ഐ.വി ശശി അന്തരിച്ചു

October 24th, 2017

i v sasi_epathram

ചെന്നൈ : പ്രശസ്ത സംവിധായകൻ ഐ.വി ശശി അന്തരിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. പ്രശസ്ത സിനിമാതാരം സീമയാണ് ഭാര്യ. നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ മരണം സിനിമാലോകത്തിന് തീരാനഷ്ടമാണ്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 150 ലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. വാണിജ്യ സിനിമകളിൽ പുതുവഴി തെളിയിക്കുകയും നടൻമാരെ സൂപ്പർ താരങ്ങളാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്ത സംവിധായകനാണ് ഐ വി ശശി. ദേശീയ പുരസ്കാര ജേതാവായ അദ്ദേഹത്തെ സംസ്ഥാന സർക്കാർ 2015 ൽ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിരുന്നു.2009 ൽ പുറത്തിറങ്ങിയ വെള്ളത്തൂവൽ ആണ് അവസാന ചിത്രം.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

വയലാര്‍ അവാര്‍ഡ് ടി. ഡി. രാമകൃഷ്ണന്

October 8th, 2017

ayalar-award-for-td-ramakrishnan-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി. ഡി. രാമ കൃഷ്ണന്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന താണ് പുരസ്‌കാരം. വയലവാര്‍ രാമ വര്‍മ്മയുടെ ചരമ ദിനമായ ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കും.

2014 ല്‍ പ്രസിദ്ധികരിച്ച ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായകി’ എന്ന നോവലി ലൂടെ യാണ് ടി. ഡി. രാമ കൃഷ്ണനെ വയലാര്‍ പുരസ്കാരം തേടി എത്തിയത്. പ്രൊഫസര്‍. തോമസ് മാത്യു, ഡോ. കെ. പി. മോഹനന്‍, ഡോ. അനില്‍ കുമാര്‍ എന്നിവര്‍ ആയി രുന്നു അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യ സമര സേനാനി കെ. ഇ. മാമ്മന്‍ അന്തരിച്ചു

July 26th, 2017

തിരുവനന്തപുരം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി യും അറിയ പ്പെടുന്ന ഗാന്ധി യനുമായ കെ. ഇ.മാമ്മന്‍ അന്തരിച്ചു. 96 വയസ്സാ യിരുന്നു. നെയ്യാറ്റിന്‍ കര യിലെ സ്വകാര്യ ആശു പത്രി യില്‍ വെച്ച് രാവിലെ 11 മണി യോടെ യായി രുന്നു അന്ത്യം.

കേരള ത്തിലെ മദ്യ വിരുദ്ധ സമര ങ്ങളുടെ മുന്നണി പ്പോരാളി യായിരുന്നു ഗാന്ധിയ നായ ഇദ്ദേഹം. ക്വിറ്റ് ഇന്ത്യ സമര ത്തിലും തിരുവിതാം കൂർ ദിവാൻ സർ സി. പി. ക്ക് എതിരായ പോരാട്ട ത്തിലും പങ്കെടു ത്തി ട്ടുണ്ട്.

കെ. ടി. ഈപ്പന്‍റെയും കുഞ്ഞാണ്ടമ്മ യുടെയും ഏഴു മക്കളിൽ ആറാമത്തെ മകന്‍ ആയിട്ടാണ് 1921 ജൂലൈ 31ന് കണ്ട ത്തിൽ ഈപ്പൻ മാമ്മൻ എന്ന കെ. ഇ. മാമ്മൻ ജനിച്ചത്.

അവിവാഹിതനായ കെ. ഇ. മാമ്മന്‍, സഹോദരന്‍ കെ. ഇ. ഉമ്മന്റെ മകന്റെ കൂടെ ആയി രുന്നു താമസം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോർക്ക – റൂട്ട്സ് സി. ഇ. ഓ. ആയി ഡോ. കെ. എന്‍. രാഘവന്‍ ചുമതല യേറ്റു.

March 3rd, 2017
ogo-norka-roots-ePathram

കണ്ണൂർ : നോർക്ക – റൂട്ട്സ് ചീഫ് എക്‌സി ക്യൂ ട്ടീവ് ഓഫീ സര്‍ ഡോ. കെ. എന്‍. രാഘവന്‍ ചുമ തല യേറ്റു. കോഴിക്കോട് മെഡി ക്കല്‍ കോളേ ജില്‍ നിന്ന് എം. ബി. ബി.എസ്. ബിരു ദവും തിരു വന ന്ത പുരം മെഡി ക്കല്‍ കോളേ ജില്‍ നിന്ന് ഫിസി ക്കല്‍ മെഡിസിന്‍ ആന്റ് റീ ഹാബിലിറ്റേ ഷ നില്‍ ബിരു ദാനന്തര ബിരു ദവും നേടിയ ഇദ്ദേഹം 1990 – ല്‍ ഇന്ത്യന്‍ റവ ന്യൂ സര്‍വ്വീ സില്‍ പ്രവേ ശിച്ചു. കൊച്ചി കസ്റ്റംസ് കമ്മീ ഷണർ ആയിരി ക്കെ യാണ് നോർക്ക – റൂട്ട്സ് നിയമനം.

സിംഗപ്പൂര്‍ ഇന്ത്യന്‍ ഹൈക്കമ്മീ ഷനില്‍ ആദ്യ ത്തെ വാണിജ്യ സെക്രട്ടറി ആയി രുന്നു.

കൂടാതെ, കേരള സഹകരണ റബ്ബര്‍ മാര്‍ക്ക റ്റിംഗ് ഫെഡ റേഷന്‍ മാനേ ജിംഗ് ഡയറ ക്ടറാ യും കൊച്ചി സഹ കരണ മെഡി ക്കല്‍ കോളേജ് ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസര്‍ ആയും ജോലി ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അക്ര ഡിറ്റേ ഷനുള്ള ഡോ. രാഘവന്‍ അന്താ രാഷ്ട്ര ഏക ദിന മത്സര ങ്ങളിലും രഞ്ജി, ദേവ്ധര്‍, ദുലീപ് ട്രോഫി മത്സര ങ്ങളിലും അംപയര്‍ ആയി ട്ടുണ്ട്.

ക്രിക്കറ്റിനെ ക്കുറിച്ച് ‘വേള്‍ഡ് കപ് ക്രോണി ക്കിള്‍’, ഇന്ത്യ – ചൈന സംഘ ര്‍ഷ ത്തെ ക്കു റിച്ച് ‘വിഭജന ത്തിന്റെ നേര്‍ ക്കാഴ്ച കള്‍’, ‘വാനി ഷിംഗ് ഷാംഗ്രില’ എന്നീ പുസ്തക ങ്ങ ളുടെ രചയിതാവു കൂടി യാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലയാള സിനിമയിലെ കാരണവർ ജഗന്നാഥ വർമ്മ അന്തരിച്ചു

December 20th, 2016

jagannatha varmma_epathram

കൊച്ചി: മലയാള സിനിമാലോകത്തിലെ കാരണവർ ജഗന്നാഥ വർമ്മ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു.

ആലപ്പുഴ ജില്ലയിൽ ജനിച്ച അദ്ദേഹം വലിയ കഥകളി സ്നേഹിയായിരുന്നു. പതിനാലാമത്തെ വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ്മ പിന്നീട് സിനിമയിലെത്തി.മുപ്പത്തിയഞ്ച് വർഷങ്ങളിലായി 108 ചിത്രങ്ങളിൽ അഭിനയിച്ചു. സംസ്കാരം ഇന്നു തന്നെ നടന്നേക്കും.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംഘപരിവാറിന്റെ സർട്ടിഫിക്കറ്റ് കമലിന് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി
Next »Next Page » ശബരി മല യിൽ തിക്കും തിരക്കും : നിരവധി പേര്‍ക്ക് പരിക്ക് »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine