അധിക്ഷേപം : ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രിക്കു പരാതി നല്‍കി

November 22nd, 2018

police-cap-epathram
തിരുവനന്തപുരം : ശബരി മല യിലെ പ്രശ്ന ങ്ങളുടെ പശ്ചാ ത്തല ത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ അധി ക്ഷേ പിക്കു ന്നതിന് പരിഹാരം കാണണം എന്ന് ആവശ്യ പ്പെട്ട് ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രി ക്കും ഡി. ജി. പി. ക്കും പരാതി നല്‍കി.

വ്യക്തിപര മായുള്ള അധി ക്ഷേപങ്ങള്‍ നേരിട്ടു കൊണ്ട് ജോലി ചെയ്യുന്നത് ദുസ്സഹമാണ് എന്നും ഉദ്യോഗ സ്ഥരെ ജാതി പറഞ്ഞ് വരെ അധി ക്ഷേപിക്കു ന്നുണ്ട് എന്നും പരാതി യില്‍ പറയുന്നു.

നിലവിലെ സാഹചര്യ ത്തില്‍ ശബരി മല യുമായി ബന്ധ പ്പെട്ട ഹര്‍ജി കളില്‍ ഹൈക്കോടതി യില്‍ നിന്നും ഇട ക്കിടെ പരാ മര്‍ ശം ഉണ്ടാകുന്നുണ്ട്. ഈ വിഷയവു മായി ബന്ധപ്പെട്ട് സുപ്രീം കോടതി യെ സമീപിക്കേണ്ടി വരും എന്നതിനാല്‍ സര്‍ക്കാര്‍ അടി യന്തി രമായി ഇട പെടണം എന്നും ഐ. പി. എസ്. അസോസ്സി യേഷന്‍ ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ ലൈനില്‍ മാത്രം

November 20th, 2018

kerala-civil-supplies-ration-card-ePathram
പത്തനം തിട്ട : റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷ കളും ഇനി മുതല്‍ ഓണ്‍ ലൈന്‍ ആയി അക്ഷയ കേന്ദ്ര ങ്ങള്‍ വഴിയും സിറ്റിസണ്‍ ലോഗിന്‍ വഴിയും മാത്രമേ സ്വീകരിക്കുകയുള്ളൂ.

അപേക്ഷ സമര്‍പ്പി ക്കുന്നവര്‍ മൊബൈല്‍ മെസ്സേജ് ലഭി ക്കുന്നത് അനു സരിച്ച് ബന്ധപ്പെട്ട റേഷന്‍ കാര്‍ഡു മായി താലൂക്ക് സപ്ലൈ ഓഫീ സില്‍ എത്തി പണം അടച്ച് പുതിയ റേഷന്‍ കാര്‍ഡും സര്‍ട്ടി ഫിക്കറ്റു കളും കരസ്ഥ മാക്കണം

അടിയന്തിര സ്വഭാവമുള്ള അപേക്ഷ കള്‍ ഓണ്‍ ലൈനാ യി രജിസ്റ്റര്‍ ചെയ്ത ശേഷം അതിന്റെ പ്രിന്റ് ഔട്ടും അടിയന്തിര ആവശ്യം വ്യക്ത മാക്കുന്ന രേഖ കളും സഹിതം ആഫീസില്‍ നേരിട്ട് ഹാജരാക്കി യാന്‍ മുന്‍ ഗണന ലഭിക്കും. അല്ലാതെയുള്ള അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സ്വീകരിക്കില്ല.
(പി. എന്‍. പി. 3753/18)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശബരിമല യിൽ പൊലീസ്​ അതിരു കടക്കുന്നു : ഹൈക്കോടതി

November 19th, 2018

high-court-of-kerala-ePathram-
കൊച്ചി : ശബരിമല യിലെ പോലീസ് നടപടി യില്‍ ഹൈക്കോടതി യുടെ രൂക്ഷ വിമര്‍ശനം. ഭക്തരെ ബന്ദി യാക്കി സുപ്രീം കോടതി വിധി നട പ്പില്‍ വരുത്താന്‍ ശ്രമി ക്കരുത് എന്നും ഹൈക്കോടതി നിര്‍ദ്ദേ ശിച്ചു.

എന്തിനാണ് സന്നിധാനത്ത് ഇത്രയധികം പൊലീസുകാര്‍ എന്നും ഭക്തരോട് സന്നിധാനത്ത് കയ റരുത് എന്ന് പറയു വാൻ എന്ത് അധികാരമാണ് പോലീസിന്ന് ഉള്ളത് എന്നും ഹൈക്കോടതി ചോദിച്ചു.

സുപ്രീം കോടതി വിധി യുടെ  മറവിൽ ശബരി മല യിൽ കർശ്ശന നിയന്ത്രണ ത്തിന് ആരാണ് അധി കാരം നൽകി യത് എന്നും ഇപ്പോഴുള്ള പൊലീസുകാർ ക്രൗഡ് മാനേജ് മെന്റിന്ന് യോഗ്യത ഉള്ള വരാണോ എന്നും സർക്കാർ വ്യക്തമാക്കണം. ഡ്യൂട്ടി യി ലുള്ള പോലീസ് ഉദ്യോഗ സ്ഥരുടെ പൂര്‍ണ്ണ മായ വിവര ങ്ങള്‍ നല്‍കണം.

മാത്രമല്ല നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിട ങ്ങളില്‍ നിയോ ഗിച്ചി രി ക്കുന്ന പോലീസു കാര്‍ക്ക് ശബരി മല ഡ്യൂട്ടി യി ലുള്ള പരിചയം എന്താണ് എന്നും വ്യക്ത മാക്കണം എന്നും കോടതി ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കേരള ത്തിനു വായ്പ നല്‍കാം : ലോക ബാങ്ക്

August 30th, 2018

world-bank-is-ready-to-lend-money-kerala-flood-2018-ePathram
തിരുവനന്തപുരം : പ്രളയാനന്തര കേരള ത്തി ന്റെ പുനര്‍ നിര്‍മ്മാണ ത്തിന് വായ്പ നല്‍കാം എന്ന് ലോക ബാങ്ക്. കുടി വെള്ളം, വിദ്യാ ഭ്യാസം, ഗതാഗതം, ഡ്രൈനേജ് എന്നീ മേഖല കളിലെ പദ്ധതിക്ക് പണം നല്‍കും. നടപടി ക്രമ ങ്ങള്‍ ലളിത മാക്കാം എന്നുള്ള വാഗ്ദാനവും ഉണ്ട്. ചീഫ് സെക്രട്ട റിയും വകുപ്പ് സെക്രട്ടറി മാരും ലോക ബാങ്ക് പ്രതി നിധി കളുമായി നടത്തിയ ചര്‍ച്ച യിലാണ് തീരുമാനം.

kerala-flood-2018-ePathram

സംസ്ഥാനം രൂപം നല്‍കുന്ന പദ്ധതി കള്‍ക്ക് കേന്ദ്ര സര്‍ ക്കാരിന്റെ അംഗീ കാരവും ലഭി ക്കണം. പദ്ധതി രേഖ കളുടെ അടി സ്ഥാന ത്തി ലാണ് ലോക ബാങ്ക് സഹായം നല്‍കുക.

kochi-in-kerala-flood-2018-ePathram

ലോക ബാങ്ക് വായ്പ അനു വദിച്ചു കിട്ടു വാന്‍ സാധാ രണ ഗതി യില്‍ മൂന്ന് വര്‍ഷം വരെ സമയം എടു ക്കാ റുണ്ട്. എന്നാല്‍ കേരള ത്തിലെ പ്രത്യേക അവസ്ഥ പരി ഗണിച്ച് നടപടി ക്രമ ങ്ങള്‍ വേഗ ത്തില്‍ ആക്കാം എന്ന് ലോക ബാങ്ക് പ്രതി നിധി കള്‍ അറി യിച്ചു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ദുരിതാശ്വാസ ധന സഹായം അർഹത പ്പെട്ട വർക്ക് ലഭിക്കും എന്ന് ഉറപ്പു വരുത്തണം

August 30th, 2018

high-court-of-kerala-ePathram-
കൊച്ചി : പ്രളയ ദുരിതാശ്വാസ ധന സഹായം ദുരന്ത ബാധി തര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരു ത്തണം എന്ന് ഹൈക്കോടതി. ഇതിനായി ലഭി ക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുക എന്നുള്ള കാര്യ ങ്ങള്‍ പരിഗ ണിക്കാം.

സ്വകാര്യ സ്ഥാപന ങ്ങളും സന്നദ്ധ സംഘ ടന കളും പണം പിരി ക്കുന്നത് ഓഡിറ്റ് ചെയ്യണം എന്നും സര്‍ക്കാര്‍ നട പടി ക്രമ ങ്ങള്‍ സുതാര്യം ആയി രിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

പ്രളയ ദുരിതാശ്വാസ ത്തിനായി മുഖ്യ മന്ത്രി യുടെ ദുരി താശ്വാസ നിധി യിലേക്ക് എത്തിയ പണം കൈ കാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണം എന്നും ഇതിന് ഹൈക്കോടതി മേല്‍നോട്ടം നല്‍കണം എന്നും ആവശ്യ പ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പരി ഗണി ച്ചാണ് കോടതി ഇക്കാര്യം നിർദ്ദേ ശിച്ചത്. മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യിലേക്ക് ആഗസ്റ്റ് 15 മുതല്‍ ലഭിച്ച പണ ത്തിന്ന് പ്രത്യേക അക്കൗണ്ട് രൂപീ കരി ക്കണം എന്നും ഹര്‍ജി ക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

പ്രളയ ദുരിതാ ശ്വാസ ത്തിനായി എത്തിയ പണം വേറെ ആവശ്യ ത്തിന്ന് ഉപ യോഗി ക്കുകയില്ല എന്നും ഈ പണ ത്തിന് കൃത്യ മായ കണക്കു കള്‍ ഉണ്ട് എന്നും സര്‍ക്കാ രിന് വേണ്ടി ഹാജരായ അഡ്വ ക്കേറ്റ് ജനറല്‍ കോട തിയെ അറി യിച്ചു. ആര് പണം തന്നാലും അത് എങ്ങനെ വിനി യോഗി ക്കണം എന്ന് സര്‍ക്കാരിന് കൃത്യ മായ രൂപ രേഖ യുണ്ട്. മാത്രമല്ല പണം തന്നവര്‍ക്ക് അത് എങ്ങനെ വിനി യോഗിച്ചു എന്നറിയാന്‍ അവകാശം ഉണ്ട് എന്നും അഡ്വ ക്കേറ്റ് ജനറല്‍ അറി യിച്ചു.

കണക്കുകള്‍ കൃത്യം ആയി രുന്നാല്‍ സി. എ. ജി. ക്ക് പരി ശോധി ക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും കോടതി ചൂണ്ടി ക്കാണിച്ചു. എന്‍. ജി. ഒ. സംഘടന കളും സ്വകാര്യ സ്ഥാപന ങ്ങളും ദുരിതാശ്വാസ നിധി യിലേ ക്കായി പണം പിരി ക്കുന്നുണ്ട്.

ഇവ മറ്റ് കാര്യ ങ്ങള്‍ക്ക് ഉപ യോഗി ക്കുവാന്‍ സാദ്ധ്യത ഉണ്ട് എന്നതിനാല്‍ ഇക്കാ ര്യ ത്തില്‍ സര്‍ക്കാര്‍ എന്ത് നട പടി യാണ് സ്വീകരി ച്ചിട്ടു ള്ളത് എന്നും പണം കൃത്യ മായി വിനി യോഗി ക്കുവാ നായി പ്രത്യേക നിധി രൂപീ കരിച്ചു കൂടെ എന്നും കോടതി ചോദിച്ചു. ഇക്കാര്യ ത്തില്‍ സര്‍ക്കാര്‍ കൃത്യ മായ മറുപടി നല്‍കണം എന്നും കോടതി നിര്‍ദ്ദേ ശിച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാഹുൽ ഗാന്ധി കേരള ത്തിൽ
Next »Next Page » കേരള ത്തിനു വായ്പ നല്‍കാം : ലോക ബാങ്ക് »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine