തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം തടയുന്ന തിന്റെ ഭാഗമായി നിലവില്‍ നടപ്പിലുള്ള നിയമ വ്യവസ്ഥ യില്‍ ‘സാമൂഹിക അകലം പാലിക്കുക’ എന്നത് ഉൾപ്പെടെ യുളള കൊവിഡ് മാനദണ്ഡങ്ങൾ സംസ്ഥാനത്ത് കർശ്ശനമായി നടപ്പാക്കുവാന്‍ പൊലീസിന് നിർദ്ദേശം നൽകി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബസ്സ് സ്റ്റോപ്പുകളിലും മാർക്കറ്റു കളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തു വാന്‍ മാത്രമായി മൂന്ന് പട്രോൾ വാഹനങ്ങൾ നിയോഗിച്ചിട്ടുണ്ട്.
ചില വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ വലിയ തിരക്കുണ്ട്. കൊവിഡ് മാനദണ്ഡ ങ്ങൾ ലംഘിച്ച് കട തുറന്നു പ്രവർത്തിച്ചാൽ കടുത്ത നടപടികൾ ഉണ്ടാവും എന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. മാസ്‌ക് ധരിക്കാതെ പുറത്ത് ഇറങ്ങിയ 4929 പേര്‍ക്ക് എതിരെയും ക്വാറന്റൈന്‍ ലംഘിച്ച 19 പേർക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ആരോഗ്യം, സാമൂഹികം, സാമൂഹ്യക്ഷേമം