തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തന ങ്ങളില്‍ ഏര്‍പ്പെട്ടി രിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേതനവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്ന എന്‍. എച്ച്. എം. ജീവനക്കാരുടെ പ്രതിഫലം പരിമിതം ആയതിനാല്‍ കരാര്‍, ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്ക പ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. ഇന്‍സെന്‍റീവും റിസ്ക് അലവന്‍സും ഏര്‍പ്പെടു ത്തിയിട്ടുണ്ട്. ഇതിന് പ്രതിമാസം 22.68 കോടി രൂപ അധിക ബാദ്ധ്യതയായി അനുവദിക്കും.
ഗ്രേഡ് ഒന്നില്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ഓഫീസര്‍, സ്പെഷ്യലിസ്റ്റ് എന്നിവരുടെ കുറഞ്ഞ വേതനം 40,000 എന്നതില്‍ നിന്നും 50,000 രൂപയാക്കി ഉയര്‍ത്തും. 20 % റിസ്ക് അലവന്‍സും അനുവദിക്കും.
സീനിയര്‍ കണ്‍സള്‍ട്ടന്‍റ്, ഡെന്‍റല്‍ സര്‍ജന്‍, ആയുഷ് ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങു ന്ന രണ്ടാം കാറ്റഗറിക്ക് 20 % റിസ്ക് അലവന്‍സ് അനുവദിക്കും.
മൂന്നാമത്തെ വിഭാഗത്തിലുള്ള സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമ സിസ്റ്റ്, ടെക്നീഷ്യൻ തുടങ്ങിയവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപയിൽ നിന്നും 20,000 രൂപയായി ഉയര്‍ത്തും. 25 % റിസ്ക് അലവന്‍സും അനുവദിക്കും.
ലാസ്റ്റ്ഗ്രേഡ് ജീവനക്കാര്‍ക്ക് ദിവസ വേതനത്തിനു പുറമെ 30 % റിസ്ക് അലവന്‍സ് അനു വദിക്കും.
അധിക ജീവനക്കാര്‍ ഉണ്ടെങ്കില്‍ ഇന്‍സെന്‍റീവും റിസ്ക് അലവന്‍സും പുതുതായി നിയമിക്ക പ്പെടുന്ന എല്ലാ ജീവന ക്കാര്‍ക്കും നല്‍കും. വിവിധ രോഗങ്ങള്‍ക്കുള്ള കൊവിഡ് ഹെല്‍ത്ത് പോളിസി പാക്കേജു കള്‍ കെ. എ. എസ്. പി. സ്കീമിന്‍റെ പരിധിയില്‍ വരാത്ത ജീവന ക്കാര്‍ക്കും നല്‍കും.
കൊവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യ മന്ത്രിയുടെ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.