തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗി കളുടെ എണ്ണം ഒരു ലക്ഷം കടന്നു. മാത്രമല്ല പ്രതിദിന രോഗി കളുടെ എണ്ണം 3,000 കടക്കു മ്പോള്‍ അതി ജാഗ്രത തുടരണം എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍.
കഴിഞ്ഞ ഏഴു മാസക്കാലം കൊവിഡിന് എതിരായ പ്രതിരോധം സംസ്ഥാനം ശക്തമായ നി ലയില്‍ കൊണ്ട് പോകുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ യുള്ള സര്‍ക്കാരിന്റെ മുഴുവന്‍ സംവി ധാനവും ഈ പോരാട്ട ത്തില്‍ രാവും പകലും ഇല്ലാതെ അദ്ധ്വാനിക്കുക യാണ്.
കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നപ്പോഴും മരണ സംഖ്യ 410 മാത്രം എന്നതും രോഗ മുക്തി കൂടുതല്‍ ആയതും നമ്മുടെ ആരോഗ്യ സംവിധാന ത്തിന്റെ മികവാണ്. ആരോഗ്യ പ്രവര്‍ത്ത കരുടെ ആത്മാര്‍ത്ഥ പ്രവര്‍ ത്തന ത്തിന്റെ ഫലം കൂടിയാണിത്.
എന്നാല്‍ ഇനി വരാനിരിക്കുന്നത് പരീക്ഷണ നാളു കളാണ്. ആഗസ്റ്റ് 19 നാണ് ആകെ രോഗി കളുടെ എണ്ണം 50,000 ആയത്. കേവലം ഒരു മാസ ത്തിനുള്ളില്‍ രോഗി കളുടെ എണ്ണം ഒരു ലക്ഷം ആയിട്ടുണ്ട്. വരും ആഴ്ച കളില്‍ രോഗികളുടെ എണ്ണം കൂടും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥ ആണ് ഉള്ളത്. രോഗ നിരക്ക് കൂടി ആശുപത്രി യില്‍ കിടക്കാന്‍ ഇടമില്ലാത്ത അവസ്ഥ ഉണ്ടാക്കരുത്.
അതിനാല്‍ ഓരോരുത്തരും ശ്രദ്ധിക്കണം. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കു കയും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകു കയും വേണം. എല്ലാവരും ജാഗ്രത പാലിച്ചാല്‍ കൊവിഡില്‍ നിന്നും എത്രയും വേഗം നമുക്ക് രക്ഷ നേടാന്‍ സാധിക്കും.