തിരുവനന്തപുരം : സര്‍ക്കാര്‍ ക്വാറന്റൈന്‍ സംവിധാനം ഉപേക്ഷിച്ചിട്ടില്ല എന്നും വീട്ടില്‍ സാമൂഹിക അകലം പാലിച്ചു കഴിയു വാൻ സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും എന്നും ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ.
എന്നാൽ ശുചിമുറിയോടു കൂടിയ കിടപ്പു മുറി ഇല്ലാത്ത വർ സര്‍ക്കാര്‍ നിരീക്ഷണ ത്തിൽ കഴിയണം. ഏറ്റവും ഫലപ്രദം എന്ന് തെളിയിക്കപ്പെട്ടത് ഹോം ക്വാറന്റൈന്‍ തന്നെ യാണ്. പക്ഷേ ഹോം ക്വാറന്റൈന്‍ നമ്മുടെ നാട്ടിൽ വിജയിക്കണം എങ്കില്‍ ജനങ്ങളെ നന്നായി ബോധ വല്‍ക്കരിക്കണം എന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ആന്റി ബോഡി പരിശോധനക്ക് കൃത്യത കുറവാണ്. അതു കൊണ്ടു തന്നെ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ക്വാറന്റൈന്‍ തുടരണം.
കൊവിഡ് കുറേക്കാലം കൂടി തുടരും. അതു കൊണ്ടു തന്നെ മുന്‍ കരുതലു കള്‍ ഏറെ പ്രാധാന്യം അര്‍ഹി ക്കുന്നു. യാത്ര കഴിഞ്ഞു വന്നവര്‍ എവിടെ ആയിരു ന്നാലും രണ്ടാഴ്ച ക്കാലം മറ്റുള്ളവരു മായി സമ്പര്‍ക്ക ത്തില്‍ ഏര്‍പ്പെടരുത്.
സര്‍ക്കാറിന്റേയും ആരോഗ്യ പ്രവര്‍ത്ത കരുടേയും നിര്‍ദ്ദേശ ങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥ കളും പൂര്‍ണ്ണ മായും പാലിച്ചാല്‍ രോഗ വ്യാപന തോത് കുറക്കു വാന്‍ സാധിക്കും.
കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ (ഇന്‍സ്റ്റിറ്റ്യൂഷ ണല്‍ ക്വാറന്റൈന്‍) സംവിധാനം തുടര്‍ന്നു കൊണ്ടു പോകു വാന്‍ ബുദ്ധിമുട്ട് ആയിത്തീരും. മാത്രമല്ല കുറച്ചു പേര്‍ക്ക് മാത്രമാണ് ഏറ്റവും നല്ല സേവനം കൊടുക്കുവാന്‍ സാധിക്കുക.
ആളുകള്‍ വര്‍ദ്ധിച്ചാല്‍ ഇതില്‍ മാറ്റം വരും എന്നതു കൊണ്ട് പരാതികള്‍ വരുന്നത് സ്വാഭാവികം മാത്രം. പിന്നേയും പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കൊണ്ട് ഇപ്പോഴുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ലഭിക്കാത്ത അവസ്ഥ വരും എന്നതിനാലാണ് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നത്.
വിദേശത്തു നിന്നും ഇതര സംസ്ഥാന ങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്ന തോടെ കേരള ത്തില്‍ പോസിറ്റീവ് കേസു കളുടെ എണ്ണം വര്‍ദ്ധിക്കും എന്നത് നമ്മള്‍ കണക്കു കൂട്ടിയ കാര്യം തന്നെയാണ്.
അതിനു അപ്പുറമുള്ള വര്‍ദ്ധന കണ്ടിട്ടില്ല. എന്നാല്‍ രോഗി കളുടെ എണ്ണം വര്‍ദ്ധിക്കു മ്പോഴുള്ള എല്ലാ പ്രശ്നങ്ങളും സര്‍ക്കാര്‍ നേരിടേണ്ടതു തന്നെ യാണ്. അതിനുള്ള ഒരുക്ക ത്തില്‍ തന്നെയാണ് നമ്മള്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Tag : Covid-19