കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമ നടപടി

October 5th, 2020

pocso-act-punishment-for-child-abuse-ePathram
മലപ്പുറം : സോഷ്യൽ മീഡിയകളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരി പ്പിക്കുകയും ചെയ്തവര്‍ക്ക് എതിരെ നിയമ നടപടികളുമായി കേരളാ പോലീസ്.

മലപ്പുറം ജില്ലയില്‍ 69 സ്ഥലങ്ങളില്‍ പരിശോധന നടത്തി പോക്‌സോ, ഐ. ടി. നിയമങ്ങള്‍ പ്രകാരം 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 44 മൊബൈല്‍ ഫോണുകളും 2 ലാപ്പ്‌ ടോപ്പു കളും കണ്ടെടുക്കുകയും 3 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

കൊച്ചി കലൂര്‍ ആസാദ് റോഡില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയെ അറസ്റ്റു ചെയ്തു. 6 വയസ്സു മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകള്‍ ഇയാളുടെ ഫോണിൽ നിന്നും കണ്ടെടുത്തു എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐ. ടി. ഐ. പ്രവേശനം : സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം

September 17th, 2020

job-hunter-interview-government-job-ePathram
തിരുവനന്തപുരം : 2020 വർഷത്തേക്കുള്ള ഐ. ടി. ഐ. അഡ്മിഷനുള്ള അപേക്ഷ കള്‍ സെപ്റ്റംബര്‍ 24 വൈകു ന്നേരം 5 മണിക്കു മുന്‍പായി അക്ഷയ സെന്റർ വഴിയോ സ്വന്തമായോ ഓൺ ലൈൻ ആയി സമർപ്പിക്കാം.

അപേക്ഷ ഫീസ് 100 രൂപ. ആകെ സീറ്റു കളുടെ 10 % മുന്നാക്ക വിഭാഗ ങ്ങളിലെ സാമ്പത്തിക പിന്നാക്ക ക്കാര്‍ക്ക് സംവരണം ചെയ്തി ട്ടുണ്ട്. വനിതാ ട്രെയിനി കൾക്കായി 30 % സീറ്റ് മാറ്റി വെച്ചിട്ടുണ്ട്.

പട്ടിക വർഗ്ഗം, ന്യൂനപക്ഷം, എൽ. ഡബ്ല്യു. എഫ്. ട്രെയിനി കളിൽ നിന്നും വേണ്ടത്ര അപേക്ഷ കൾ കഴിഞ്ഞ വർഷ ത്തിൽ ലഭിക്കാത്തതിനാൽ ഈ വിഭാഗ ത്തിൽ പ്പെട്ട ട്രെയിനി കൾ അപേക്ഷിക്കണം എന്നും പി. ആര്‍. ഡി. പ്രസിദ്ധീ കരിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

വിശദ വിവര ങ്ങൾക്ക് വെബ് സൈറ്റില്‍  ഐ. റ്റി. ഐ. അഡ്മിഷൻസ് 2020 ൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്‌ പെക്ടസിൽ ലഭിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്‌കൂൾ പ്രവേശനവും ടി. സി. യും ഇനി ഓൺ ലൈനിലൂടെ

June 8th, 2020

covid-19-online-class-started-in-kerala-ePathram

തിരുവനന്തപുരം : സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തു വരെ പ്രവേശനം നേടുന്നതിനും ടി. സി.ക്കും (വിടുതൽ സർട്ടിഫിക്കറ്റ്) രക്ഷാ കർത്താ ക്കൾക്ക് ഇനി ഓണ്‍ ലൈനി ലൂടെ അപേക്ഷ സമർപ്പിക്കാം.

ടി. സി. ക്കായി അപേക്ഷ ലഭിക്കുന്ന സ്‌കൂളിലെ പ്രഥമ അദ്ധ്യാപകർ ഓണ്‍ ലൈന്‍ വഴി ട്രാൻസ്ഫർ ചെയ്ത്, ടി. സി. യുടെ ഡിജിറ്റൽ പകർപ്പ് പുതുതായി ചേർക്കുന്ന സ്‌കൂളിന് നല്‍കുകയും വേണം.

ഇതു സംബന്ധിച്ച സഹായക രേഖ കൾ, വീഡിയോ എന്നിവ ഈ വെബ് സൈറ്റില്‍ ലഭ്യമാണ്. നേരിട്ട് അപേക്ഷ നൽകിയവർ ഇനി ഓൺ ലൈനിൽ അപേക്ഷിക്കേണ്ടതില്ല. (പി. എൻ. എക്സ്. 2072/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഓൺ ലൈൻ പഠനത്തിന് തുടക്കമായി

June 1st, 2020

covid-19-online-class-started-in-kerala-ePathram
തിരുവനന്തപുരം : പതിവു പോലെ ജൂണ്‍ ഒന്നിനു തന്നെ ക്ലാസ്സുകള്‍ തുടങ്ങി. എന്നാല്‍ ഇത്തവണ ഓണ്‍ ലൈനി ലൂടെ യാണ് ക്ലാസ്സുകള്‍ ആരംഭിച്ചത്. രാവിലെ 8.30 നാണ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്.

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യക്ലാസ്സ് നടന്നത്. ഒാരോ ക്ലാസ്സുകൾക്കും മുൻകൂട്ടി പ്രസിദ്ധീകരിച്ച ടൈം ടേബിൾ പ്രകാരം നിശ്ചിത സമയം വിഷയങ്ങള്‍ എടുക്കും. ഓരോ വിഷയത്തിനും അര മണിക്കൂര്‍ നീളുന്ന ക്ലാസ്സുകളാണ്. രാത്രിയിലും ശനി, ഞായർ ദിവസ ങ്ങളിലും ക്ലാസ്സുകൾ പുനഃ സംപ്രേക്ഷണം ചെയ്യും.

കൊവിഡ് വൈറസ് വ്യാപന ത്തിന്റെ പശ്ചാത്തല ത്തില്‍ സ്കൂളുകള്‍ അടച്ചിട്ട തോടെ യാണ് ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ എന്ന ആശയം പ്രാവര്‍ ത്തിക മാക്കി യത്.

ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യ ങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് പകരം സംവിധാനം ഒരുക്കും. പ്രഥമ അദ്ധ്യാപകര്‍, പി. ടി. എ. കമ്മിറ്റി കള്‍, തദ്ദേശ സ്ഥാപന ങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരുടെ സഹായത്തോടെ ആയിരിക്കും ഇത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ – ഫോണ്‍ : കേരള ത്തിന്റെ സ്വന്തം ഇന്റര്‍ നെറ്റ്

October 20th, 2019

internet-for-every-one-kerala-governments-k-phone-project-ePathram
തിരുവനന്തപുരം : കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍ നെറ്റ് എന്നത് കെ -ഫോണിലൂടെ യാഥാര്‍ത്ഥ്യമാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്നോക്ക മേഖല യിലെ ഇരുപത് ലക്ഷം കുടുംബ ങ്ങള്‍ക്ക് സൗജന്യ മായി ഹൈ സ്പീ‍ഡ് ഇന്റര്‍ നെറ്റ് കണക്ഷന്‍ നല്‍കു വാനാണ് കെ-ഫോണ്‍ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

ബാക്കി ഉള്ള വര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍ നെറ്റ് ലഭ്യമാക്കും എന്നും മുഖ്യ മന്ത്രി തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സംസ്ഥാനത്ത് സുശക്തമായ ഒരു ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് അതു വഴി വീടു കളിലും ഓഫീസു കളിലും അതി വേഗ ഇന്റര്‍ നെറ്റ് കണക്ഷന്‍ നല്‍കും എന്നും പദ്ധതിയെ കുറിച്ചുള്ള മറ്റു വിശദാംശ ങ്ങളും ഫേയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

കെ. എസ്. ഇ. ബി. യും കേരളാ സ്റ്റേറ്റ് ഐ. ടി. ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴി യാണ് പദ്ധതി നടപ്പാ ക്കുന്നത്. ഭാരത് ഇലക്ട്രോ ണിക്‌സ് ലിമിറ്റഡ് പദ്ധതിയുടെ ടെന്‍ഡര്‍ എടുത്തിട്ടുണ്ട്. 2020 ഡിസംബ റോടെ പദ്ധതി പൂര്‍ത്തീ കരി ക്കുക യാണ് ലക്ഷ്യം.

ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉള്ള വര്‍ക്ക് ഈ പദ്ധതി യിലൂടെ അവ രുടെ സേവന ങ്ങള്‍ ജന ങ്ങളില്‍ എത്തിക്കുവാനും കഴിയും. കേബിള്‍ ടി. വി. ഓപ്പ റേറ്റര്‍ മാര്‍ക്ക് അവരുടെ സേവന ങ്ങള്‍ മികച്ച രീതി യില്‍ ജന ങ്ങളി ലേക്ക് എത്തിക്കുവാന്‍ കെ – ഫോണു മായി സഹകരിക്കുവാനുള്ള അവസരവും ഉണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

4 of 7345»|

« Previous Page« Previous « തുലാവർഷം എത്തുന്നു
Next »Next Page » കാലവർഷം: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി »



  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine