ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായി അൽഫോൺസ് കണ്ണന്താനത്തിന് നിയമനം

August 17th, 2016

Alphons_epathram

ഐ.എ.എസ് പദവി രാജി വെച്ച് പൊതുപ്രവർത്തന രംഗത്തേക്ക് ചുവടു വെച്ച അൽഫോൺസ് കണ്ണന്താനത്തിന് 5 വർഷത്തിന് ശേഷം ദേശീയ നിർവാഹക സമിതി അംഗത്തിൽ നിന്നും ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായി സ്ഥാനക്കയറ്റം. ഇന്ത്യ മാറ്റത്തിന്റെ മുഴക്കം എന്ന തന്റെ ആത്മകഥ പോലെ തനിക്ക് കിട്ടിയ സ്ഥാനം ഉപയോഗിച്ച് രാജ്യത്തെ അത്യുന്നതങ്ങളിൽ എത്തിക്കുക എന്നത് തന്നെയാണ് കണ്ണന്താനത്തിന്റെ ലക്ഷ്യം.

അഴിമതിക്കെതിരെ ശബ്ദമുയർത്തിയും തന്റെ തീരുമാനങ്ങൾ ആരെയും വക വെക്കാതെ നടപ്പാക്കിയും സമൂഹത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് അൽഫോൺസ് കണ്ണന്താനം. അദ്ദേഹത്തിന്റെ നിയമനം ഏറെ പ്രതീക്ഷയോടെയാണ് ചണ്ഡീഗഡ് നോക്കിക്കാണുന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാവാലം നാരായണ പ്പണിക്കര്‍ അന്തരിച്ചു

June 27th, 2016

drama-writer-kavalam-narayana-panikkar-ePathram
തിരുവനന്തപുരം : കവിയും ഗാന രചയിതാവും നാടകാചാര്യ നുമായ കാവാലം നാരായണ പ്പണിക്കര്‍ (88) അന്തരിച്ചു. ഞായറാഴ്ച രാത്രി 9.40 ന്‍ തിരുവനന്ത പുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജ മായ അസുഖ ങ്ങളെ തുടര്‍ന്ന് ചികിത്സ യി ലായിരുന്നു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയില്‍ കുടുംബത്തില്‍ ഗോദ വര്‍മ്മ യുടെയും കുഞ്ഞു ലക്ഷ്മി യുടെയും മകനായി 1928 ല്‍ ജനിച്ച കാവാലം നാരായണ പണിക്കര്‍ നാടക രംഗത്തും സിനിമാ ഗാന ശാഖയിലും നല്‍കിയ സംഭാവന കള്‍ നിരവധി യാണ്‍.

കേരള സംഗീത നാടക അക്കാദമി ചെയര്‍ മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1975 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2007 ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം, 2009 ല്‍ വള്ളത്തോള്‍ പുരസ്‌കാരം, എന്നിവ നേടി യിരുന്നു. 2014 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.

തനതു നാടക വേദിക്ക് തുടക്കം കുറിച്ച ആചാര്യ നാണ് കാവാലം. സാക്ഷി (1968), തിരുവാഴിത്താന്‍ (1969), ജാബാലാ സത്യകാമന്‍ (1970), ദൈവത്താര്‍ (1976), അവനവന്‍ കടമ്പ (1978), കരിംകുട്ടി (1985), നാടകചക്രം (1979), കൈക്കുറ്റപ്പാട് (1993), ഒറ്റയാന്‍ (1980) തുടങ്ങിയവ യാണ് കാവാലത്തിന്റെ പ്രധാന നാടകങ്ങള്‍.

കാളി ദാസ ന്റെയും ഭാസന്റെയും നാടകങ്ങള്‍ മലയാള നാടക വേദി യിലേക്ക് എത്തിച്ച കാവാലം, വാടക ക്കൊരു ഹൃദയം, രതി നിര്‍വ്വേദം, ആരവം, പടയോട്ടം, ആരൂഢം, കാറ്റത്തെ കിളിക്കൂട്, സര്‍വ്വ കലാ ശാല, ഉല്‍സവ പ്പിറ്റേന്ന്, അഹം തുടങ്ങി നാല്‍പതോളം ചിത്രങ്ങള്‍ക്ക് ഗാന രചന നിര്‍ വ്വഹിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒ. എൻ. വി. യുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതി കളോടെ നടന്നു

February 15th, 2016

onv-kurup-epathram
തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി ഒ. എൻ. വി. കുറുപ്പി ന്റെ ശവ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതി കളോടെ തിരുവനന്ത പുരം തൈക്കാട് ശാന്തി കവാട ത്തിൽ നടന്നു.

വഴുതക്കാട്ടെ ഒ. എൻ. വി. യുടെ വസതി യായ ഇന്ദീ വര ത്തിൽ നിന്നും വിലാപ യാത്ര യായിട്ടാണ് മൃതദേഹം തൈക്കാട് എത്തിച്ചത്. കവി യോടുള്ള ആദര സൂചക മായി അദ്ദേഹ ത്തിനെ ശിഷ്യരായ 84 കലാ കാര ന്മാർ അണി നിരന്ന ഗാനാർച്ചന നടന്നു.

കഴിഞ്ഞ ശനിയാഴ്ച യാണ് കവിയും ഗാന രചയി താവും ജ്ഞാന പീഠ ജേതാവു മായ ഒ. എൻ. വി. കുറുപ്പ് (84) തിരുവനന്ത പുരത്തെ സ്വകാര്യ ആശുപ ത്രി യിൽ വെച്ച് അന്തരിച്ചത്.

ആറു പതിറ്റാണ്ട് കാലം മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹ ത്തിന് ജ്ഞാന പീഠം കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, വള്ള ത്തോൾ പുരസ്‌കാരം, വയലാർ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാര ങ്ങൾ ലഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതി പക്ഷ നേതാവ് വി. എസ്. അച്യുതാ നന്ദൻ, മന്ത്രിമാരും എം. എൽ. എ. മാരും അടക്കം വിവിധ രാഷ്ട്രീയ നേതാക്കളും കലാ – സാംസ്കാരിക മേഖല യിലെ പ്രമുഖരും സിനിമാ പ്രവർത്തകരും ചടങ്ങു കളിൽ സന്നിഹിതരായി.

- pma

വായിക്കുക: , , ,

Comments Off on ഒ. എൻ. വി. യുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതി കളോടെ നടന്നു

അസഹിഷ്ണുതാവിവാദം: കെ.ആര്‍.മീര കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുമോ?

December 20th, 2015

തിരുവനന്തപുരം: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു എന്ന് പറഞ്ഞ് എഴുത്തുകാരില്‍ നിന്നും സാംസ്കാരിക പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി എഴുത്തുകാര്‍ തങ്ങള്‍ക്ക് കിട്ടിയ പുരസ്കാരങ്ങള്‍ മടക്കി നല്‍കിയിരുന്നു.കേരളത്തില്‍ നിന്നും സാറടീച്ചറ് അടക്കം പലരും പുരസ്കാരങ്ങള്‍ തിരികെ നല്‍കിയും, അക്കാദമി അംഗത്വം ഉള്‍പ്പെടെ ഉള്ള സ്ഥാനങ്ങള്‍ രാജിവെച്ചും ഈ നീക്കത്തെ പിന്തുണച്ചിരുന്നു. അവരെ പിന്തുടര്‍ന്ന് അസഹിഷ്ണുതയ്ക്കെതിരെ നിലപാടെടുത്തുകൊണ്ട് കെ.ആര്‍.മീരയും ആരാച്ചാര്‍ എന്ന തന്റെ കൃതിക്ക് ലഭിച്ചിരിക്കുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുമോ അതോ സ്വീകരിച്ച ശേഷം തിരികെ നല്‍കുമോ എന്നെല്ലാമുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. പുരോഗമന വാദികള്‍ മാത്രമല്ല കടുത്ത ഹിന്ദുത്വ ചിന്താഗതിക്കാരും മീരയുടെ നിലപാടറിയുവാന്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

അസഹിഷ്ണുതയെ പറ്റി കെ.ആര്‍.മീരയും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ധാരാളമായി വാചാലയാകാറുണ്ട്. ഇതിനെതിരെ തനിക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും അവര്‍ പറയും. എഴുത്താണ് എന്റെ പ്രതിഷേധമാര്‍ഗമെന്നും എഴുത്താണ് എന്റെ ആക്ടിവിസമെന്നും പറയുന്ന മീര അസഹിഷ്ണുതയ്ക്കെതിരെ ഉള്ള പോരാട്ടം തുടരുമെന്നും അവകാശപ്പെടുന്നു. എന്നാല്‍ പുരസ്കാരം തിരസ്കരിക്കുമോ എന്നതു സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഒരു ഉത്തരം കെ.ആര്‍.മീര ഇനിയും നല്‍കിയിട്ടില്ല.

അതേ സമയം അവര്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കും എന്നും വ്യക്തമാക്കി. ഇതില്‍ നിന്നും അവര്‍ക്ക് അവാര്‍ഡ് നിരസിക്കുവാന്‍ താല്പര്യമില്ല എന്നാണ് മനസ്സിലാക്കുന്നത്. താന്‍ പുരോഗമന പക്ഷത്തിനൊപ്പം നില്‍ക്കുന്നു എന്ന പ്രതീതി വരുത്തുവാന്‍ പരമാവധി ശ്രമിക്കുന്നുമുണ്ട്. ഒരു പക്ഷെ അവര്‍ മറുപടി പ്രസംഗത്തിലോ അതല്ലെങ്കില്‍ പ്രസ്ഥാവനയിലൂടെയോ അസഹിഷ്ണുതയ്ക്കെതിരെ സംസാരിക്കുവാനുള്ള സാധ്യതയാണ് കാണുന്നത്. മാധ്യമങ്ങള്‍ക്ക് കൊണ്ടാടാന്‍ തക്ക വിധം ചില വാചകങ്ങളും ചേര്‍ത്ത് ഒരു തന്ത്രപരമായ നിലപാട് സ്വീകരിച്ചാല്‍ അവര്‍ക്ക് അക്കാദമി അവാര്‍ഡ് സ്വന്തമാക്കുകയും ഒപ്പം അസഹിഷ്ണുതാ വിരുദ്ധ ചേരിയില്‍ സ്ഥാനം ഉറപ്പിക്കുകയുംചെയ്യാം.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ ഡി.വൈ.എഫ്.ഐ ഉപയോഗിച്ചത് തെമ്മാടിത്തരം: ദീപ നിശാന്ത്

December 5th, 2015

തൃശ്ശൂര്‍:ഡി.വൈ.എഫ്.ഐ സമ്മേളന പോസ്റ്ററില്‍ തന്റെ ഫോട്ടോ അനുവാദം ഇല്ലാതെ ചേര്‍ത്തതിനെതിരെ എഴുത്തുകാരിയും ശ്രീകേരളവര്‍മ്മ കോളേജ് അധ്യാപികയുമായ ശ്രീമതി ദീപ നിശാന്ത്. ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ പോസ്റ്ററിലാണ് ദീപയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിവെലുമായി ബന്ധപ്പെട്ട് ദീപ ടീച്ചര്‍ നടത്തിയ അനുകൂല പരാമര്‍ശങ്ങള്‍ ഏറെ വിവാ‍ദമായിരുന്നു. എ.ബി.വി.പി, യുവമോര്‍ച്ച ഉള്‍പ്പെടെ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ അന്ന് ദീപടീച്ചര്‍ക്കെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍, ഡോ.തോമസ് ഐസക് തുടങ്ങി ഇടതു പക്ഷത്തെ പ്രമുഖര്‍ അന്ന് ദീപയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയത് തെമ്മാടിത്തരമാണെന്ന് ദീപടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ടീച്ചറുടെ കടുത്ത പരാമര്‍ശം ബീഫ് ഫെസ്റ്റിവെല്‍ വിഷയത്തില്‍ അവരെ അനുകൂലിച്ച ഇടതുപക്ഷത്തിനെ പ്രതിരോധത്തിലാക്കി. ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ദീപടീച്ചറുടെ പോസ്റ്റിന്റെ മറവില്‍ ഉയര്‍ന്ന വിവാദം മറയാക്കി ഇടതു പക്ഷവും ഒപ്പം തീവ്ര മുസ്ലിം മത മൌലികവാദികളും സംഘപരിവാര്‍ ഉള്‍പ്പെടെ ഹിന്ദു സംഘടനകളെ വലിയതോതില്‍ ആക്രമിച്ചിരുന്നു. അവസരം കാ‍ത്തിരുന്ന സംഘപരിവാര്‍ അനുകൂലികള്‍ ഇതോടെ ഇടതു പക്ഷത്തിനെതിരെ കമന്റുകളും പോസ്റ്ററുകളുമായി തിരിച്ചടിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെയും കൂടാതെ സാമൂഹ്യമാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളിലും ചൂടേറിയ വാദപ്രദിവാദങ്ങളാണ് നടക്കുന്നത്.

താനറിയതെ ഒരു പരിപാടിക്ക് എന്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. അതാരു ചെയ്താലും ശരി തെറ്റു തന്നെയാണ്. ദീപ നിശാന്ത് അതിനു മാത്രം സാംസ്കാരിക പ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ല.സാമൂഹ്യ സാംസ്കാരിക രംഗത്ത് നിലവില്‍ ഇടപെടുന്നുണ്ടോ ഭാവിയില്‍ ഇടപെടണോ വേണ്ടയോ എന്നതൊക്കെ എന്റെ വ്യക്തിപരമായ സ്വാതന്ത്യ്രമാണ്. അതിലൊരാളും കൈകടത്തേണ്ടതില്ല.നിലവില്‍ അധ്യാപിക എന്ന ജോലിയില്‍ പൂര്‍ണ്ണസംതൃപ്തയാണ്. പ്രവര്‍ത്തനമേഖല വിപുലമാക്കുമ്പോശ് ഞാന്‍ തന്നെ അറിയിച്ചോളാം.

ഒരു വ്യക്തിയുടെ സ്വകാര്യതയെ അല്‍പ്പമെങ്കിലും മാനിക്കുക. എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും… പിന്നെ ഇതിന്റെ അനുബന്ധ പോസ്റ്റുകള്‍ ധാരാളം കണ്ടു. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ ശ്രമിക്കണമെന്ന് എതിര്‍ക്കുന്നവരോട് പറയുന്നില്ല. പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് എനിക്കേറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് വ്യക്തിഹത്യ നടത്തിക്കൊണ്ടേയിരിക്കുക. ആശംസകള്‍! എന്നെല്ലാമാണ് ടീച്ചര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

10 of 39910112030»|

« Previous Page« Previous « വെള്ളാപ്പള്ളിയുടെ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് വൈകീട്ട്
Next »Next Page » വെള്ളാപ്പള്ളി യുടെ പാർട്ടി : ഭാരത് ധർമ്മ ജന സേന »



  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine