നടുക്കിയുണര്‍ത്തുന്ന കടമ്മനിട്ട കവിതകള്‍

March 31st, 2012

kadammanitta-epathram

കവിതയിലെ ആധുനികതയെ ഒഴിഞ്ഞു മാറലിന്ന് അതീതമായ ഒരാഘാതമാക്കി തീർത്ത കവിയാണ്‌ കടമ്മനിട്ട. അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ട്. മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു കടമ്മനിട്ട കവിതകള്‍. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ചു കൊണ്ട് കവിതകള്‍ എഴുതിയ കടമ്മനിട്ട ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾ തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനിക കവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കു പോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വന രൗദ്രതയുടേയും വയൽ മണങ്ങളുടേയും ചന്ദനത്തൈമര യൗവനത്തിന്റേയും മൗലിക സൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടി വന്നു.

കുറത്തി, കടിഞ്ഞൂൽ‌പൊട്ടൻ, മിശ്രതാളം, മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു, കടമ്മനിട്ടയുടെ കവിതകൾ, വെള്ളിവെളിച്ചം, ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം) സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺ‌സ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം), കോഴി എന്നിവയാണ് കടമ്മനിട്ടയുടെ പ്രധാന കൃതികള്‍, 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.  2008 മാർച്ച് 31നു കടമ്മനിട്ട നമ്മെ വിട്ടകന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റെയിന്‍ബോ ബുക്സ് രാജേഷ് അന്തരിച്ചു

March 28th, 2012

rajesh-rainbow-epathram

കോട്ടയം: റെയിന്‍ബോ പബ്ലിക്കേഷന്‍സ് സി. ഈ. ഓ രാജേഷ് കുമാര്‍ (52) അന്തരിച്ചു. ഇന്നലെ രാത്രി രക്തം ഛര്‍ദ്ദിച്ചതിനെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 1.30 നു അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്കാരം സ്വന്തം വീട്ടു വളപ്പില്‍ നടന്നു.

മലയാളത്തിലെ ഒരു പ്രമുഖ പ്രസാധക സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന രാജേഷ് റെയിന്‍ബോ ബുക്സിലൂടെയാണ് പ്രസാദന രംഗത്തേക്ക് കടന്നത്. പുതിയ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതില്‍ റെയിന്‍ബോയും രാജേഷും പ്രത്യേകം ശ്രദ്ധവെച്ചു. ഷെല്‍‌വിയെ പോലെ രാജേഷും എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവനായിരുന്നു. കുത്തക പ്രസാധകര്‍ അകറ്റി നിര്‍ത്തിയിരുന്ന കാലത്താണ് ബ്ലോഗ്ഗേഴ്സിനടക്കം പലര്‍ക്കും തങ്ങളുടെ പുസ്തകങ്ങള്‍ അച്ചടിച്ചു വരുന്നതിനും അതു വായനക്കാരില്‍ എത്തിക്കുന്നതിനും രാജേഷ് വഴി തുറന്ന് നല്‍കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തിരശീലയില്‍ അഗ്നി വിതറിയ തിരക്കഥാകൃത്ത്

March 28th, 2012

T-Damodaran-epathram

രന്‍ജിപണിക്കര്‍ രചിച്ച ഭരത് ചന്ദ്രനും തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ്സും ചേര്‍ന്ന് സംഭാഷണത്തിലൂടെയും സംഘട്ടനത്തിലൂടെയും  തീയേറ്ററുകളെ ഇളക്കി മറിക്കുമ്പോളാണ് ഇത്തരം നായകന്മാരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ടി.ദാമോദരന്‍ വിടപറയുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സമകാലിക രാഷ്ടീയ സാമൂഹിക സംഭവങ്ങളെ വ്യത്യസ്തമായ രീതിയില്‍ തിരശ്ശീലയിലേക്ക് ആദ്യമായി ആവാഹിച്ച തിരക്കഥാകൃത്തായിരുന്നു ദാമോദരന്‍ മാഷെന്ന ടി.ദാമോദരന്‍. അടിയന്തിരാവസ്ഥയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും പല തരത്തില്‍ അദ്ദേഹത്തിന്റെ രചനകളില്‍ കടന്നു വന്നു. സാധാരനക്കാരുടെ മനസ്സിലെ വേദനകളും പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളും ചങ്കൂറ്റത്തോടെ അധികാരികളുടെ മുമ്പില്‍  വിളിച്ചു പറയുന കഥാപാത്ര സൃഷ്ടിയിലൂടെ അദ്ദേഹം ജനപ്രിയനായി മാറി. മലയാള സിനിമയില്‍ തീപാറുന്ന സംഭാഷണങ്ങള്‍ കടന്നുവരുന്നത് ടി.ദാമോദരന്റെ സൃഷ്ടികളിലൂടെയാണ്. രോഷത്തോടെ പ്രതികരിക്കുന്ന നായകന്റെ സംഭാഷണങ്ങളില്‍ ഇംഗ്ലീഷും കടന്നു വന്നത് അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Angadi1-epathram
അങ്ങാടി എന്ന ചിത്രത്തില്‍ വി ആര്‍ നോട്ട് ബെഗ്ഗേഴ്സ് എന്ന് ജയന്‍ പറയുന്ന ഡയലോഗ് ഇന്നും പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഒക്സ്ഫോര്‍ഡ് ഇംഗ്ലീഷ് പറയുന്ന തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സിനും, ഭരത് ചന്ദ്രനും പതിറ്റാണ്ടു മുമ്പേ ജയന്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ദാമോദരന്‍ മാഷ് തുടക്കം കുറിച്ചു. രാഷ്ടീയം-പോലീസ്-അധോലോകം-ആധ്യാത്മികത-മാധ്യമം  ഇവയുടെ വ്യത്യസ്ഥാനുപാതത്തിലുള്ള സങ്കലങ്ങള്‍ വിജയങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. ടി.ദാമോദരന്‍ മലയാള സിനിമയില്‍ പരീക്ഷിച്ച് വിജയിച്ച ഈ പാറ്റേന്‍ പിന്നീട് വന്ന ചിലര്‍ വിജയകരമായി പിന്തുടര്ന്നതായി കാണാം. മലയാള സിനിമയിലെ മെഗാസ്റ്റാര്‍ തിരക്കഥാകൃത്തായ രന്‍ജി പണിക്കര്‍ സൃഷ്ടിച്ച തേവള്ളിപ്പറമ്പില്‍ ജോസഫ് അല്‍ക്സിന്റേയും, ഭരത് ചന്ദ്രന്റേയും പ്രാക്രൂപങ്ങള്‍ മാഷുടെ ചിത്രങ്ങളില്‍ കാണാനാകും.ദാമോദരന്‍ മാഷുടെ രചനകളിലെ ഊര്‍ജ്ജം ഒട്ടും തന്നെ ചോര്‍ന്നു പോകാതെ അത് തിരശ്ശീലയിലേക്ക് ആവാഹിക്കുന്നതില്‍ ഐ.വി.ശശി എന്ന സംവിധായകന്  സാധിച്ചു.

70 കളില്‍ സിനിമയില്‍ എത്തിയ ടി.ദാമോദരന്റെ കരിയറിലെ വഴിത്തിരിവാകുന്നത് 1980-ല്‍ ഇറങ്ങിയ  അങ്ങാടിയിലൂടെയാണ്. ജയന്‍-സീമ എന്നിവര്‍  അഭിനയിച്ച ഈ ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമായി. ജയന്‍ എന്ന നടന്റെ താരപരിവേഷം ഉയര്‍ത്തിയ അങ്ങാടി,മീന്‍,കരിമ്പന, കാന്തവലയം തുടങ്ങിയ ചിത്രങ്ങള്‍ക്കും തൂലിക ചലിപ്പിച്ചത് ദാമോദരന്‍ മാഷായിരുന്നു. അങ്ങാടിയെ തുടര്‍ന്ന് വന്ന തുടര്‍ച്ചയായുള്ള വമ്പന്‍ ഹിറ്റുകള്‍ കച്ചവട സിനിമയിലെ ഏറ്റവും മൂല്യമുള്ള തിരക്കഥാകൃത്തായി അദ്ദേഹത്തെ മാറ്റി.

inspector-balram-epathram

ആവനാഴിയും, ഈ നാടും, വാര്‍ത്തയും, അടിമകള്‍ ഉടമകളും, ആര്യനും, അദ്വൈദവുമെല്ലാം പല കാലഘട്ടങ്ങളിലെ രാഷ്ടീയ സാമൂഹിക സാമുദായിക വിഷയങ്ങള്‍ കൈകാര്യം ചെയ്തു. 1921 എന്ന ചിത്രം മാപ്പിള ലഹളക്കാലത്തെ, മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ കരിയറിലെ കരുത്തനായ പോലീസ് ഓഫീസര്‍ കഥാപാത്രങ്ങളില്‍ ഏറ്റവും മുമ്പനാണ് മാഷുടെ രചനയില്‍ പിറന്ന ഇന്‍‌സ്പ്കെടര്‍ ബലറാം.  സംവിധായകന്‍ പ്രിയദര്‍ശന്റെ കരിയറിലെ തന്നെ ഏറ്റവും പ്രത്യേകതള്‍ നിറഞ്ഞ ചിത്രമായ കലാപാനി സ്വാതന്ത്ര്യ സമകാലഘട്ടത്തിലെ മറക്കാനാവാത്ത ചില സംഭവങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടമായി.  2006-ല്‍ പുറത്തിറങ്ങിയ  ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രം പക്ഷെ വിജയിച്ചില്ല.  യെസ് യുവര്‍ ഓണര്‍ എന്ന ചിത്രമാണ് ടി.ദാമോദരന്‍ രചന നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ അവസാനത്തെ ചിത്രം.

തന്റെ സൃഷ്ടികളില്‍ കഥാ‍പാത്ര ബാഹുല്യം ഉള്ളപ്പോളും അവയ്ക്കൊക്കെ വ്യത്യസ്ഥതയും ഡയലോഗുകളിലെ കൃത്യതയും പാലിക്കുന്നതില്‍ അസാമാന്യ കഴിവ് പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. പ്രേക്ഷകന്റെ പള്‍സ് കൃത്യമായി മനസ്സിലാക്കിക്കൊണ്ടായിരുന്നു ഓരോ രചനയും. അബ്‌കാരിയെന്ന ചിത്രം രാഷ്ടീയ-ഉദ്യോഗസ്ഥ-മദ്യ ലോബിയ്ക്കിടയിലെ അവിശുദ്ധ ബന്ധങ്ങളേയും തുറന്നുകാട്ടി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജോസ്‌പ്രകാശിനു കലാകേരളത്തിന്റെ വിട

March 26th, 2012
jose-prakash-epathram1
കൊച്ചി: ശനിയാഴ്ച അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടന്‍ ജോസ് പ്രകാശിനു കലാകേരളത്തിന്റെ വിട. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. എറണാകുളം സെന്റ് മേരീസ് ബസേലിക്കയില്‍ നടന്ന ചടങ്ങില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു. രാവിലെ ടൌണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സാമൂഹിക-സാംസ്കാരിക-കലാ രംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സംസ്കാര ചടങ്ങില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി. കെ. ഇബ്രാഹിം കുഞ്ഞ്, കെ. സി. ജോസഫ് എന്നിവര്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ജോസ്‌പ്രകാശിനു കലാകേരളത്തിന്റെ വിട

പിണറായി വിജയന്‍ ബിഷപ്പുമാരെ സന്ദര്‍ശിച്ചു

March 26th, 2012

pinarayi-vijayan-epathram
തിരുവനന്തപുരം:സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍  മലങ്കര സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാത്തോലിക്ക ബാവ ഉള്‍പ്പെടെ വിവിധ ബിഷപ്പുമാരെ സന്ദര്‍ശിച്ചു. ലത്തീന്‍ കത്തോലിക്ക  ആര്‍ച്ച് ബിഷപ് സൂസൈപാക്യം, സീ. എസ്. ഐ ബിഷപ്പ് ധര്മരാജ് റസാലം എന്നിവരും പിണറായി സന്ദര്‍ശിച്ചവരില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പിണറായിയുടെ സന്ദര്‍ശനത്തിന് പ്രാധാന്യമേറുന്നു.  മത്സ്യത്തൊഴിലാളികളുമയി ബന്ധപ്പെട്ട  പ്രശ്നങ്ങളുടെ ഭാഗമായി പാര്‍ട്ടി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മറ്റും പിന്തുണ തേടിയാണ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക ഭാഷ്യം. നാടാര്‍ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള നെയ്യാ‌റ്റിന്‍‌കര ഉപതെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണ്ണായകമാകും. അതിനാല്‍ അവര്‍ക്ക് കൂടെ താല്പര്യമുള്ള സ്ഥാനാര്‍ഥിയെ പരിഗണിക്കുവാന്‍ ഇടയുണ്ട്. പിറവത്ത് സി. പി. എം സ്ഥാനാര്‍ഥിക്ക് ഉണ്ടായ വന്‍‌പരാജയം കണക്കിലെടുത്ത് പാര്‍ട്ടി വളരെ ശ്രദ്ധാപൂര്‍വ്വമാണ് നെയ്യാറ്റിന്‍‌കരയിലെ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

18 of 371017181930»|

« Previous Page« Previous « പത്ര ഏജന്റുമാരുടെ സമരം, വായനക്കാര്‍ വലയുന്നു
Next »Next Page » ലീഗിന്റെ അഞ്ചാം മന്ത്രി: കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുമ്പിലും പ്രകടനം »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine