നേഴ്സുമാരുടെ സമരം വിജയിച്ചു

August 17th, 2012

mar-baselios-hospital-nurses-epathram

കോതമംഗലം : അടിസ്ഥാന തൊഴിൽ സൌകര്യങ്ങൾ നിഷേധിക്കപ്പെടുന്നതിന് എതിരെ നേഴ്സുമാർ നടത്തിയ പ്രതിഷേധ സമരം വിജയിച്ചു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ഇന്നലെ രാത്രി വൈകിയാണ് സമരം ഒത്തു തീർന്നത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ കഴിഞ്ഞ മൂന്നു മാസത്തിൽ ഏറെ കാലമായി നടന്നു വന്ന സമരം ഒടുവിൽ മൂന്ന് നേഴ്സുമാർ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ചൂട് പിടിച്ചത്.

ആത്മഹത്യ ചെയ്യാനായി വിദ്യ, അനു, പ്രിയ എന്നിവർ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ കയറി ആത്മഹത്യാ ഭീഷണി നടത്തി. ഇതേ തുടർന്ന് ഇവർക്ക് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് നാട്ടുകാർ ആശുപത്രിക്ക് പുറത്തും പൊതു നിരത്തിലും കുത്തിയിരിപ്പ് തുടങ്ങി. ജനശ്രദ്ധ ആകർഷിച്ചതോടെ രാഷ്ട്രീയക്കാരും സ്ഥലത്തെത്തി. ആർ. ഡി. ഒ., തഹസിൽദാർ, ഫയർ ഫോഴ്സ് ഓഫിസർ, ഡി. വൈ. എസ്. പി. എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ചർച്ച മാനേജ്മെന്റ് നിലപാടിൽ ഉറച്ചു നിന്നത് മൂലം പരാജയപ്പെട്ടു.

മാനേജ്മെന്റ് പ്രതിനിധികൾ സംഭവസ്ഥലത്ത് നിന്നും മാറി നിന്നത് മൂലം ഒത്തുതീർപ്പ് ശ്രമങ്ങൾ ടെലിഫോൺ വഴിയായിരുന്നു. തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി നേഴ്സുമാർ നേരത്തെ നടത്തിയ സമരം മാർച്ച് 5ന് ഒത്തുതീർപ്പ് ആയപ്പോൾ തൊഴിൽ വകുപ്പുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള മിനിമം വേതനം, ഷിഫ്ട് സമ്പ്രദായം എന്നിവ മാർ ബസേലിയോസ് ആശുപത്രി മേധാവികൾ നടപ്പിലാക്കാൻ കൂട്ടാക്കാഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ സമരം നടത്തിയത്. സ്ഥിരപ്പെടുത്താനുള്ള നേഴ്സുമാരുടെ എണ്ണത്തെ ചൊല്ലിയും തർക്കമുണ്ട്. സമുദായത്തെ വെറുപ്പിക്കാനുള്ള ഭീതി മൂലമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ സമരത്തിൽ ഇടപെടാതെ മാറി നിന്നത് എന്ന് പരാതിയുണ്ട്. ഇത്രയേറെ ജനശ്രദ്ധ ആകർച്ചിച്ചിട്ടും മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദർശിക്കുവാൻ കൂട്ടാക്കിയില്ല.

പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ രാത്രി സ്ഥലത്തെത്തി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് നേതൃത്വം നൽകിയതിനെ തുടർന്നാണ് നേഴ്സുമാർ സമരം പിൻവലിക്കാൻ സന്നദ്ധരായത്. തൊഴിൽ കമ്മീഷണറുടെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ സമരത്തിന് മുൻപ് നിലനിന്ന അതേ അവസ്ഥയിൽ നേഴ്സുമാർ ജോലിക്ക് പ്രവേശിക്കും എന്ന് ധാരണയായി. ഞായറാഴ്ച്ച തൊഴിൽ മന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും സാന്നിദ്ധ്യത്തിൽ നടക്കുന്ന ചർച്ചയിൽ പ്രശ്നം പൂർണ്ണമായും പരിഹരിക്കും. നേഴ്സുമാരെ സ്ഥിരപ്പെടുത്തുന്ന പ്രശ്നവും ചർച്ച ചെയ്യും. ഇരു വിഭാഗത്തിന്റേയും പ്രതിനിധികൾ ഒപ്പു വെച്ച ഒത്തുതീർപ്പ് കരാർ ചർച്ചയ്ക്ക് ശേഷം വി. എസ്. അച്യുതാനന്ദൻ സമരപ്പന്തലിൽ എത്തി അറിയിച്ചതോടെ ഉദ്വേഗ ഭരിതമായ നിമിഷങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് നേഴ്സുമാർ സമരം അവസാനിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നഴ്‌സുമാരുടെ സമരം രൂക്ഷമാകുന്നു കോതമംഗലത്ത് ഹര്‍ത്താല്‍

August 16th, 2012
കോതമംഗലം: മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ അസ്പത്രിയിലെ നഴ്‌സുമാരുടെ സമരം രൂക്ഷമാകുന്നു. ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിനു മുകളില്‍ കയറിയ മൂന്ന് നഴ്‌സുമാര്‍ ഇപ്പോഴും ആത്മഹത്യ ഭീഷണി മുഴക്കി അവിടെ തന്നെ നില്‍ക്കുകയാണ്.  ഇവരുടെ ആരോഗ്യ നില വഷളായി വരികയാണ്. കളക്ടര്‍ ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച നടത്തി എങ്കിലും പരാജയപ്പെടുകയായിരുന്നു. പ്രശ്നം രൂക്ഷമായതോടെ നഴ്‌സുമാരുടെ പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ മാനേജ്‌മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോതമംഗലം താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ആശുപത്രി പരിസരത്ത് വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്. മുഴുവന്‍ ബോണ്ട് നഴ്‌സുമാരെയും സ്ഥിരപ്പെടുത്താനാവില്ലെന്ന് ആശുപത്രി അധികൃതര്‍  മാനേജ്‌മെന്റ് വ്യക്തമാക്കിയതോടെ  പ്രദേശത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്.  ആശുപത്രി അധികൃതര്‍ക്കെതിരെയും പോലീസിനെതിരെയും മുദ്രാവാക്യം വിളിച്ചും നാട്ടുകാര്‍ റോഡ് ഗതാഗതം ഉപരോധിച്ചും പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. നേഴ്സുമാരുടെ സമരത്തോട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എടുത്തു കൊണ്ടിരിക്കുന്ന നിലപാടിനെതിരെ ശക്തമായ രോഷമാണ് ജനങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നത്.ഇതിനിടെ പ്രതിഷേധ പ്രകടനക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.  പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമരക്കാരുമായും സര്‍ക്കാരുമായും ബന്ധപ്പെട്ടു. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വി എസിന്റെ ശക്തമായ പിന്തുണ സമരത്തിനു ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നും ലഭിക്കുന്ന സൂചന.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചു

July 20th, 2012
Oxygen-Shortage-epathram
കൊച്ചി: വേണ്ട സമയത്ത് ഓക്സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന്‌ കൊച്ചി സഹകരണ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മൂന്നു രോഗികള്‍ മരണമടഞ്ഞു. കടവന്ത്ര കൊഴുപ്പിള്ളി ദീപാലയത്തില്‍ ജയചന്ദ്രന്‍ (67)ഞായറാഴ്ച്ച പുലര്‍ച്ചയും തൃപ്പൂണിത്തുറ തിരുവാണിയൂര്‍ തോട്ടത്തില്‍ പാപ്പു (78 ) നെടുമ്പാശ്ശേരി മേക്കാട് ആലുക്ക വര്‍ഗീസ് (62) എന്നിവര്‍ ചൊവ്വാഴ്ച ഉച്ചയോടെയുമാണ് മരിച്ചത്.
രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്നതിന് കേന്ദ്രീകൃത ഓക്സിജന്‍ പ്ലാന്റില്‍ ഘടിപ്പിച്ചിരുന്ന സിലിണ്ടര്‍ കാലിയായിട്ടും മാറ്റാതിരുന്നതാണ് രോഗികളുടെ മരണത്തിന് ഇടയാക്കിയത്. ആശുപത്രി അധികൃതര്‍ സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും നേഴ്സുമാരുടെ സംഘടന ഇടപെട്ടതിനെത്തുടര്‍ന്നാണ് ഞെട്ടിക്കുന്നു ഈ സംഭവം വെളിച്ചത്തു വന്നത്.
ചെസ്റ്റ്‌ ആന്‍ഡ്‌ ടിബി വിഭാഗത്തില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ജയച്ചന്ദ്രന്റെയും പാപ്പുവിന്റെയും നില വഷളായതിനെ തുടര്‍ന്ന് പ്ലാന്റില്‍ ഓക്സിജന്‍ ഇല്ലാത്ത വിവരം ആശുപത്രി സൂപ്രണ്ടിനെയും മറ്റും ഫോണില്‍ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നു നേഴ്സുമാരുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതെത്തുടര്‍ന്ന് സഹകരണ അക്കാദമി എക്സിക്യൂട്ടീവ് യോഗത്തിലായിരുന്ന മെഡിക്കല്‍ ഡയറക്റ്ററേ വിവരമറിയിച്ചു പുതിയ സിലിണ്ടര്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും രോഗികളുടെ മരണം സംഭവിച്ചിരുന്നു.
ഓക്സിജന്‍ തീരാറാവുമ്പോള്‍ മുന്നറിയിപ്പ്‌ സിഗ്നല്‍ നല്‍കുന്ന സംവിധാനം ഐ. സി. യുവില്‍ ഉണ്ട്‌. ഇതനുസരിച്ച് സ്റ്റാഫ്‌ നേഴ്സ്‌ കൃത്യസമയത്ത് ബന്ധപ്പെട്ടവരെ വിവരം അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. ഓക്സിജന്‍ മുടങ്ങിയ സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് നേഴ്സുമാരുടെ പരാതിയില്‍ പറയുന്നു. രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുന്നതിനു സാക്ഷ്യം വഹിച്ച നേഴ്സുമാരും മറ്റും ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല. അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ നേഴ്സുമാരുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചു

ജീവനെടുക്കും നാടന്‍ ഷവര്‍മ

July 19th, 2012

shawarma-epathram

തിരുവനന്തപുരം: അറബ് നാടുകളില്‍ ഏറെ പ്രചാരമുള്ള ഭക്ഷണമാണ് ഷവര്‍മ. കുബ്ബൂസിനകത്ത് ഗ്രില്‍ ചെയ്ത ഇറച്ചിയുടെ കഷ്ണങ്ങളും സോസും വെജിറ്റബിള്‍ മിക്സും ചേര്‍ത്ത് മടക്കിയെടുക്കുന്ന ഈ വിഭവം ഏറെ സ്വാദുള്ളതുമാണ്. പ്രവാസികള്‍ ധാരാളമുള്ള ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തിലേക്ക് എത്തിയ ഷവര്‍മ വളരെ പെട്ടെന്നു തന്നെ നാട്ടിലും പ്രിയ വിഭവമായി മാറി. നഗരങ്ങളിലും നഗര പ്രാന്തങ്ങളിലും ഉള്ള ഹോട്ടലുകളില്‍ വൈകുന്നേരങ്ങളില്‍ ഷവര്‍മയുടെ രുചി തേടി നാട്ടിന്‍ പുറങ്ങളില്‍ നിന്നും ആളുകള്‍ എത്തി തുടങ്ങി.

എന്നാല്‍ ഇന്നിപ്പോള്‍ ഷവര്‍മ ഒരു വില്ലനായി മാറിയിരിക്കുന്നു. പലയിടങ്ങളിലും ഫുഡ് ഇന്‍ഫെക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും കഴിഞ്ഞ ദിവസം ഒരാളുടെ മരണം സംഭവിക്കുന്നതു വരെ അത് അത്ര ഗൌരമായി കണക്കാക്കപ്പെട്ടില്ല. അസുഖം വന്നു ചത്തതും ചീഞ്ഞതുമായ കോഴികളെ വരെ ഷവര്‍മയുണ്ടാക്കുവാന്‍ ഉപയോഗിക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം വഴുതക്കാട്ടെ സൽവാ കഫെയില്‍ നിന്നും ഷവര്‍മ കഴിച്ച് ബാംഗ്ലൂരിലേക്ക് പോയ സച്ചിന്‍ മാത്യു എന്ന യുവാവ് അവിടെ വെച്ച് വിഷബാധയെ തുടര്‍ന്ന് മരിച്ചു. ഇതേ സ്ഥാപനത്തില്‍ നിന്നും ഷവര്‍മ കഴിച്ച പ്രശസ്ത നടന്‍ തിലകന്റെ മകനും ഡബിങ്ങ് ആര്‍ട്ടിസ്റ്റുമായ ഷോബി തിലകനും കുടുംബവും അടക്കം പത്തിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. സല്‍‌വാ കഫേ ഉടമ അബ്ദുള്‍ ഖാദറിനെതിരെ ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണം വിറ്റതിനുള്‍പ്പെടെ പോലീസ് കേസെടുത്തിട്ടുണ്ട്.

കര്‍ശനമായ ഫുഡ് സേഫ്റ്റി നിയമങ്ങളും അത് കൃത്യമായി നടപ്പാക്കപ്പെടുകയും ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ അവസ്ഥയാണ് കേരളത്തില്‍. സംസ്ഥാനത്ത് ശമ്പളം പറ്റുന്ന ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടെങ്കിലും അവര്‍ ഹോട്ടലുകളിലും മറ്റും പരിശോധന നടത്തുന്നതു തന്നെ അപൂര്‍വ്വം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ധാരാളമുണ്ട് സംസ്ഥാനത്ത്. ഇവയില്‍ മിക്ക ഹോട്ടലുകളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വഴിപാടു പോലെ നടത്തുന്ന പരിശോധനകളില്‍ ചിലപ്പോള്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും ശിക്ഷിക്കപ്പെടുക അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം മാത്രമാണ്. എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടാകുകയും അതേ തുടര്‍ന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്യുമ്പോള്‍ മാത്രം ഒന്നോ രണ്ടോ ദിവസം പേരിനു റെയ്ഡും പരിശോധനയും നടക്കും. അതല്ലാതെ കാലങ്ങളായി ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ വേണ്ടത്ര ശുഷകാന്തി കാണിക്കാറില്ല. സച്ചിന്‍ മാത്യുവിന്റെ മരണ ശേഷം ആരോഗ്യ വകുപ്പ് അധികൃതര്‍ ചില റെയ്ഡുകള്‍ നടത്തുന്നുണ്ടെങ്കിലും മാധ്യമ വാര്‍ത്തകള്‍ അപ്രത്യക്ഷമാകുന്നതോടെ കാര്യങ്ങള്‍ വീണ്ടും പഴയ പടിയാകും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വാതിയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായി

July 14th, 2012

swathi-krishna-epathram

കൊച്ചി: സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് സ്വാതികൃഷ്ണയുടെ കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ കൊച്ചിയിലെ അമൃത അശുപത്രിയിൽ പൂര്‍ത്തിയായി. ഡോ. എസ്. സുധീന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള ഇരുപതംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ ഉച്ചക്ക് 2.30 നു ആരംഭിച്ച സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ രാത്രി വൈകുവോളം നീണ്ടു. സ്വാതിയുടെ അമ്മയുടെ സഹോദരി റെയ്നിയാണ് കരള്‍ ദാതാവ്. റെയ്നിയുടെ കരളിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് സ്വാതിയുടെ ശരീരത്തില്‍ വെച്ചു പിടിപ്പിക്കുകയായിരുന്നു.

കടുത്ത മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കരള്‍ തകരാറിലായ സ്വാതിയുടെ ജീവന്‍ രക്ഷിക്കുവാന്‍ കരള്‍ മാറ്റി വെയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സ്വാതിയുടെ അമ്മ കരള്‍ നല്‍കുവാന്‍ തയ്യാറായെങ്കിലും അവരുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതു നടന്നില്ല. പിന്നീട് അമ്മയുടെ സഹോദരി റെയ്നി തന്റെ കരള്‍ ഭാഗികമായി നല്‍കുവാന്‍ തയ്യാറായി മുന്നോട്ടു വന്നു. എന്നാല്‍ ഇത് അവയ‌വ ദാനത്തിന്റെ സങ്കീര്‍ണ്ണതയില്‍ കുടുങ്ങി. ഇതിനിടയില്‍ സ്വാതിയുടെ ആരോഗ്യ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. മാധ്യമങ്ങളുടെയും ജനങ്ങളുടേയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വി. എസ്. ശിവകുമാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുമതി നല്‍കുകയും ആയിരുന്നു. 48 മണിക്കൂറിനു ശേഷമേ ശസ്ത്രക്രിയയുടെ വിജയത്തെ കുറിച്ച് പറയാനാകൂ എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

പ്ലസ് ടു വിദ്യാര്‍ഥിയായ സ്വാതി പഠനത്തില്‍ വളരെ മിടുക്കിയാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിനു സഹപാഠികളും നാട്ടുകാരും ആയിരുന്നു ചികിത്സാ സഹായം നല്‍കിയിരുന്നത്. പ്രവാസ ലോകത്തു നിന്നും സ്വാതിക്ക് സഹായ ഹസ്തം എത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

39 of 451020383940»|

« Previous Page« Previous « തടിയന്റവിട നസീറിനു സിം‌ കാര്‍ഡ്; ഷാഹിന അറസ്റ്റില്‍
Next »Next Page » മുസ്ലിം ലീഗിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine