- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, വിവാദം, സിനിമ
തൃശൂര്‍: മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായരുടെയും സക്കറിയയുടെയും മുന്‍കൈയില്‍ രാഷ്ട്രീയത്തിലെ അക്രമണപ്രവണതക്കെതിരെ സാംസ്കാരിക കൂട്ടായ്മക്ക് രൂപം കൊടുക്കുന്നു. ഈ മാസം ഒമ്പതിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബി.ആര്‍.പി.ഭാസ്കര്‍, സാറാ ജോസഫ്, ആറ്റൂര്‍ രവിവര്‍മ എന്നിവരുമുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപകമായി നടത്താനുദ്ദേശിക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാണ് കൂട്ടായ്മ. ചന്ദ്രശേഖരന്‍ വധം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളീയ സാമൂഹം കക്ഷിരാഷ്ട്രീയത്തിന്നതീതമായി ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇവരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. എതിരാളികളെ നേരിടാനും നശിപ്പിക്കാനും മറ്റും രാഷ്ട്രീയപാര്‍ട്ടികള്‍ പരിശീലിപ്പിച്ച് സജ്ജരാക്കിയവരെ വ്യാപകമായി ഉപയോഗിക്കുന്നതാണ് സമൂഹത്തില്‍ ക്വട്ടേഷന്‍ സംസ്കാരം സൃഷ്ടിച്ചത്. ഇത് സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി. ചന്ദ്രശേഖരന്‍വധം ഇതിന്‍െറ ഭീകരപ്രതിഫലനമാണ്. തങ്ങളുടെ രാഷ്ട്രീയസംഘടനാശൈലിയുടെ ഭാഗമായി സി.പി.എം ആസൂത്രിത ആക്രമണങ്ങള്‍ നടത്തുന്നു. പ്രത്യയശാസ്ത്ര പരിവേഷമുള്ളതുകൊണ്ട് ഇതിന് ഭീഷണസ്വഭാവം കൈവന്നു. ആര്‍.എസ്.എസ്-ബി.ജെ.പി, എന്‍.ഡി.എഫ് പോലുള്ള മതമൗലികവാദ സംഘടനകളും ഇതേ ഫാഷിസ്റ്റ് ശൈലിയാണ് അവലംബിക്കുന്നത്.
കോണ്‍ഗ്രസും, ലീഗും ആക്രമണങ്ങളെ നേരിടാന്‍ ആസൂത്രിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.മൊത്തത്തില്‍ അക്രമരാഷ്ട്രീയം നമ്മുടെ സാമൂഹിക ജീവിതത്തെ സാര്‍വത്രികമായി ഗ്രസിച്ച മാറാരോഗമായി -പ്രസ്താവനയില്‍ പറയുന്നു. അക്രമരാഷ്ട്രീയം തടയുന്നതിനും സമാധാനജീവിതം ഉറപ്പുവരുത്താനും ഉതകുന്ന പ്രായോഗികനിര്‍ദേശങ്ങള്‍ സമ്മേളനം മുന്നോട്ടുവെക്കും. ജനാധിപത്യസമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയസംഘടനകളും തങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സുതാര്യമാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം ചര്‍ച്ച ചെയ്യും.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള സാംസ്കാരിക വ്യക്തിത്വം, പ്രതിരോധം, മനുഷ്യാവകാശം
നടന്‍ മോഹന്‍ ലാല്‍ ഫേസ്ബുക്കില്‍ സജ്ജീവമാകുന്നു. ബ്ലോഗ് എഴുത്തില്‍ നേരത്തെ സജ്ജീവമാണ്. ലാലിന്റെ പേരില്‍ ഇപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ നിരവധി അക്കൌണ്ടുകളുണ്ട്. എന്നാല്‍ ഇവയെല്ലാം വ്യാജന്മാര്‍ ആയതിനാലാണ് സ്വന്തമായി ഒരു ഒറിജിനല്‍ അക്കൌണ്ട് തുടങ്ങുന്നത്. ആക്ടര്‍ മോഹന്‍ലാല്‍ ഒഫീഷ്യന്‍ എന്ന പേരില്‍ ആണ് അദ്ദേഹം അക്കൌണ്ട് തുടങ്ങിയിരിക്കുന്നത്. ട്വിറ്ററില്‍ മോഹന്‍ലാലിന്റെ സജീവസാന്നിദ്ധ്യം ഇപ്പോള്‍ തന്നെയുണ്ട്. ബ്ലോഗ് എഴുത്തിലൂടെയും സാമൂഹ്യ വിഷയങ്ങളിലുള്ള തന്റെ പ്രതികരണം മോഹന്‍ലാല്‍ യഥാസമയം പങ്കുവെയ്ക്കാറുണ്ട്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ മോഹന്‍ലാല്‍ ബ്ലോഗില്‍ അപലപിച്ചിരുന്നതു ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, സിനിമ
തിരുവനന്തപുരം: പ്രശസ്ത കവിയും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ പ്രഭാവര്‍മയുടെ കവിത ഇനി സമകാലിക മലയാളം പ്രസിദ്ധീകരിക്കില്ലെന്നു പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍. ചന്ദ്രശേഖരനെ വധിച്ചവരെ ‘വാക്കിന്‍െറ സദാചാരം കൊണ്ട്’ ന്യായീകരിച്ചുവെന്ന് ചൂണ്ടികാട്ടി കഴിഞ്ഞലക്കം മുതല്‍ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘ശ്യാമ മാധവം’എന്ന ഖണ്ഡ കവിതയാണ് പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച് കൊണ്ട് പ്രതിഷേധം അറിയിച്ചത്. ഈ ലക്കം പത്രാധിപരുടെ വിയോജനക്കുറിപ്പോടെയാണ് നിര്‍ത്തിവെക്കുന്നത്. ദേശാഭിമാനിയില്‍ ശനിയാഴ്ചയും അതിന് മുമ്പുള്ള ദിവസങ്ങളിലും പാര്‍ട്ടി നിലപാടിനെ ന്യായീകരിച്ച് പ്രഭാവര്‍മ എഴുതിയിരുന്നു ഈ ലേഖനങ്ങളാണ് വാരികയെ ചൊടിച്ചിച്ചത്. ‘അമ്പത്തിയെട്ട് വെട്ടുകള്‍ കൊണ്ട് നുറുക്കി ഒരു മനുഷ്യന്‍െറ ജീവന് അപഹരിച്ചവരെ വാക്കിന്‍െറ സദാചാരം കൊണ്ട് ന്യായീകരിക്കുന്നതില്‍പരം നിന്ദ്യവും ഹീനവുമായ ഒരു കൃത്യമില്ലെന്നും ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും’ പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍ വ്യക്തമാക്കുന്നു
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കേരള സാംസ്കാരിക വ്യക്തിത്വം, സാഹിത്യം
പാലക്കാട്: ആദായ നികുതി വകുപ്പ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ലഭിച്ചത് ആനക്കൊമ്പ് തന്നെയെന്ന് സ്ഥിരീകരിച്ചു. ലാലിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും ആനക്കൊമ്പ് പിടിച്ചെടുക്കുകയും ചെയ്തെങ്കിലും, പിടിച്ചെടുത്തത് ആനക്കൊമ്പ് തന്നെയാണോ എന്നതിനെ കുറിച്ച് ഇത് വരെ ഒരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല തുടര്‍ന്ന് മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇങ്ങനെയൊരു സ്ഥിരീകരണം ലഭിച്ചത്. ഇതോടെ നിയമവിരുദ്ധമായാണ് ലാല്‍ ആനക്കൊമ്പ് കൈവശം വെച്ചതെന്ന് തെളിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ നടപടി എടുക്കാത്തതിലും പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്. 2011 ജൂലൈ 29നായിരുന്നു ഏറെ വാര്‍ത്താ പ്രാധാന്യം നേടിക്കൊണ്ട് ലാലിന്റെ വീട്ടില്‍ നിന്നും ആദായ നികുതി അധികൃതര്‍ ആനക്കൊമ്പ് പിടിച്ചെടുത്തത്
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള സാംസ്കാരിക വ്യക്തിത്വം