മുഖ്യമന്ത്രിയുടെ നിരാഹാരം ആവേശമായി

April 26th, 2011

vs-achuthanandan-fasting-epathram

തിരുവനന്തപുരം: പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും എന്‍ഡോസല്‍ഫാന്‍ ഇരകള്‍ക്കും സമരാവേശം വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിരാഹാര സമരത്തിനായി. സൈലന്റ്വാലി സമരത്തിനു ശേഷം ആദ്യമായാണ് ഒരു പാരിസ്ഥിതിക വിഷയത്തില്‍ ഇത്ര വിപുലമായ ഒരു സമരം കേരളമൊട്ടുക്കും ഏറ്റെടുക്കുന്നത്. സ്റ്റോക്ക് ഹോമില്‍ ലോക പരിസ്ഥിതി സമ്മേളനം നടക്കുമ്പോള്‍ ഇവിടെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ എട്ടു മണിക്കൂര്‍ നീണ്ട ഉപവാസത്തിനു ശേഷവും തളരാത്ത ആവേശവുമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായി ഇനിയും സമര മുഖത്ത് ശക്തിയോടെ തന്നെ നിലനില്‍ക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കേരളമാകെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് വിവിധ സംഘടനകള്‍ ഉപവാസത്തിനു പിന്തുണ നല്‍കി.  ഏപ്രില്‍ 25നു കേരളമൊട്ടുക്കും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി ആചരിക്കുമെന്നു എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി നിരോധിക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി അത്യന്തം ക്രൂരവും നിന്ദ്യവുമാണെന്നും ഇക്കാര്യത്തില്‍ കേരളത്തിന്റെ ശക്തമായ പ്രധിഷേധിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപവാസ സമരത്തില്‍ നിന്നും യു. ഡി. എഫ്. വിട്ടുനിന്നപ്പോള്‍ ബി. ജെ. പി. യടക്കം മുഖ്യമന്ത്രിയുടെ ഉപവാസത്തിനു പിന്തുണ നല്‍കിയത് ശ്രദ്ധേയമായി.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാനെതിരെ ഉപവാസ സമരം ആരംഭിച്ചു

April 25th, 2011

vs-achuthanandan-epathram
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്  രക്തസാക്ഷി മണ്ഡപത്തിനു മുമ്പില്‍ ഉപവാസ സമരം രാവിലെ ആരംഭിച്ചു. രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിന്നുള്ളവരടക്കം ഉള്ള വലിയ ഒരു സംഘമാണ് ഉപവാസത്തില്‍ സംബന്ധിക്കുന്നത്. കീടനാശിനി ക്കമ്പനിക്ക് അനുകൂലമായ കേന്ദ്ര നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി യാണെന്നും എന്‍ഡോസള്‍ഫാന്‍  നിരോധിക്കുവാന്‍ എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടാ‍ലേ നടപടിയെടുക്കൂ എന്ന നിലപാട് തിരുത്തുവാന്‍ കേന്ദ്രം തയ്യാറാകണമെന്നും ഉപവാസം ഉല്‍ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന് എതിരെ എല്ലാവരും ഒരുമിച്ച് രംഗത്തിറങ്ങണമെന്നും നിലപാട് പരസ്യമാക്കുവാന്‍ ചിലര്‍ മടി കാണിക്കുന്നത് ഖേദകരമാണെന്ന് ബി. ജെ. പി. നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഓ. രാജഗോപാല്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധനം ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിനു ആളുകളുടെ പൊതുവായ ആവശ്യമാണെന്നിരിക്കെ യു. ഡി. എഫ്. നേതാക്കള്‍ ഉപവാസത്തില്‍ നിന്നും വിട്ടു നിന്നത് പ്രതിഷേധത്തിനിടയാക്കി.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

April 19th, 2011

endosulfan-victim-epathram

ന്യൂഡല്‍ഹി : നരക തുല്യമായ ജീവിതം അനുഭവിക്കുന്ന ഒരു ജനതയുടെ ദുരന്തം കണ്ടില്ലെന്ന് നടിച്ചു കൊണ്ട്, സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി, ഏപ്രില്‍ 25ന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന ജൈവ മാലിന്യ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പിന്തുണയ്ക്കേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ പടിയായി ജൈവ മാലിന്യ പുനപരിശോധനാ കമ്മിറ്റിയില്‍ നിന്നും ഇന്ത്യ പിന്മാറി.

എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ നടത്തിയ പ്രസ്താവന ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള എം. പി. മാര്‍ പ്രശ്നം അവതരിപ്പി ച്ചപ്പോഴാണ് പവാര്‍ തന്റെ നിലപാട് വെളിപ്പെടുത്തിയത്.

8000 കോടി രൂപയുടെ ഭൂസ്വത്തിന് ഉടമയായ കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ തനിക്ക് അനുകൂലമായി സ്വീകരിക്കുന്ന നയങ്ങള്‍ ഇന്ത്യയുടെ നയമാകാന്‍ അനുവദിക്കരുത്‌ എന്ന് ദേശ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ ക്രൂരമാണ് എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഈ നിലപാട്‌ തിരുത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ കേന്ദ്രത്തിന് കത്തെഴുതും. എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ കുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകള്‍ സ്റ്റോക്ക്‌ഹോം സമ്മേളനത്തിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫോട്ടോ : അബ്ദുള്‍ നാസര്‍

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : ശരത് പവാര്‍ അഴിമതിക്കാരന്‍

April 18th, 2011

vandana-shiva-epathram

കാസര്‍ഗോഡ് : എന്‍ഡോള്‍ഫാന്‍ വിരുദ്ധ സമിതി കാസര്‍കോഡ് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ ശരത് പവാറിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നടത്തി. ശരത് പവാര്‍ അഴിമതി ക്കാരനായ തിനാലാണ് എന്‍ഡോസള്‍ഫാന്‍ ലോബിയുടെ പക്ഷത്ത് നിന്നു കൊണ്ട് പ്രവര്‍ത്തി ക്കുന്നതെന്നും, ക്രിക്കറ്റിനു വേണ്ടി ഏറെ സമയം ചെലവഴിക്കുന്ന ശരത് പവാറിനു കൃഷിയുടെ കാര്യത്തിലും എന്‍ഡോസള്‍ഫാന്‍ മൂലം ഏറെ ദുരിത മനുഭവിക്കുന്ന ഇരകളുടെ വേദന കാണാനോ സമയമില്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നികുതി ഇളവിലൂടെ ഐ. ഐ. സി. ക്ക് ലഭിച്ച തുകയെങ്കിലും ദുരിത ബാധിതരെ സഹായിക്കാന്‍ ഉപയോഗിക്കണമെന്നും അല്ലാത്ത പക്ഷം അദ്ദേഹം കൃഷി മന്ത്രി സ്ഥാനം രാജി വെയ്ക്കണമെന്നും വന്ദന ശിവ ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം അന്തര്‍ ദേശീയ തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. 25നു സ്റ്റോക്ക് ഹോമില്‍ നടക്കുന്ന ലോക പരിസ്ഥിതി സമ്മേളനത്തില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെതിരെ നിലപാട് സ്വീകരിക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് കണ്‍വെന്‍ഷനിലൂടെ ലക്ഷ്യമിടുന്നത്.

ഇത്തവണ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇനി പത്തു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നും അതിനാല്‍ ഈ ലോക പരിസ്ഥിതി സമ്മേളനത്തില്‍ തന്നെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കാസര്‍കോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ വനം പരിസ്ഥിതി മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ഡോ. രവീന്ദ്രനാഥ് ഷാന്‍ ഭോഗ്, വി. എം. സുധീരന്‍, എം. എ. റഹ്മാന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

എന്‍ഡോസള്‍ഫാനെതിരെ സ്ഥാപിച്ചിട്ടുള്ള ഒപ്പു മരത്തില്‍ ഇതിനകം ആയിരങ്ങളാണ് ഒപ്പു വെച്ചത്.

- സ്വന്തം ലേഖകന്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭൂതകാലം മറക്കുന്ന ഒരു ജനതയായി ഇന്ത്യയെ ലോകം വിധി എഴുതും : മുല്ലക്കര രത്നാകരന്‍

April 1st, 2011

mullakkara-ratnakaran-epathram

തിരുവനന്തപുരം : ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ്ണമായി വിദേശ കുത്തകകള്‍ക്ക് കടന്നു വരുവാനുള്ള തരത്തില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുവാനുള്ള നടപടി നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളെ പോലും മറക്കുന്ന നടപടിയാണ് എന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ പ്രതികരിച്ചു.

കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തേണ്ടത് സ്വതന്ത്രമായ വിദേശ നിക്ഷേപം കൊണ്ടല്ല. ആഭ്യന്തര നിക്ഷേപം കൊണ്ടും, ദരിദ്ര കര്‍ഷകരെ സഹായിച്ചും ആയിരിക്കണം. സാങ്കേതിക വിദ്യ വിദേശത്ത് നിന്നും വാങ്ങിക്കാം. എന്നാല്‍ ലോകത്ത്‌ നിന്നും സമ്പൂര്‍ണ്ണമായി പണക്കാരുടെയും കോര്‍പ്പൊറേറ്റുകളുടെയും നിക്ഷേപം നമ്മുടെ മണ്ണിലേക്ക്‌ സ്വതന്ത്രമായി വരുന്നത് നമ്മുടെ ഭാവിയെ വല്ലാതെ ബാധിക്കും. ഭൂതകാലം മറക്കുന്ന ഒരു ജനതയായി നമ്മളെ കുറിച്ച് ലോകം വിധി എഴുതും.

kerala-farmer-epathram

കേരളത്തില്‍ ഇതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. കാരണം കേരളത്തിലെ ഉല്‍പ്പന്നങ്ങളും കേരളത്തിലെ കാര്‍ഷിക മേഖലയും നിലനിര്‍ത്തുന്നത് ഇവിടത്തെ സ്വതന്ത്രവും വിപുലവുമായ കമ്പോള വ്യവസ്ഥയാണ്. ഈ വ്യവസ്ഥയിലേക്ക് കോര്‍പ്പൊറേറ്റുകള്‍ കടന്നു വരുന്നത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ആകെ തകിടം മറിക്കും എന്നും മന്ത്രി അറിയിച്ചു.

രാജ്യത്തിന്റെ മണ്ണില്‍ വിദേശ നിക്ഷേപം ഇറക്കുന്നത് കാര്‍ഷിക മേഖലയുടെ തനത് സ്വഭാവം തന്നെ ഇല്ലാതാക്കും. ഈ നീക്കം കേരളത്തില്‍ എന്ത് വില കൊടുത്തും ചെറുക്കും എന്നും മന്ത്രി വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

42 of 451020414243»|

« Previous Page« Previous « മദ്യപിച്ച് വാഹനമോടിച്ചാല്‍ പോലീസിനു നേരിട്ട് കേസെടുക്കാനാവില്ല
Next »Next Page » കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു »



  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine