തിരുവനന്തപുരം : കേരളപ്പിറവി ആഘോഷങ്ങൾക്ക് ഗവർണ്ണര്‍ പി. സദാ ശിവത്തെ ക്ഷണിക്കാ ത്തതിൽ സ്പീക്കർ പി. ശ്രീരാമ കൃഷണൻ ഖേദം പ്രകടി പ്പിച്ചു.
ഗവര്‍ണ്ണറെ ബോധ പൂര്‍വ്വം ആഘോഷ ങ്ങളില്‍ നിന്ന് ഒഴി വാക്കി യതല്ല എന്ന് സൂചി പ്പിച്ച് സ്പീക്കര്‍ ക്ഷമാപണ ക്കത്ത് നല്‍കി. കേരള പ്പിറവി യുടെ വജ്ര ജൂബിലി ആഘോഷ ങ്ങളിൽ ഗവർണ്ണറെ ക്ഷണി ക്കാതി രുന്നത് ഏറെ വിവാദ മായിരുന്നു.
വജ്ര ജൂബിലി യുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹി ക്കുകയും ഒരു വര്‍ഷം നീളുന്ന പരിപാടി യുടെ സമാപന ചടങ്ങിലോ മറ്റ് ഏതെങ്കിലും പരിപാടി യിലോ ഗവര്‍ണ്ണറെ പങ്കെടു പ്പിക്കാം എന്നുമാണ് ഉദ്ദേശി ച്ചിരുന്നത് എന്നും സ്പീക്കറുടെ കത്തില്‍ പറ യുന്നു. പരിപാടി നിശ്ചയിച്ച ദിവസം ഗവര്‍ണ്ണര്‍ സ്ഥലത്തു ണ്ടാകുമോ എന്ന് നിയമ സഭാ സെക്രട്ടേറിയറ്റ് ആരാഞ്ഞത് ആശയ ക്കുഴപ്പത്തിന് ഇടയാക്കി എന്നും സ്പീക്കര്‍ വിശദീകരിച്ചു.