തിരുവനന്തപുരം: പ്രശസ്ത കവിയും ദേശാഭിമാനി റസിഡന്‍റ് എഡിറ്ററുമായ പ്രഭാവര്‍മയുടെ കവിത ഇനി സമകാലിക മലയാളം പ്രസിദ്ധീകരിക്കില്ലെന്നു പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍. ചന്ദ്രശേഖരനെ വധിച്ചവരെ ‘വാക്കിന്‍െറ സദാചാരം കൊണ്ട്’ ന്യായീകരിച്ചുവെന്ന് ചൂണ്ടികാട്ടി കഴിഞ്ഞലക്കം മുതല്‍ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘ശ്യാമ മാധവം’എന്ന ഖണ്ഡ കവിതയാണ് പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച് കൊണ്ട് പ്രതിഷേധം അറിയിച്ചത്. ഈ ലക്കം പത്രാധിപരുടെ വിയോജനക്കുറിപ്പോടെയാണ് നിര്‍ത്തിവെക്കുന്നത്. ദേശാഭിമാനിയില്‍ ശനിയാഴ്ചയും അതിന് മുമ്പുള്ള ദിവസങ്ങളിലും പാര്‍ട്ടി നിലപാടിനെ ന്യായീകരിച്ച് പ്രഭാവര്‍മ എഴുതിയിരുന്നു ഈ ലേഖനങ്ങളാണ് വാരികയെ ചൊടിച്ചിച്ചത്. ‘അമ്പത്തിയെട്ട് വെട്ടുകള്‍ കൊണ്ട് നുറുക്കി ഒരു മനുഷ്യന്‍െറ ജീവന്‍ അപഹരിച്ചവരെ വാക്കിന്‍െറ സദാചാരം കൊണ്ട് ന്യായീകരിക്കുന്നതില്‍പരം നിന്ദ്യവും ഹീനവുമായ ഒരു കൃത്യമില്ലെന്നും ദേശാഭിമാനിയുടെ റസിഡന്‍റ് എഡിറ്റര്‍ പ്രഭാവര്‍മ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും’ പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍ വ്യക്തമാക്കുന്നു
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള സാംസ്കാരിക വ്യക്തിത്വം, സാഹിത്യം