
ചാവക്കാട് : പത്ര പ്രവര്‍ത്തക കൂട്ടായ്മ യായ ചാവ ക്കാട് പ്രസ്സ് ഫോറ ത്തിന്റെ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.
ഖാസിം സെയ്ത് (പ്രസിഡണ്ട്), ക്ലീറ്റസ് ചുങ്കത്ത് (ജനറല്‍ സെക്രട്ടറി), റാഫി വലിയകത്ത് (ട്രഷറര്‍), കെ. ടി. വിന്‍സെന്റ് (വൈസ് പ്രസിഡണ്ട്), ടി. ടി. മുനേഷ് (ജോയിന്റ് സെക്രട്ടറി), ടി. ബി. ജയപ്രകാശ് (ഓഡിറ്റർ), ജോഫി ചൊവ്വന്നൂർ (പ്രോഗ്രാം കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.

ഖാസിം സെയ്ത്, ക്ലീറ്റസ് ചുങ്കത്ത്, റാഫി വലിയകത്ത്
വാര്‍ഷിക ജനറല്‍ ബോഡിയില്‍ റാഫി വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ. എം. ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പി. ഒ. അലിക്കുട്ടി, ടി. ബി. ജയ പ്രകാശ് എന്നിവര്‍ തെര ഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം. വി. ഷക്കീല്‍, ശിവജി നാരാ യണന്‍, എന്നിവര്‍ സംസാരിച്ചു.



പാലക്കാട് : പാലക്കാട് എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ “ദര്‍ശന” യുടെ നാലാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് പാലക്കാട് ആരംഭിക്കും. രണ്ടു ദിവസം നീളുന്ന വാര്‍ഷിക സമ്മേളനം ഇന്ന് രാവിലെ 11 മണിക്ക് ആരംഭിക്കും. വാര്‍ഷിക പൊതു യോഗത്തിന് ശേഷം വൈകീട്ട് 6 മണി മുതല്‍ 8:30 വരെ പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ നയിക്കുന്ന ഗസല്‍ സന്ധ്യ മോയന്‍ സ്ക്കൂളില്‍ അരങ്ങേറും.
























