍ നല്‍കുവാന്‍ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിയും പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജനുവരി 22 ലേക്ക് മാറ്റി വച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുനന്ദ പുഷ്കറിനു നേരെ അക്രമം: പ്രതിഷേധവുമായി വനിതാ സംഘടനകള്‍

October 31st, 2012

sunanda-pushkar-attacked-epathram

തിരുവനന്തപുരം: കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനു നേരെ ഒരു സംഘം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധിച്ചു. കേന്ദ്ര മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ശശി തരൂരിന്റെ ഒപ്പം എത്തിയ സുനന്ദയ്ക്ക് നേരെ വിമാനത്താവളത്തില്‍ തടിച്ചു കൂടിയ ഏതാനും പ്രവര്‍ത്തകരില്‍ നിന്നും അപമര്യാദയായ പെരുമാറ്റം ഉണ്ടായി. തിരക്കിനിടയില്‍ തന്നെ അപമാനിക്കുവാന്‍ ശ്രമിച്ചവരെ സുനന്ദ കൈ കൊണ്ട് തട്ടി മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ ആരാണെന്ന് വ്യക്തമാണെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും മന്ത്രി ശശി തരൂര്‍ പറഞ്ഞു. തിരക്കിനിടയില്‍ മന്ത്രിയുടെ ഭാര്യയ്ക്ക് സംരക്ഷണം നല്‍കുന്നതില്‍ പോലീസിനും വീഴ്ച വന്നതായി കരുതുന്നു.

വിമാനത്താവളത്തില്‍ സുനന്ദ പുഷ്കറിനു നേരെ ഉണ്ടായ ആക്രമണം കോണ്‍ഗ്രസ്സ് സംസ്കാരത്തെയാണ് വെളിവാക്കുന്നതെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സുനന്ദയെ അപമാനിക്കുവാന്‍ ശ്രമിച്ചവരെ അറസ്റ്റു ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

4 അഭിപ്രായങ്ങള്‍ »

വിദ്യാര്‍ഥിനിയെ പീഢിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

September 22nd, 2012

sexual-exploitation-epathram

തിരൂര്‍: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനും മത പണ്ഡിതനുമായ ഷംസുദ്ദീന്‍ പാലത്തിനെ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. മുജാഹിദീന്‍ ഔദ്യോഗിക വിഭാഗത്തിന്റെ പ്രമുഖ നേതാവും പ്രഭാഷകനുമാണ് ഇദ്ദേഹം. വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ് അദ്ധ്യാപകനായി ജോലി നോക്കുന്ന സമയത്ത് അതേ സ്ഥാപനത്തില്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ കോഴിക്കോട്, ഗുരുവായൂര്‍, പെരിന്തല്‍ മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ ഹോട്ടലുകളിലും മറ്റും കൊണ്ടു പോയാണ് ഷംസുദ്ദീന്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. ഭാര്യയും അഞ്ചു കുട്ടികളും ഉള്ള ഇയാള്‍ പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയത്. ഇരുവര്‍ക്കും ആശയ വിനിമയം നടത്തുവാന്‍ പ്രത്യേക ഭാഷയും രൂപപ്പെടുത്തിയായി പറയുന്നു. പോലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിരൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എം. പി. ജയരാജ് റിമാൻഡ് ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

പിണറായിയിലെ പെണ്‍‌വാണിഭം: രണ്ടു പേര്‍ അറസ്റ്റില്‍

September 20th, 2012

sex-abuse-epathram

പിണറായി: ഭര്‍തൃമതിയായ യുവതിയെ പെണ്‍‌വാണിഭത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പിണറായി വെണ്ടുട്ടായിയില്‍ അനില്‍ കുമാര്‍ (38), തൊഴിൽ കോൺട്രാക്ടർ താഴെ ചൊവ്വ കാപ്പാട് റോഡിലുള്ള നസീര്‍ (49) എന്നിവരെയാണ്  യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്. പെണ്‍‌വാണിഭ സംഘത്തിലെ പ്രധാനിയായ എടക്കാട് സ്വദേശിനി സാജിതയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

19 വയസ്സുള്ള നാലു മാസം മുമ്പ് വിവാഹിതയായ യുവതിയെ പ്രണയം നടിച്ച് നസീര്‍ വശത്താക്കുകയായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവ് ഗള്‍ഫില്‍ പോയി. തുടര്‍ന്ന് നസീറുമായി പ്രണയത്തിലായ യുവതി ഈ മാസം ആദ്യം സ്വര്‍ണ്ണാഭരണങ്ങളുമായി വീട്ടില്‍ നിന്നും നസീറിനൊപ്പം പോകുകയായിരുന്നു. ഇയാള്‍ യുവതിയെ പെണ്‍‌വാണിഭ സംഘത്തിനു കൈമാറി. പിണറായിയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ അനാശാസ്യ കേന്ദ്രത്തില്‍ വച്ച് നിരവധി പേര്‍ യുവതിയെ പീഢിപ്പിച്ചതായാണ് സൂചന. സാജിതയുടെ വീട്ടില്‍ വെച്ചും യുവതിയെ പലര്‍ക്കായി കാഴ്ച വെച്ചിരുന്നു. സംഘത്തില്‍ വേറേയും യുവതികള്‍ അകപ്പെട്ടതായാണ് കരുതുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 20891020»|

« Previous Page« Previous « ചത്ത മാടുകള്‍ കേരളത്തിൽ എത്തുന്നു
Next »Next Page » മദ്യശാല തുറപ്പിക്കുവാന്‍ കോട്ടയത്ത് ഹര്‍ത്താല്‍ »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine