അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു

May 25th, 2012

drowning-epathram

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കോവിലകത്തു മുറിയില്‍ ചാലിയാര്‍ പുഴയില് കുളിക്കാനിറങ്ങിയ‍ ‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. വയനാട് സ്വദേശികളായ ജിനു മാത്യു (15) അജയ് (ഒമ്പത്) അലീന (13) അയനി മാത്യു (11) അമല്‍ (10) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍ ‍ പെട്ടാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. അവധി ദിനം ആഘോഷിക്കാന്‍ നിലമ്പൂരിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു കുട്ടികള്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് ഒരു കൂട്ട ആത്മഹഹ്യ കൂടി

May 12th, 2012

farmer-suicide-kerala-epathram
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൂട്ട ആത്മഹത്യ കൂടി. വഴിക്കടവ്‌ പൂവത്തിപ്പൊയിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെയാണ് ഇന്നലെ  മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയും മൂന്നു മക്കളും വെട്ടേറ്റു മരിച്ച നിലയിലും ഗൃഹനാഥന്‍ തൂങ്ങി മരിച്ചനിലയിലുമാണ് കണ്ടത്. പ്രാഥമിക അന്വേഷണത്തില്‍  ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നശേഷം ഗൃഹനാഥന്‍ തൂങ്ങിമരിക്കുകയാണെന്ന്‌ കരുതുന്നു. കുടകില്‍ നിന്ന്‌ വഴിക്കടവില്‍ വന്നു താമസിക്കുന്ന പൂനത്തില്‍ സെയ്‌ദലിയും കുടുംബാംഗങ്ങളുമാണ്‌ ദുരുഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്‌. സെയ്ദലവി, ഭാര്യ സഹീന, മക്കളായ മൊഹ്‌സീന, അന്‍സാര്‍, അഫ്‌നാസ് എന്നിവരാണ് മരിച്ചത്. നാലു പേരുടെ മൃതദേഹം വീടിനുള്ളിലും ഗൃഹനാഥന്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത് ‌. ഇന്നലെ രാത്രിയാണ്‌ കൂട്ടമരണം നടന്നതെന്ന്‌ കരുതുന്നു. കാരണം വ്യക്‌തമല്ല എങ്കിലും കൂട്ട ആത്മഹത്യ തന്നെയാകാനാണ് കൂടുതല്‍ സാധ്യത എന്ന് പോലീസ് പറഞ്ഞു. സംഭവത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on സംസ്ഥാനത്ത് ഒരു കൂട്ട ആത്മഹഹ്യ കൂടി

മന്ത്രി അനൂപിന്റെ കാറിടിച്ച് ഒരാള്‍ മരിച്ചു

May 11th, 2012

accident-graphic-epathram

വെഞ്ഞാറമൂട് : ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സഞ്ചരിച്ചിരുന്ന കാറിടിച്ച് വഴി യാത്രക്കാരന്‍ മരിച്ചു. വെമ്പായം പെരുംകൂര്‍ ആമിന മന്‍സിലില്‍ അബ്ദുല്‍കരീം (72) ആണ് മരിച്ചത്. പെരുംകൂര്‍ മാവേലി സ്‌റ്റോറിന് മുന്നില്‍ വ്യാഴാഴ്ച രാത്രി 8.40ഓടെ യായിരുന്നു സംഭവം. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന മന്ത്രിയുടെ കാര്‍ അബ്ദുല്‍ കരീമിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭൂചലനം ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല: മുഖ്യമന്ത്രി

April 11th, 2012

കൊച്ചി: ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കേരളമടക്കം വിവിധ ഇടങ്ങളില്‍ ഭൂചലനം ഉണ്ടായെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട അവസ്ഥ ഇപ്പോഴില്ലെന്നും, എന്ത് അടിയന്തര സാഹചര്യം ഉണ്ടായാലും നേരിടാന്‍ സംസ്ഥാനം തയ്യാറാണെന്ന്  മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. എന്നാല്‍ സുനാമി മുന്നറിയിപ്പ്‌ നല്‍കിയതിനാല്‍ തീരദേശത്തുള്ളവരും മത്സ്യതൊഴിലാളികളും ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളതീരത്ത് സുനാമി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കടല്‍ക്കൊല: ഇറ്റാലിയന്‍ വൈദികര്‍ എത്തിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക്?

April 7th, 2012

priest-epathram
കൊല്ലം :മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ സന്ദര്‍ശിക്കുന്നതിനായി ഒരു സംഘം വൈദികര്‍ കേരളത്തില്‍ എത്തി. കേസില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കായാണ് വൈദികര്‍ എത്തിയതെന്ന് സൂചനയുണ്ട്. കൊല്ലം രൂപതയിലെ ചില വൈദികരുമായി സംഘം സ്ഥിതിഗതികളെ സംബന്ധിച്ച് ചര്‍ച്ച നടത്തി. വെടിവെപ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയുടെ വീടുകള്‍ ഇവര്‍ സന്ദര്‍ശിച്ചു. ഇവര്‍ പ്രാര്‍ഥന മാത്രമാണ് നടത്തിയതെന്നാണ് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ വ്യക്തമാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

11 of 2510111220»|

« Previous Page« Previous « തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നിർത്തലാക്കരുത്
Next »Next Page » അന്തിക്കാട്ട് ആനയിടഞ്ഞു »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine