തൃശൂര്‍ : ആരാധനാലയ ങ്ങളിലെ ഭക്ഷണ വിത രണം, പ്രസാദ ഊട്ട്, തിരുനാള്‍ ഊട്ട് എന്നിവക്ക് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബ്ബന്ധം എന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി. വി. അനുപമ. ഭക്ഷ്യ സുരക്ഷാ വകുപ്പി ന്റെ നേതൃത്വ ത്തില്‍ കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗ ത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ ആരാധനാ ലയ ങ്ങളും 2019 മാര്‍ച്ച് ഒന്നിനു മുന്‍ പായി ലൈസന്‍സ്, രജിസ്‌ട്രേ ഷനു കള്‍ എടു ക്കണം. വലിയ തോതില്‍ ദിവസവും ഭക്ഷണം, പ്രസാദം എന്നിവ വിതരണം ചെയ്യുന്ന ആരാ ധനാ ലയ ങ്ങള്‍ക്ക് ലൈസന്‍ സും ഇട വിട്ടുള്ള ഭക്ഷണ, പ്രസാദ വിതരണം നട ത്തുന്ന ആരാ ധനാ ലയ ങ്ങള്‍ക്ക് രജിസ്‌ട്രേഷനു മാണ് വേണ്ടത് എന്നും കളക്‌ടര്‍ വ്യക്തമാക്കി.
നിയോജക മണ്ഡലം അടിസ്ഥാന ത്തിലാണ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവ നടത്തേ ണ്ടത്. രജിസ്‌ട്രേഷനു വേണ്ടി ആരാ ധനാ ലയ ങ്ങളിലെ ഉത്തര വാദ പ്പെട്ട വരുടെ മെഡി ക്കല്‍ സര്‍ട്ടി ഫിക്കറ്റ്, ഫോട്ടോ, ഐ. ഡി. കാര്‍ഡ്, നൂറു രൂപ ഫീസ് എന്നിവ വേണം.
ലൈസന്‍സ് എടുക്കു ന്നതി നായി ലോക്കല്‍ ബോഡി യുടെ സമ്മത പത്രം, ഫോട്ടോ, തിരി ച്ചറി യല്‍ കാര്‍ഡ്, മെഡി ക്കല്‍ സര്‍ട്ടി ഫിക്കറ്റ്, കുടി വെള്ള റിപ്പോര്‍ട്ട് എന്നിവയും ലൈസന്‍സ് ഫീസായി 2000 രൂപയും നല്‍ക ണം.
രജി സ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ വര്‍ഷം തോറും പുതു ക്കണം. അഞ്ചു വര്‍ഷത്തേക്ക് ഒരുമിച്ച് രജി സ്‌ട്രേ ഷനും ലൈസന്‍സും എടു ക്കാവു ന്നതാണ്.
ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗ മായി ആരാ ധനാലയ ങ്ങളിലെ പാചക പ്പുര യിലെ ശുചിത്വവും ഉറപ്പു വരു ത്തും. പാചകം ചെയ്യുന്ന സ്ഥലം, ഭക്ഷണ അവ ശിഷ്‌ട ങ്ങള്‍ നിക്ഷേ പിക്കുന്ന സ്ഥലം എന്നിവ നിശ്ചിത അക ലത്തില്‍ ആയിരിക്കണം എന്നും കളക്‌ടര്‍ നിര്‍ദ്ദേ ശിച്ചു.