തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

April 29th, 2012
trissur-pooram-sample-fireworks-epathram
അഗ്നിയുടെ ആകാശപ്പൂരത്തിന്റെ സാമ്പിളിന്  വടക്കുംനാഥന്റെ ആകാശം ഇന്ന് വൈകുന്നേരം സാക്ഷിയാകും. പൂരത്തിന്റെ പ്രധാന പങ്കാളികളായ  പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളാണ് വെടിക്കെട്ട് നടത്തുന്നത്.  ഇന്ന് വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗം തിരി കൊളുത്തുന്നതൊടെ ആണ് തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനു തുടക്കമാകുക. കരിമരുന്നില്‍ കരവിരുത് ചേരുമ്പോള്‍ അത് കാണികളുടെ കണ്ണിനും കരളിനും കാതിനും ആവേശം പകരുന്ന അനുഭവമായി മാറും. ഈ വര്‍ണ്ണക്കാഴ്ച കാണുവാന്‍ പതിനായിരങ്ങളാണ് സ്വരാജ് റൌണ്ടിലും പരിസരങ്ങളിലുമായി തടിച്ചു കൂടുക. പൂരത്തിന്റെ വെടിക്കെട്ടിനായി ഒരുക്കിവെച്ചിരിക്കുന്ന വിസ്മയങ്ങളുടെ ഒരു ചെറുപതിപ്പാണ് സാമ്പിള്‍ വെടിക്കെട്ടിലൂടെ വെളിവാകുക. സാമ്പിളില്‍ പ്രദര്‍ശിപ്പിക്കാത്ത ചില   സ്പെഷ്യല്‍ ഐറ്റങ്ങള്‍ എന്നും ഇരുവിഭാഗങ്ങളും കരുതിവെച്ചിരിക്കും.
ശബ്ദ നിയന്ത്രണം വന്നതോടെ ഗര്‍ഭം കലക്കിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിദ്ധമായ പല ഇനങ്ങളും പൂരത്തിന്റെ വെടിക്കെട്ടില്‍ നിന്നും അപ്രത്യക്ഷമായി. ഇന്നിപ്പോള്‍ വര്‍ണ്ണങ്ങള്‍ക്കാണ് പ്രാധാന്യം. വെണ്ണൂര്‍ രാജന്റെ നേതൃത്വത്തില്‍ സ്കൈ ഫാള്‍ എന്ന ഐറ്റമാണ് പാറമേക്കാവ് ഇത്തവണ സ്പെഷ്യലായി ഇറക്കുന്നത്. കൂടാതെ ഗ്രീന്‍ സ്നേക്ക്, സ്കൈ ഗോള്‍ഡ് തുടങ്ങിയവയും ഉണ്ട്. ഇതിനു മറുപടിയായി തിരുവമ്പാടി സില്‍‌വര്‍ റെയ്‌നുമായിട്ടാണ് എത്തുക. ശിവകാശിയില്‍ നിന്നും വിദഗ്ദരെ കൊണ്ടുവന്നാണ് തിരുവമ്പാടി വെടിക്കെട്ടിനു മാറ്റുകൂട്ടുന്നത്.
മഴ ഒരു ഭീഷണിയായി മാറുമോ എന്ന ആശങ്ക കാണികള്‍ക്കൊപ്പം ഇരുവിഭാഗത്തിനുമുണ്ട്. ഇന്ന് അവധി ദിവസമായതിനാല്‍ പതിവില്‍ കൂടുതല്‍ കാണികള്‍ സാമ്പിള്‍ വെടിക്കെട്ട് ദര്‍ശിക്കുവാനായി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

കൊടിയേറ്റം കഴിഞ്ഞു; തൃശ്ശൂര്‍ ഇനി പൂര ലഹരിയിലേക്ക്

April 26th, 2012

thrissur-pooram-epathram

തൃശ്ശൂര്‍: പാറമേക്കാവ്, തിരുവമ്പാടി എന്നീ പ്രധാന ക്ഷേത്രങ്ങളിലും ഒപ്പം മറ്റു ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം പൂര്‍ത്തിയായതോടെ നഗരം പൂര ലഹരിയിലേക്ക്. മെയ്‌ ഒന്ന് ചൊവ്വാഴ്ചയാണ് വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം. പാറമേക്കാവ് ദേവീദാസന്റെ പുറത്ത് എഴുന്നള്ളിയ ഭഗവതിയെ സാക്ഷി നിര്‍ത്തിക്കൊണ്ട് ഉച്ചക്ക് 12നും 12.15 നും ഇടയില്‍ ഉള്ള മുഹൂര്‍ത്തത്തില്‍ ദേശക്കാരണവരായ എ. എസ്. കുറുപ്പാളിന്റെ സമ്മതം വാങ്ങിയതിനു ശേഷം ദേശക്കാര്‍ കൊടിയുയര്‍ത്തി. തന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. തുടര്‍ന്ന് മണികണ്ഠനാലിലും ക്ഷേത്രാങ്കണത്തിലെ പാലമരത്തിലും സിംഹമുദ്രയുള്ള കൊടികള്‍ ഉയര്‍ത്തി. മേളകുലപതി പെരുവനം കുട്ടന്‍‌മാരാരുടെ നേതൃത്വത്തില്‍ മേളവും ഉണ്ടായി. രാവിലെ 11.30 നും 12 നും ഇടയില്‍ ആയിരുന്നു തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റം. ഭൂമി പൂജ നടത്തിയ ക്ഷേത്രം ദേശക്കാര്‍ കൊടിയുയര്‍ത്തി. പുലിയന്നൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പ്രത്യേകം പൂജകള്‍ നടന്നു. ഉഷ:ശീവേലിക്ക് കിഴക്കൂട്ട് അനിയന്‍‌മാരാരുടെ നേതൃത്വത്തില്‍ മേളം അരങ്ങേറി. തിരുവമ്പാടി ശിവസുന്ദറിന്റെ പുറത്തേറിയായിരുന്നു തിരുവമ്പാടി ഭഗവതിയുടെ പൂരം പുറപ്പാട്. നടുവില്‍ മഠത്തില്‍ ആറാട്ട് കഴിഞ്ഞ് വൈകുന്നേരം ഭഗവതി തിരിച്ചെഴുന്നള്ളി.

ആധുനിക തൃശ്ശൂരിന്റെ ശില്പിയായ ശക്തന്‍ തമ്പുരാനാണ് ഇന്നു കാണുന്ന രീതിയില്‍ തൃശ്ശൂര്‍ പൂരത്തെ ചിട്ടപ്പെടുത്തിയത്. ഏതാണ്ട് 220 വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഇതിനെന്ന് കരുതപ്പെടുന്നു.പൂര ദിവസം രാവിലെ കണിമംഗലം ശാസ്താവ് “മഞ്ഞും വെയിലും“ ഏല്‍ക്കാതെ തെക്കേ ഗോപുര നട കടന്ന് എത്തുന്നതൊടെ ആണ് മുപ്പത്താറു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന തൃശ്ശൂര്‍ പൂരത്തിനു തുടക്കമാകുക. തുടര്‍ന്ന് മറ്റു ഘടക ക്ഷേത്രങ്ങളില്‍ നിന്നും പൂരങ്ങള്‍ ക്രമപ്രകാരം വടക്കുംനാഥ സന്നിധിയിലേക്ക് എത്തും. ഇതിനിടയില്‍ തിരുവമ്പാടി ഭഗവതി എഴുന്നള്ളി മഠത്തിലേക്ക് എത്തിയിട്ടുണ്ടാകും. അവിടെ ഇറക്കി പൂജ കഴിഞ്ഞ് വിശ്രമിച്ച് വടക്കും‌നാഥനെ വണങ്ങുവാന്‍ പാണികൊട്ടി പുറപ്പെടും. ഇതാണ് പ്രസിദ്ധമായ മഠത്തില്‍ വരവ്.

തിരുവമ്പാടി ശിവസുന്ദര്‍ ആണ് മഠത്തില്‍ വരവിന് തിടമ്പേറ്റുക. ഉച്ചക്ക് പന്ത്രണ്ടരയോടെ പാറമേക്കാവ് ഭഗവതി പതിനാലാനകളുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളും. കിഴക്കേ ഗോപുര നട കടന്ന് ഇലഞ്ഞിച്ചോട്ടില്‍ എത്തുന്നതോടെ ഇലഞ്ഞിച്ചോട്ടില്‍ മേളപ്പെരുമഴ തീര്‍ക്കുവാന്‍ പെരുവനം കുട്ടന്‍ മാരാരും സംഘവും തയ്യാറായിട്ടുണ്ടാകും. ഇലഞ്ഞിത്തറ മേളം കഴിഞ്ഞ് തെക്കോട്ടിറങ്ങി മഹാരാജാവിന്റെ പ്രതിമയെ വണങ്ങുന്നു. തിരിച്ചു വരുമ്പോഴേക്കും തിരുവമ്പാടി വിഭാഗം തെക്കോട്ടിറങ്ങി തെക്കേ ഗോപുരത്തിനു കീഴെ അണിനിരന്നിട്ടുണ്ടാകും. ഈ സമയം പതിനാലാനകളുടെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതി സ്വരാജ് റൌണ്ടില്‍ അഭിമുഖമായി നില്‍ക്കും. തുടര്‍ന്ന് മാനത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം. മുറപ്രകാരം രാത്രി പൂരങ്ങള്‍. തുടര്‍ന്ന് വടക്കും നാഥന്റെ ആകാശത്തെ വര്‍ണ്ണ ശബ്ദങ്ങള്‍കൊണ്ട് മുഖരിതമാക്കുന്ന വെടിക്കെട്ട്. പിറ്റേന്ന് ഉച്ചയോടെ ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതൊടെ പൂരത്തിനു തിരശ്ശെല താഴും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആറ്റുകാല്‍ പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ കേസെടുത്തു

March 12th, 2012

attukal-pongala-epathram

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ സ്വമേധയാ പോലീസ് കേസെടുത്തു. മണക്കാടു മുതല്‍ പഴവങ്ങാടി വരെ ഉള്ള റോഡില്‍ കൂട്ടം കൂടിയതിന്റെയും അടുപ്പു കൂട്ടിയതിന്റേയും പേരിലാണ് കണ്ടാലറിയാവുന്ന സ്ത്രീകള്‍ക്കെതിരെ കേസ്. പൊതുനിരത്തില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കരുതെന്ന ഹൈക്കോടതി വിധി ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. സ്ത്രീകള്‍ക്കെതിരെ കേസെടുത്തതു സംബന്ധിച്ച് ഫോര്‍ട്ട് പോലീസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് റിപ്പോര്‍ട്ടു നല്‍കിയതായാണ് സൂചന. ആറ്റുകാല്‍ പൊങ്കാല സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമ സഭയില്‍ ഉറപ്പു നല്‍കിരുന്നതാണ്. എന്നിട്ടും ഇത്തരത്തില്‍ ഒരു നടപടിയുണ്ടായതില്‍ ഭക്ത ജനങ്ങള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്. എന്നാല്‍ ഇത് സര്‍ക്കാറിന്റെ അറിവോടെ അല്ലെന്നും, സംഭവത്തെ കുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ ഇപ്പോൾ പറയുന്നത്. ലക്ഷക്കണക്കിനു ഭക്തരാണ് ആറ്റുകാല്‍ പൊങ്കാലയില്‍ വര്‍ഷാവര്‍ഷം പങ്കെടുക്കാറുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൊക്കുളങ്ങര ഉത്സവം ആഘോഷിച്ചു

March 3rd, 2012
pokkulangara-epathram
ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര ഭഗവതീ ക്ഷേത്രോത്സവം ഫെബ്രുവരി 29 ഗംഭീരമായി ആഘോഷിച്ചു. 23 ആനകള്‍ പങ്കെടുത്ത കൂട്ടി എഴുന്നള്ളിപ്പില്‍ ക്ഷേത്രക്കമ്മറ്റിയ്ക്കു വേണ്ടി മംഗലാംകുന്ന് അയ്യപ്പന്‍ തിടമ്പേറ്റി. വലം‌കൂട്ടായി തെച്ചിക്കോട്ടുകാവ് രാമകചന്ദ്രനും ഇടം കൂട്ടായി ഊട്ടോലി രാജശേഖരന്‍(ചെര്‍പ്ലശ്ശേരി രാജശേഖരന്‍)നും നിന്നു. ചെര്‍പ്ലശ്ശേരി പാര്‍ഥന്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍ തുടങ്ങി പ്രമുഖരായ ആനകളും പങ്കെടുത്തു. മൂന്നുമണിയോടെ തൊട്ടടുത്തുള്ള തിരുമംഗലം ശിവ ക്ഷേത്രത്തില്‍ പോയി വണങ്ങിയതിനു ശേഷം തിരിച്ചെത്തിയ ശേഷമായിരുന്നു കൂട്ടിയെഴുന്നള്ളിപ്പ്. മണ്ണുത്തി വെറ്റിനറി കോളേജിലെ ഡോ.രാജീവിന്റെ നേതൃത്വത്തിലുള്ള എലിഫന്റ് സ്ക്വാഡ് ആനകളെ നിരീക്ഷിക്കുവാന്‍ ഉണ്ടായിരുന്നു.
ശ്രീദുര്‍ഗ്ഗാ ഉത്സവക്കമ്മറ്റിയുടെ തെയ്യം ഉള്‍പ്പെടെ പുലിക്കളി, ശിങ്കാരിമേളം, കാവടി തുടങ്ങിയവയും ഉത്സവത്തിനു മാറ്റുകൂട്ടി. വൈകീട്ട് വെടിക്കെട്ടും ഉണ്ടായിരുന്നു.
ഫൊട്ടോ കടപ്പാട് :  ഫിറോസ് ഖാ‍ന്‍ ഏങ്ങണ്ടിയൂര്‍

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏങ്ങണ്ടിയൂരില്‍ ആനയിടഞ്ഞു

March 1st, 2012
elephant-stories-epathram
ഏങ്ങണ്ടിയൂര്‍: പൊക്കുളങ്ങര ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന ഗുരുവായൂര്‍ ബലറാം എന്ന ആന ഇടഞ്ഞു. ഇന്നലെ രാത്രി പൂരത്തിനു എഴുന്നള്ളിക്കുവാനായി ആനയെ സമീപിച്ച പാപ്പാന്മാരെ അനുസരിക്കുവാന്‍ ആന കൂട്ടാക്കിയില്ല. പൊക്കുളങ്ങര പടിഞ്ഞാറ് വശത്ത് കരീപ്പാടത്ത് സിദ്ധാര്‍ഥന്റെ വീടിനു സമീപത്താണ് ആനയെ തളച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഗുരുവായൂരില്‍ നിന്നും വിദഗ്ദരായ പാപ്പാന്മാര്‍ എത്തി ആനയെ കൊണ്ടു പോകുവാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആനയ്ക്കു ചുറ്റും വന്‍ ജനക്കൂട്ടം ഉള്ളതിനാല്‍ പാപ്പാന്മാര്‍ക്ക് ആനയെ കൈകാര്യം ചെയ്യുവാന്‍ പ്രയാസം നേരിടുന്നുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

8 of 14789»|

« Previous Page« Previous « എന്‍. എസ്. എസ് പ്രസിഡണ്ട് പി. കെ. നാരായണപ്പണിക്കര്‍ അന്തരിച്ചു
Next »Next Page » ജസ്റ്റിന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine