ഹരിത ചട്ടം കർശ്ശനമായി പാലിക്കണം

March 30th, 2026

panchayath-municipality-local-body-election-2020-ePathram

തിരുവനന്തപുരം : കേരള നിയമ സഭയിലേക്ക് 2026 ഏപ്രിൽ 9 നു നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശ്ശനമായി പാലിക്കണം എന്ന് അധികൃതർ. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധം പരമാവധി മാലിന്യങ്ങൾ കുറക്കുവാനായി രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർത്ഥികൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത പ്രവർത്തനം ഇത്തവണയും ഉറപ്പാക്കും. ഇതിനായുള്ള ഗ്രീൻ പ്രോട്ടോക്കോൾ സർക്കുലറും തെരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രവർത്തനങ്ങളിലും പാർട്ടികളുടെ പരസ്യ പ്രചാരണ ങ്ങളിലും ഉപയോഗിക്കുന്ന കൊടി തോരണങ്ങൾ, പോസ്റ്ററുകൾ, കമാനങ്ങൾ, ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനായി പി. വി. സി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി തുടങ്ങി പുനഃ ചംക്രമണം നടക്കാത്ത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണം.

പകരം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പുനഃ ചംക്രമണ യോഗ്യമായ പോളി എതിലീൻ അല്ലെങ്കിൽ 100 % കോട്ടൺ ഉപയോഗിച്ചുള്ള ബാനറുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ സാമഗ്രി കൾ ഉപയോഗിക്കണം.

പ്രചാരണത്തിനു ഉപയോഗിക്കുന്ന ബാനറുകളിൽ പ്രിന്റിങ് യൂണിറ്റിന്റെ പേര്, നമ്പർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നമ്പർ അല്ലെങ്കിൽ ക്യൂ. ആർ. കോഡ് എന്നിവ രേഖ പ്പെടുത്തിയിരിക്കണം.

സ്റ്റീൽ, ഗ്ലാസ് തുടങ്ങി വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ മാത്രം പ്രചാരണ പരിപാടികളിലും സമ്മേളനങ്ങളിലും റാലികളിലും റോഡ് ഷോ കളിലും ഉൾപ്പെടുത്തുക.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ബോട്ടിലുകൾ തുടങ്ങിയവയുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പുനർ ഉപയോഗമുള്ള സാമഗ്രികൾ മാത്രം പ്രചാരണ പരിപാടി കളിലെ അലങ്കാര ത്തിനായി ഉപയോഗിക്കണം.

ശബ്ദ മലിനീകരണം ഒഴിവാക്കുവാനായി ലൗഡ് സ്പീക്കറുകളും മറ്റ് ശബ്ദ സംവിധാനങ്ങളും നിയമ പരമായ പരിധിയിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോ ക്കോൾ ഫല പ്രദമായി നടപ്പാക്കിയത് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഈ മാതൃകയുടെ തുടർച്ചയായിട്ടാണ് ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശ്ശനമായി പാലിക്കണം എന്നാണ് ഉത്തരവ്.  P R D

 

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്

March 30th, 2026

logo-election-commission-of-india-ePathram
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും 40 ശതമാനത്തിൽ അധികം ഭിന്നശേഷി ഉള്ളവർക്കും  വീട്ടില്‍ വെച്ച് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുന്ന ‘ഹോം വോട്ടിംഗ്’ സംവിധാനത്തിന് തുടക്കം.

ബി. എൽ. ഒ. മാർ വഴി മുൻകൂട്ടി 12 D ഫോമില്‍ അപേക്ഷിച്ച വോട്ടർമാർക്കാണ് ഹോം വോട്ടിംഗ് സൗകര്യം ഒരുക്കുക. 2026 മാർച്ച് 30 മുതൽ ഏപ്രില്‍ നാല് വരെ ആറ് ദിവസത്തേക്കാണ് ഹോം വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ പോളിംഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിംഗ് നടത്തുന്നത്.

പോളിംഗ് ഓഫീസര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോ ഗ്രാഫര്‍, പോലീസ് എന്നിവർ അടങ്ങുന്ന സംഘമാണ് ഹോം വോട്ടിങ്ങിനായി എത്തുന്നത്. സംഘം വീട്ടിൽ എത്തുന്ന തിയ്യതിയും സമയവും മുൻകൂട്ടി അറിയിക്കും.

ആദ്യ അവസരത്തിൽ വോട്ടർ ഇല്ല എങ്കിൽ രണ്ടാമതും ഒരു അവസരം കൂടെ നൽകും. നിയോജക മണ്ഡല അടിസ്ഥാനത്തിൽ ഹോം വോട്ടിന് അർഹർ ആയവരുടെ പട്ടിക രാഷ്ട്രീയപാ ർട്ടികൾക്കും സ്ഥാനാർഥികൾക്കും നൽകും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു

March 24th, 2026

job-opportunity-for-nurses-in-uae-ePathram
കൊച്ചി : നഴ്‌സുമാരുടെ ശമ്പള പരിഷ്ക്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സ്വകാര്യ ആശുപത്രി മാനേജ് മെന്റുകൾ വിട്ടു വീഴ്ച ചെയ്യാത്ത സാഹചര്യത്തിൽ മാർച്ച് 26 വ്യാഴം മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും എന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കണം എന്നുള്ള ആവശ്യം സ്വകാര്യ ആശുപത്രി മാനേജ് മെന്റുകൾ തള്ളിയിരുന്നു.

അനിശ്ചിത കാല സമരത്തിന് മുന്നോടിയായി മാർച്ച് 25 ബുധനാഴ്ച സൂചനാ പണി മുടക്ക് നടക്കും. നഴ്സുമാർ പണി മുടക്കുന്നതോടെ സ്വകാര്യ ആരോഗ്യ മേഖല സ്തംഭിക്കും എന്നാണു റിപ്പോർട്ട്.

സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം പോലും പല സ്വകാര്യ ആശുപത്രികളും നൽകുന്നില്ല എന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

March 24th, 2026

sun-hot-epathram
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഉയർന്ന താപ നില തുടരും എന്നും സൂര്യ പ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കണം എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

2026 മാർച്ച് 26 വരെ വിവിധ ജില്ലകളിൽ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം.

അൾട്രാ വയലറ്റ് (UV radiation levels) വികിരണത്തിന്റെ അളവ് അപകടകരമായ രീതിയിൽ ഉയർന്നതും മുന്നറിയിപ്പിൽ പറയുന്നു. ഉയര്‍ന്ന ചൂട് കാരണം സൂര്യാഘാതം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. കാപ്പി, ചായ, മദ്യം, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങി നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക.

പുറത്തിറങ്ങുമ്പോള്‍ കട്ടി കുറഞ്ഞതും അയഞ്ഞതുമായ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പാദ രക്ഷകള്‍, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.

മലയോര മേഖലകളിൽ ചൂട് കൂടുതലായി അനുഭവപ്പെടുന്നതിനാൽ ഇവിടങ്ങളിൽ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളും തോട്ടം തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു

March 9th, 2026

renowned-historian-dr-k-n-panikkar-passed-away-ePathram

തിരുവനന്തപുരം : ആധുനിക ഇന്ത്യയിലെ പ്രമുഖ ചരിത്രകാരനും കേരള ചരിത്ര ഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനുമായ കെ. എൻ. പണിക്കർ (കണ്ടിയൂർ നാരായണ പണിക്കർ-90) അന്തരിച്ചു. കേരള ചരിത്ര ഗവേഷണ കൗൺസിൽ, അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുവാൻ ഉള്ള തയ്യാറെടുപ്പിൽ ഇരിക്കെയാണ് അന്ത്യം.

ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി 1936 ൽ ജനിച്ചു. ചാവക്കാട് ബോഡ് ഹൈസ്കൂൾ, പാലക്കാട് ഗവ. വിക്ടോറിയാ കോളേജ്, രാജസ്ഥാൻ സർവ്വ കലാ ശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദ പഠന കാലത്ത് കോളജ് യൂണിയൻ ചെയർമാൻ ആയിരുന്നു.

ഡൽഹി ജെ. എൻ. യു. വിൽ ദീർഘ കാലം ചരിത്ര വിഭാഗം അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. വകുപ്പു മേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടെമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു.

ചരിത്രകാരൻ, ധൈഷണികൻ, മത നിരപേക്ഷതയുടെ കാവൽക്കാരൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ കെ. എൻ. പണിക്കർ നൽകിയ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണ്. കെ. എൻ. പണിക്കരുടെ മിക്ക കൃതികളും പഠനങ്ങളും ഇംഗ്ലീഷ് ഭാഷയിലാണ്. മലയാളത്തിൽ ‘മലബാര്‍ കലാപം : പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്.   WiKiPeDiA 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 1213451020»|

« Previous Page« Previous « നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
Next »Next Page » വെള്ളാപ്പള്ളിയെ അയോഗ്യനാക്കി »



  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine