തിരുവനന്തപുരം : കൊവിഡ് വൈറസി ന്റെ സമൂഹ വ്യാപനം കേരളത്തില്‍ പ്രകടമായ തോടെ പകര്‍ച്ച വ്യാധി നിയമ ഭേദഗതി വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഇതു പ്രകാരം ഫേയ്സ് മാസ്ക് ധരിക്കാത്തവര്‍ പിഴ അടക്കേണ്ടി വരും.
മുഖാവരണം മാത്രമല്ല സാനിറ്റൈസര്‍, സാമൂഹിക അകലം (ആറടി ദൂരം) എന്നിവ ഇനി യുള്ള കാലത്ത് നിര്‍ബ്ബന്ധം. ഒരുവര്‍ഷം വരെയോ ഇതേക്കുറിച്ച് പുതിയ വിജ്ഞാപനം ഇറങ്ങുന്നതു വരെയോ ആണ് നിയന്ത്രണം.
ഈ നിയമം കര്‍ശ്ശന മായി പാലിക്കാത്തവര്‍ക്ക് പകർച്ച വ്യാധി ഓർഡിനൻസ് പ്രകാരം 10,000 രൂപ വരെ പിഴയും 2 വർഷം വരെ തടവു ശിക്ഷയും ലഭിക്കും.
വീടിനു പുറത്തേക്ക് ഇറങ്ങിയാല്‍, അതു വാഹന യാത്ര യില്‍ ആയാലും ജോലി സ്ഥലത്ത് ആയാലും പൊതു സ്ഥല ങ്ങ ളില്‍ ആയാലും മൂക്കും വായും മൂടുന്ന തര ത്തില്‍ മുഖാ വരണം ധരിക്കണം.
ഫുട്പാത്തിലും റോഡുകളിലും മറ്റു പൊതു സ്ഥല ങ്ങളിലും തുപ്പരുത്. രേഖാമൂലം മുന്‍കൂര്‍ അനുമതി വാങ്ങാതെ ഘോഷ യാത്ര, സമ്മേളനം, ധര്‍ണ്ണ, സമരം, മറ്റു കൂടി ച്ചേരലുകള്‍ എന്നിവ പാടില്ല. ഇത്തരം പരിപാടി കളില്‍ പരമാവധി 10 പേർക്കു മാത്രം പങ്കെടുക്കു വാന്‍ അനുമതിയുള്ളൂ. മാത്രമല്ല ഇവര്‍ തമ്മില്‍ ആറടി അകലം പാലിക്കുകയും വേണം.
കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങ ളിലും ഒരു സമയം 25 പേരിൽ കൂടുതൽ പാടില്ല. ഇവിട ങ്ങളില്‍ പ്രവേശിക്കുന്ന വര്‍ക്ക് സാനിറ്റൈസർ കടയുടമ ലഭ്യമാക്കണം.