വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷഹ്‍ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനേയും പ്രധാനധ്യാപകനേയും സസ്പെന്‍റ് ചെയ്തു. പ്രിന്‍സിപ്പലായ എ.കെ കരുണാകരനേയും പ്രധാനാധ്യാപകനായ മോഹന്‍കുമാറിനേയുമാണ് സസ്പെന്‍റ് ചെയ്തത്. സര്‍വജന സ്കൂള്‍ പി.ടി.എയും പിരിച്ചുവിട്ടു.
വിദ്യാര്‍ഥി-യുവജന നേതാക്കളുമായി ഡി.ഡി.ഇ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, കോടതി നിര്‍ദേശ പ്രകാരം വയനാട് ജില്ലാ ജഡ്ജി എ ഹാരിസ് സ്കൂളിലെ അധ്യാപകരെ വിളിപ്പിച്ചു. വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധം തുടരുകയാണ്.
കൊച്ചി : പ്ലസ്‌ടു വിദ്യാർത്ഥിനിയെ പെട്രോള്‍ ഒഴിച്ച് തീ കൊളു ത്തി കൊന്നു. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി പദ്മാലയ ത്തിൽ ഷാല ൻെറ മകൾ ദേവിക യാണ് (17) കൊല്ലപ്പെട്ടത്. ബുധനാഴ്ച അര്‍ദ്ധ രാത്രി യോടെ യാണ് സംഭവം.
ബൈക്കിൽ എത്തിയ പറവൂർ സ്വദേശി മിഥുൻ എന്ന യുവാവ് വീട്ടിൽ അതി ക്രമിച്ചു കയറി പെൺകുട്ടി യുടെ മേൽ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുക യായി രുന്നു. ഇതിനിടെ തീ ദേഹ ത്തേക്ക് പടർന്ന് പൊള്ളലേറ്റ യുവാവും മരിച്ചു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ ആശു പത്രി യില്‍ എത്തിച്ചു എങ്കിലും മരണ പ്പെടുക യായിരുന്നു. പെൺ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന തിനിടെ അച്ഛനും അമ്മക്കും പരിക്കേറ്റു. ഇവർ കളമശ്ശേരി മെഡിക്കൽ കോളജിലും തൃക്കാക്കര സഹകരണ ആശുപത്രിയിലും ചികിൽസയിലാണ്.
തിരുവനന്തപുരം : മഴയോടൊപ്പം ഉണ്ടാവുന്ന ശക്തമായ ഇടി മിന്നലു കളില്‍ അപകട സാദ്ധ്യത ഉള്ള തിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്ന് നിര്‍ദ്ദേശം.
ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 10 മണി വരെയുള്ള സമയങ്ങളില്‍ ശക്തമായ ഇടി മിന്നലിനുള്ള സാദ്ധ്യത ഉള്ളതിനാലും അവ അപകടകാരികള്‍ ആയതിനാലും ജീവനും വൈദ്യുതി യുമായി ബന്ധിപ്പിച്ച വീട്ട് ഉപകരണ ങ്ങൾക്കും വലിയ നാശ നഷ്ടം ഉണ്ടാക്കും എന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം. മഴക്കാര്‍ കണ്ടു തുടങ്ങിയാലേ മുൻ കരുതലുകള്‍ എടുക്കണം. വീടിനു പുറത്തുള്ളവര്‍ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. അഥവാ ഈ സമയങ്ങളില്‍ തുറസ്സായ സ്ഥലത്ത് ആണെങ്കിൽ ഇടി മിന്നലില്‍ നിന്നും രക്ഷ നേടാന്‍ പാദങ്ങൾ ചേർത്തു വച്ച് കാൽ മുട്ടുകൾക്ക് ഇടയിൽ തല ഒതുക്കി ഉരുണ്ട് ഇരിക്കുക.
ഇടി മിന്നല്‍ കാണുന്നില്ല എന്നു കരുതി ടെറസ്സിലോ മൈതാനങ്ങളിലോ പോകരുത്. ഗൃഹോ പകരണ ങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണ ങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
വീടിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കു വാന്‍ ശ്രമിക്കുക. ഫോൺ ഉപയോഗിക്കരുത്. ഈ സമയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുക. ജനലു കളും വാതിലു കളും അടച്ചിടണം.
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപക മായി മഴ പെയ്യുവാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും.
തിരുവനന്തപുരം: അമിതവേഗത്തിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ. ശ്രീറാമിനെ 14 ദിവസത്തെ റിമാൻഡിൽ വിട്ടു. ഇതിനിടെ, ശ്രീറാമിന്‍റെയും വഫ ഫിറോസിന്‍റെയും ലൈസൻസ് റദ്ദാക്കുമെന്ന്. മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. വഫയുടെ കാറിന്‍റെ റജിസ്ട്രേഷനും റദ്ദാക്കും. കാറിൽ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള ഒരു പിടി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കേസിൽ വഫയെയും പ്രതി ചേർത്തു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോർവാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങൾക്കൊപ്പം ജാമ്യത്തിൽ വിട്ടു.
തിരുവനന്തപുരം : വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് ബാധകമാവുന്ന പുതിയ നിയമ ങ്ങള്‍ പ്രാബല്ല്യ ത്തില്‍ വരുന്നു. ഇതു പ്രകാരം ഇരു ചക്ര വാഹനങ്ങ ളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് ഹെല്‍മറ്റും കാറു കളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബ്ബന്ധം ആക്കുവാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നു.
ഇതു രണ്ടും ഉപയോഗി ക്കാത്തതു റോഡ് നിയമത്തി ന്റെ ലംഘനം എന്ന് സുപ്രീം കോടതി അഭി പ്രായം പറഞ്ഞി ട്ടുള്ള തിന്റെ പശ്ചാ ത്തല ത്തിലാണ് പുതിയ നടപടി.
ഈ രണ്ടു കാര്യങ്ങളിലും കര്‍ശന നട പടി എടുക്കണം എന്ന് ആവശ്യ പ്പെട്ട് കേരള മോട്ടോര്‍ വാഹന വകുപ്പി ന്റെയും പൊലീസി ന്റെയും എൻ ഫോഴ്സ മെന്റ് വിഭാഗ ങ്ങൾക്കു നിർദ്ദേശം നൽകണം എന്ന് ആവശ്യ പ്പെട്ട് ഗതാ ഗത വകുപ്പ് കമ്മീ ഷണർ ക്കും ഡി. ജി. പി. ക്കും ഗതാഗത പ്രിൻസി പ്പൽ സെക്രട്ടറി കെ. ആർ. ജ്യോതി ലാൽ രേഖാമൂലം കത്തു നല്‍കി യിട്ടുണ്ട്.
കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹന പരി ശോധ ന കളില്‍ കാറി ലേയും ബൈക്കി ലേയും എല്ലാ യാത്ര ക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചി ട്ടുണ്ട് എന്ന് ഉറപ്പു വരു ത്തണം എന്നും കത്തില്‍ നിര്‍ദ്ദേശി ക്കുന്നു. ഗതാ ഗത വകുപ്പ് സെക്രട്ടറി യുടെ കത്തി ന്‍റെ അടിസ്ഥാന ത്തില്‍ ഗതാ ഗത വകുപ്പ് കമ്മീഷണര്‍ ഉടനെ ഉത്തരവ് പുറ പ്പെടു വിച്ചേക്കും.
സുപ്രീം കോടതി വിധിയുടെ അടി സ്ഥാന ത്തില്‍ മറ്റു സംസ്ഥാന ങ്ങളില്‍ ഈ നിയമം നടപ്പില്‍ വരുത്തി എങ്കിലും കേരള ത്തില്‍ ഈ നിയമം കാര്യ ക്ഷമ മായി നടപ്പാക്കുന്നില്ല എന്നും ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്ര ട്ടറി യുടെ കത്തില്‍ ചൂണ്ടി ക്കാട്ടുന്നു.