തിരുവനന്തപുരം: മുസ്ലിം ലീഗിനു കീഴിലുള്ള സി. എച്ച്. മുഹമ്മദ് കോയ ചാരിറ്റബിള്‍ ട്രസ്റ്റിന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംഭാവന നല്‍കുവാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. സി.എച്ചിന്റെ മകനും തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എം. കെ. മുനീറാണ് തന്റെ പിതാവിന്റെ പേരിലുള്ള ട്രസ്റ്റിനു സംഭാവന നല്‍കുവാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അനുസരിച്ച് സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഒരു ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് രണ്ടു ലക്ഷം രൂപയും ജില്ലാപഞ്ചായത്തുകള്‍ക്ക് മൂന്നു ലക്ഷം രൂപയും ട്രസ്റ്റിനു സംഭാവനയായി നല്‍കാം.സംഭാവന നല്‍കണമോ വേണ്ടയോ എന്ന് അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
ഏപ്രില്‍ രണ്ടിനു തിരുവനന്തപുരം ജില്ലയില്‍ മാത്രം ബാധകമായ ഉത്തരവാണ് ഈ മാസം അഞ്ചാം തിയതി സംസ്ഥാനത്തൊട്ടാകെ ബാധകമാക്കിക്കൊണ്ട് മന്ത്രി മുനീറിന്റെ കീഴിലുള്ള സാമൂഹ്യ ക്ഷേമ വകുപ്പ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.മുസ്ലിം ലീഗ് നേതാവ് ഇ. ടി. മുഹമ്മദ് ബഷീറാണ് ട്രസ്റ്റിന്റെ ചെയര്‍മാന്‍. ഭരണ സ്വാധീനം ഉപയോഗിച്ച് മുസ്ലിം ലീഗ് സര്‍ക്കാര്‍ ഖജനാവിലെ പണം സ്വകാര്യ ട്രസ്റ്റിനു നല്‍കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം
ഷിറ്റ്… എല്ലാം പെരും കല്ലന്മര്‍ ..