പാലക്കാട് : കുറഞ്ഞ ചെലവില്‍ വിനോദ യാത്ര എന്ന പദ്ധതി യുടെ ഭാഗമായി കെ. എസ്. ആര്‍. ടി. സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ സംഘടിപ്പിക്കുന്ന മൂന്നാര്‍ യാത്ര സെപ്റ്റംബര്‍ 24 ശനിയാഴ്ച പുറപ്പെടും.
രാവിലെ 11.30 ന് പാലക്കാട് നിന്നും പുറപ്പെട്ട് ചീയപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മൂന്നാറില്‍ ക്യാമ്പ് ഫയര്‍, എ. സി. സ്ലീപ്പറില്‍ ഉറക്കം എന്നിവ. പിറ്റേന്ന് ഞായറാഴ്ച ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് രാത്രി 9 മണിയോടെ യാത്ര തിരിച്ച് 26 ന് തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെ പാലക്കാട് തിരിച്ച് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
താത്പര്യമുള്ളവര്‍ 99 47 08 61 28 എന്ന ഫോണ്‍ നമ്പറില്‍ സന്ദേശം അയക്കണം എന്ന് അധികൃതര്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.