ഓണാഘോഷങ്ങൾക്ക് പരിസമാപ്തി

September 11th, 2014

pulikkali-trichur-onam-epathram

തൃശ്ശൂർ: സാംസ്കാരിക തലസ്ഥാന നഗരമായ തൃശ്ശൂരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നു വരുന്ന വിപുലമായ ഓണാഘോഷ പരിപാടികൾക്ക് പരിസമാപ്തിയായി. ഇതിന്റെ ഭാഗമായി ഇന്നലെ നഗരത്തിൽ നടന്ന പുലിക്കളി നാടിനും നാട്ടുകാർക്കും മാത്രമല്ല, ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ വിനോദ സഞ്ചാരികൾക്കും ആവേശം പകർന്നു.

നൂറ് കണക്കിന് പുലികളാണ് ഇന്നലെ നഗരത്തിൽ ഇറങ്ങിയത്. വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയും പോലീസ് അസോസിയേഷനും സഹകരിച്ചാണ് ഇത്തവണ വിപുലമായ സജ്ജീകരണങ്ങളോടെ പുലിക്കളി ഒരുക്കിയത്. പുലിക്കളി പ്രമാണിച്ച് നഗരത്തിലെ ചില റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും എന്ന് നേരത്തേ അറിയിപ്പ് ഉണ്ടായിരുന്നതിനാൽ രാവിലെ മുതൽ ജനം പാതയോരങ്ങളിൽ കാത്തു നിന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നൂറ് കണക്കിന് പുലി വേഷങ്ങൾ സ്വരാജ് ഗ്രൌണ്ടിലേക്ക് എത്തിയതോടെ നഗരം അവേശത്തിമിർപ്പിൽ ആറാടി. ആയിരക്കണക്കിന് ആളുകളാണ് പരിപാടി കാണാൻ തടിച്ച് കൂടിയത്.

- സ്വ.ലേ.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മിസ് കേരള 2012 : ദീപ്തി സതി

October 21st, 2012

miss-kerala-2012-deepthi-sathi-ePathram
കൊല്ലം : മിസ് കേരള 2012 സൗന്ദര്യറാണിയായി ദീപ്തി സതി തെരഞ്ഞെടുക്ക പ്പെട്ടു. ഫസ്റ്റ് റണ്ണര്‍ അപ്പ് സാനിക നമ്പ്യാരും തേര്‍ഡ്‌ റണ്ണര്‍ അപ്പ് രശ്മി നായരും ആയി. സാരി, കാഷ്വല്‍, ഗൗണ്‍ എന്നീ മൂന്നു വിഭാഗ ങ്ങളില്‍ ആയാണ് മത്സരം നടന്നത്. മിസ് ഫോട്ടോ ജനിക് പുരസ്‌കാരവും ദീപ്തി സതി കരസ്ഥമാക്കി.

മറ്റ് വിഭാഗ ങ്ങളും അവയിലെ ജേതാക്കളും :
മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ : ധന്യ ഉണ്ണിക്കൃഷ്ണന്‍, മിസ് ബ്യൂട്ടിഫുള്‍ വോയ്‌സ് : റോഷ്‌നി ഈപ്പന്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ : മേയ്‌സ് ജോണ്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ് : സാനിയ സ്റ്റാന്‍ലി, മിസ് ബ്യൂട്ടി സെ്‌മെല്‍ : ഷാരു പി.വര്‍ഗീസ്, മിസ് ടാലന്റഡ് : ഐശ്വര്യ ജോണി, മിസ് കണ്‍ജീനിയാലിറ്റി : രശ്മി നായര്‍, മിസ് പെര്‍ഫക്ട്ജന്‍ : സാനിക നമ്പ്യാര്‍, മിസ് സെന്‍ഷ്വാലിറ്റി : മിഥില മോഹന്‍, മിസ് വൈവേഷ്യം : ശ്രുതി റാം.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ വി. കെ. പ്രകാശ്, മോഡല്‍ അനുപമ ദയാല്‍, നടന്‍ രാജീവ് പിള്ള, നര്‍ത്തകിയും സീരിയല്‍ നടിയുമായ ആശാ ശരത്, വി. എസ്. പ്രദീപ്, രാഹൂല്‍ ഈശ്വര്‍, മോഡലും ഫെമിന മിസ് എര്‍ത്തുമായ ഹസ്‌ലിന്‍ കൗര്‍ എന്നിവരടങ്ങിയ ജൂറിയാണ് മത്സരം വിലയിരുത്തിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എലിസബത്ത്‌ താടിക്കാരന്‍ മിസ്‌ കേരള

October 9th, 2011

elizabeth-thadikkaran-epathram

കൊച്ചി : മിസ്‌ കേരള 2011 ആയി കൊച്ചിയിലെ സുന്ദരി എലിസബത്ത്‌ താടിക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലീ മെറിഡിയന്‍ ഹോട്ടലില്‍ വെച്ച് നടന്ന സൌന്ദര്യ മല്‍സരത്തില്‍ 19 സുന്ദരിമാരെ തോല്‍പ്പിച്ചാണ് എലിസബത്ത്‌ കേരള സുന്ദരി പട്ടം നേടിയത്‌. ശ്രുതി നായര്‍ക്ക് രണ്ടാം സ്ഥാനവും മരിയ ജോണിന് മൂന്നാം സ്ഥാനവും ലഭിച്ചു. സിനിമാ നടി പൂര്‍ണിമ ഇന്ദ്രജിത്ത്, സംവിധായകന്‍ സിദ്ദീഖ്‌, മിസ്‌ ഇന്ത്യ നേഹ ഹിംഗെ, മോഡലായ അര്ഷിത ത്രിവേദി, ബോളിവുഡ്‌ സംവിധായകന്‍ റോഷന്‍ അബ്ബാസ്‌ എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് പാനലാണ് സുന്ദരിമാരെ തെരഞ്ഞെടുത്തത്‌.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമ്മാന വിവാദം അര്‍ത്ഥശൂന്യം എന്ന് കൈരളി

September 30th, 2010

blind-family-winners-epathram

തിരുവനന്തപുരം : കൈരളി ചാനലില്‍ നടന്ന റിയാലിറ്റി ഷോയിലെ വിജയികളായ തങ്ങള്‍ക്കു സമ്മാനം നല്‍കിയില്ല എന്ന് ആരോപിച്ച് ഒരു അന്ധ കുടുംബം നടത്തിയ പത്ര സമ്മേളനം സത്യം ഭാഗികമായി മറച്ചു വെച്ച് കൊണ്ടായിരുന്നു എന്ന് ചാനല്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു. സമ്മാനമായി തങ്ങള്‍ക്ക് വീടിനു പകരം വീടിന്റെ വില പണമായി തരണം എന്നുമുള്ള ഇവരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പത്ര സമ്മേളനം നടത്തുകയും ചാനലിനും പരിപാടിയുടെ സ്പോണ്‍സര്‍ക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തത് എന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു.

gift-villa-epathram

സമ്മാന വീട്

വീട് സമ്മാനമായി നല്‍കുമ്പോള്‍ സമ്മാന ജേതാവ്‌ രെജിസ്ട്രേഷന്‍ ചിലവുകളും നികുതിയും മറ്റും സര്‍ക്കാരിലേക്ക്‌ അടയ്ക്കണം എന്നാണ് നിയമം. എന്നാല്‍ ഇതിനുള്ള പണം തങ്ങളുടെ കയ്യില്‍ ഇല്ലെന്ന കാരണത്താലാണ് ഇവര്‍ സമ്മാനം പണമായിട്ടു നല്‍കണം എന്നാവശ്യപ്പെട്ടത്‌ എന്നും വെബ്സൈറ്റ് പരാമര്‍ശിക്കുന്നുണ്ട്.

Thankamma Building Permit

ബില്‍ഡിംഗ് പെര്‍മിറ്റ്‌

ചാനലിനെതിരെ ചില നിക്ഷിപ്ത താല്പര്യക്കാര്‍ ഈ അന്ധ കുടുംബത്തിന്റെ ദുരവസ്ഥയെ മുതലെടുത്ത് നടത്തിയ കുപ്രചരണമായിരുന്നു ഈ വിവാദത്തിന്റെ അടിസ്ഥാനം. ഇതിനെതിരെ തങ്ങള്‍ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും പ്രസ്താവന വ്യക്തമാക്കുന്നു.

പ്രസ്താവന ഇവിടെ വായിക്കുക.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

റിയാലിറ്റി ഷോയുടെ റിയാലിറ്റി

September 24th, 2010

thankamma-ellaarum-paadanu-winner-epathram

റിയാലിറ്റി ഷോ നടത്തിപ്പുകാര്‍ തങ്ങള്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ച വീട് നല്‍കിയില്ല എന്ന പരാതിയുമായി ഒരു അന്ധ കുടുംബം എറണാകുളം പ്രസ്‌ ക്ലബില്‍ പത്ര സമ്മേളനം നടത്തി. കൈരളി ചാനലില്‍ നടന്ന “എല്ലാരും പാടണ് ” എന്ന മല്‍സരത്തില്‍ “തങ്കമ്മ ആന്‍ഡ്‌ ഫാമിലി” എന്ന പേരിലുള്ള തങ്ങളുടെ ടീമിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാല്‍ സമ്മാനം പ്രഖ്യാപിച്ച് രണ്ടു വര്ഷം കഴിഞ്ഞിട്ടും തങ്ങള്‍ക്കു സമ്മാനം ലഭിച്ചില്ല എന്ന് അന്ധരായ നാല് മക്കളുടെ അമ്മ തങ്കമ്മ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

കരുനാഗപ്പള്ളി തഴവയിലെ തങ്കമ്മയും അന്ധരായ നാല് മക്കളും അടങ്ങുന്ന ടീമിന്റെ കൂടെ രണ്ടു പേരക്കുട്ടികളും പങ്കെടുത്തു പാടിയിരുന്നു. ഓരോ എപ്പിസോഡിലും നല്ല വസ്ത്രങ്ങളും മറ്റും ധരിച്ച് മല്‍സരത്തില്‍ പങ്കെടുത്ത ഇവര്‍ക്ക്‌ ആകെയുള്ള പ്രതീക്ഷ മത്സരത്തിന്റെ സമ്മാനം ലഭിച്ചാല്‍ കടങ്ങള്‍ വീട്ടാം എന്നുള്ളതായിരുന്നു. മല്‍സരത്തില്‍ വിജയിച്ചതിനെ തുടര്‍ന്ന് പരിപാടിയുടെ പ്രധാന സ്പോണ്സര്‍ ആയ ശാന്തിമഠം ബില്‍ഡേഴ്സ് ഉടമ ഡോ. രാധാകൃഷ്ണന്‍ തന്റെ പേരില്‍ കണ്ടാണിശ്ശേരി വില്ലേജില്‍ 5 സെന്റ്‌ സ്ഥലം ഇഷ്ടദാനമായി എഴുതി രെജിസ്റ്റര്‍ ചെയ്തു തന്നു എന്ന് തങ്കമ്മ പറയുന്നു. 2009 ഏപ്രിലില്‍ ഗുരുവായൂരില്‍ വെച്ച് നടന്ന ശാന്തി മഠത്തിന്റെ പരിപാടിയില്‍ വെച്ച് ഒന്നാം സമ്മാനമായി ലഭിക്കേണ്ട വീടിന്റെ താക്കോല്‍ തരും എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പരിപാടിയില്‍ തങ്ങളെ വിജയികളായി പ്രഖ്യാപിക്കുകയും അന്ധരായ തന്റെ മക്കളെ കൊണ്ട് പാട്ട് പാടിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

നിരന്തരം വീട് ചോദിച്ചു ചെന്ന തങ്ങളോട് മറ്റൊരു ടി.വി. പരിപാടിയുടെ ഫൈനല്‍ മല്‍സര ചടങ്ങില്‍ വെച്ച് ഗാനഗന്ധര്‍വന്‍ ഡോ. കെ. ജെ. യേശുദാസ്‌ വീടിന്റെ താക്കോല്‍ നല്‍കും എന്ന് ഇവര്‍ അറിയിച്ചു. വടക്കന്‍ പറവൂരില്‍ വെച്ച് നടന്ന ഈ ചടങ്ങില്‍ വെച്ച് പക്ഷെ യേശുദാസ്‌ തങ്ങള്‍ക്ക് തന്നത് വീടിന്റെ ഒരു കാര്‍ഡ്‌ ബോര്‍ഡ്‌ മാതൃകയും തെര്‍മോക്കോള്‍ കൊണ്ടുണ്ടാക്കിയ താക്കോലുമായിരുന്നു.

സമ്മാനം പ്രഖ്യാപിച്ചു വര്ഷം രണ്ടു കഴിഞ്ഞിട്ടും തങ്ങള്‍ക്ക് ഇനിയും സമ്മാനം കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ നിയമോപദേശം തേടിയിരിക്കുകയാണ്.

റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെ പായുന്ന ഇന്നത്തെ സമൂഹത്തിന് തങ്ങളുടെ അനുഭവം ഒരു പാഠമാവാനും ഇനിയും ഇത്തരം വഞ്ചന നടത്താന്‍ ആര്‍ക്കും അവസരം ഉണ്ടാവരുത് എന്ന ആഗ്രഹത്താലാണ് തങ്ങള്‍ ഈ പത്ര സമ്മേളനം നടത്തുന്നത് എന്നും തങ്കമ്മ വിശദീകരിച്ചു.

press release
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « മുസ്ലിം ലീഗിന്റെ പെരുമാറ്റച്ചട്ടം ചര്‍ച്ചയാകുന്നു
Next » ഓ.എന്‍.വി.ക്ക് ജ്ഞാനപീഠം »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine