തിരുവനന്തപുരം : സംസ്ഥാനത്ത് പനിമരണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ആരോഗ്യമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചയ്ക്കു ശേഷം ഡോകടര്‍മാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ അവരുടെ സേവനം ലഭ്യമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പനിമരണങ്ങള്‍ കൂടുമ്പോഴും പനി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ജനുവരിയില്‍ തുടങ്ങേണ്ട മഴക്കാല ശുചീകരണ പദ്ധതികള്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് തുടങ്ങിയത്. സര്‍ക്കാറിന്റെ ഇത്തരത്തിലുള്ള അലംഭാവമാണ് പനിമരണങ്ങള്‍ കൂടാനുള്ള പ്രധാന കാരണമെന്നും ചെന്നിത്തല പറഞ്ഞു.