കൊച്ചി: ഭൂരിപക്ഷവും അരിഭക്ഷണം മാത്രം കഴിക്കുകയും അതിനായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും അരി ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന കേരളത്തില്‍ അടക്കം ഇന്ത്യയില്‍ ആകമാനം അരിവില കുതിച്ചുയരുമ്പോള്‍ മലയാളിക്ക് ഇതൊന്നും ബാധകമല്ല എന്ന മട്ടില്‍ മറ്റെന്തോ ചര്‍ച്ച ചെയ്തു മുന്നേറുന്നു. ഒരാഴ്‌ചയ്‌ക്കിടെ കിലോയ്‌ക്കു നാലു രൂപ വരെ വില വര്‍ധിച്ചു. അയല്‍സംസ്‌ഥാനങ്ങളില്‍നിന്നുള്ള അരിവരവ് കുറഞ്ഞതോടെ മലയാളിയുടെ കഞ്ഞികുടി മുട്ടിക്കും വിധം അരിവില ‘തിളയ്‌ച്ചു പൊന്തുമ്പോള്‍ മലയാളി നിറഞ്ഞാടുന്ന സോഷ്യല്‍ നെറ്റ വര്‍ക്കിലോ അതല്ലാത്ത ചര്ച്ചയിലോ ഇതൊന്നും വിഷയമാവുന്നില്ല. പച്ചരിക്ക് ചില്ലറവില ആറു രൂപവരെ ഉയര്‍ന്നു. റേഷന്‍ കടകളില്‍ പച്ചരിയും വെള്ള അരിയും കിട്ടാനില്ലാത്ത അവസ്‌ഥ നിലനില്‍ക്കുന്നു. ബ്രാന്‍ഡ് അരിയുടെ വില അഞ്ചുമുതല്‍ എട്ടു രൂപവരെ ഉയര്‍ന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ അരിവില ഇനിയും കുതിച്ചുയരുമെന്നാണ് ഈ മേഖലയില്‍ കച്ചവടം നടത്തുന്നവര്‍ പറയുന്നത്. നെല്ല് വില ഉയര്‍ന്നതാണ് അരിവില ഉയരാന്‍ കാരണമെന്ന് കേരള മര്‍ച്ചന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് വെങ്കിടേഷ് പൈ അഭിപ്രായപ്പെട്ടു. മട്ട അരിക്ക് നാലുരൂപ കൂടി. കഴിഞ്ഞയാഴ്‌ച കിലോക്ക് 20 രൂപയായിരുന്നു മൊത്തവില. ചില്ലറവില്‍പന 32 രൂപവരെയാണ്. പൊന്നി അരിക്ക് ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ പൊന്നുവിലയാണ്. 25 രൂപ മുതല്‍ 30 രൂപവരെയാണ് മൊത്തവില. ചില്ലറ വില്‍പന വില 35 രൂപയ്‌ക്കു മുകളില്‍ വരും. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന അരിയില്‍ കൂടിയ ഇനം മില്ലുകാര്‍തന്നെ കയറ്റുമതി ചെയ്യുകയാണ്. ഇതും വിപണിയില്‍ വിലക്കയറ്റം ഉണ്ടാക്കുന്നു. മലയാളിക്ക് അരി വില വര്ദ്ധനവില്‍ ഒട്ടും ഭയമില്ല എന്ന അവസ്ഥ ദയനീയം തന്നെ
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം