മാ‍യാവിയുടെ സൃഷ്ടാവ് എന്‍.എം മോഹന്‍ അന്തരിച്ചു

December 15th, 2012

കോട്ടയം: കുട്ടികളുടെ ഇഷ്ട കഥാപാത്രമായ മായാവിയുടെ സൃഷ്ടാവ് എന്‍.എം.മോഹന്‍ (63) അന്തരിച്ചു. ബാലരമയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജായിരുന്ന മോഹനാണ് മാ‍യാവിയേയും രാജു,രാധ, ലുട്ടാപ്പി,കുട്ടൂസന്‍,ഡാക്കിനി,വിക്രമന്‍, മുത്തു തുടങ്ങിയ സഹകഥാപാത്രങ്ങളേയും തന്റെ ഭാവനയില്‍ നിന്നും സൃഷ്ടിച്ചത്. കുട്ടികള്‍ക്കിടയില്‍ ഇവര്‍ വളരെ പെട്ടന്ന് പ്രശസ്തരായി. നീണ്ട വര്‍ഷങ്ങള്‍ പിന്നിടുമ്പോളും ഈ കഥാപാത്രങ്ങള്‍ നിരവധി തലമുറയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. പത്രപ്രവര്‍ത്തകന്‍ എന്നതോടൊപ്പം നല്ലൊരു കലാകാരന്‍ കൂടെ ആയിരുന്നു മോഹന്‍. ചിത്രം വരയിലും കളിമണ്ണിലും മരത്തിലും ശില്പങ്ങള്‍ തീര്‍ക്കുന്നതിലും അദ്ദേഹത്തിനു പ്രാവീണ്യം ഉണ്ടായിരുന്നു. പുതിയ ആശയങ്ങളെ തേടുന്ന മനസ്സ് മരണം വരേയും അദ്ദേഹം കാത്തു സൂക്ഷിച്ചു.

പാലാ അരുണാപുരം മുണ്ടയ്ക്കല്‍ കുടുമ്പാംഗമാണ് മോഹന്‍. പ്രമുഖ വ്യവസായിയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രമുഖനായ നേതാവുമായിരുന്ന പരേതനായ ഭാസ്കരന്‍ നായരാണ് പിതാവ്. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ മകള്‍ ലതയാണ് ഭാര്യ. ജേര്‍ണലിസ്റ്റുമാരായ ബാലു മോഹന്‍, ഗോപു മോഹന്‍ എന്നിവര്‍ മക്കളാണ്. ജന്‍‌പ്രീത്, ആനി എന്നിവര്‍ മരുമക്കളും. ശവശരീരം ഇന്ന് രാവിലെ വീട്ടില്‍ എത്തിക്കും. സംസ്കാരം ഇന്ന് വൈകീട്ട് പാലായിലെ സ്വ വസതിയില്‍വച്ച് നടക്കും

പാലാ സെന്റ് തോമസ് കോളേജിലും ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജിലും പഠനം പൂര്‍ത്തിയാക്കിയ മോഹന്‍ ചിത്രകാര്‍ത്തിക എന്ന പ്രസിദ്ധീകരണത്തിലൂടെ ആണ് പത്രപ്രവര്‍ത്തകനായി ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് പൂമ്പാറ്റയുടെ പത്രാധിപരായി. 1983-ല്‍ ബാലരമയിലെത്തി. ബാലരമ ഡജസ്റ്റ്, അമര്‍ ചിത്രക്ഥ, മാജിക് പോട്ട്, കളിക്കുടുക്ക, ടെല്‍മി വൈ തുടങ്ങി ബാലരമയുടെ കുട്ടികള്‍ക്കായുള്ള മറ്റു പ്രസിദ്ധീകരണങ്ങളുടേയും ചുമതല വഹിച്ചു. കഴിഞ്ഞ ജൂണിലാണ് ബാലരമയില്‍ നിന്നും വിരമിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇ വായനയുടെ ലോകത്തെ മഴവില്ല്

October 12th, 2012

mazhavill.com-epathram

മലയാളം ബ്ലോഗര്‍മാര്‍ ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ മാസിക ‘മഴവില്ല്’ ഇ ലോകത്തെ വിസ്മയമായി. ഫെയ്‌സ് ബുക്കിലെ മലയാളം ബ്ലോഗര്‍മാരുടെ കൂട്ടായ്മയായ മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പിലെ ലോകമെമ്പാടുമുള്ള അംഗങ്ങള്‍ ചേര്‍ന്ന് ഒരുക്കുന്ന മാസികയുടെ പ്രഥമ ലക്കം കഴിഞ്ഞ ആഗസ്റ്റില്‍ കൊണ്ടോട്ടിയില്‍ വച്ച് പ്രശസ്ത എഴുത്തുകാരന്‍ പി. സുരേന്ദ്രനാണ് പ്രകാശനം ചെയ്തത്.

നിരവധി പുതുമയുള്ള വിഭവങ്ങള്‍ അടങ്ങിയ മാസിക ഓണ്‍ ലൈന്‍ വായനക്കാര്‍ക്കിടയില്‍ കുറഞ്ഞ കാലം കൊണ്ട് തരംഗമായി മാറിക്കഴിഞ്ഞു. എല്ലാ മാസവും അഞ്ചാം തീയതി ഇറങ്ങുന്ന മാസികയുടെ ഒക്ടോബര്‍ ലക്കത്തിലും മികച്ച വിഭവങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫെയ്‌സ് ബുക്കിലെ സാധാരണ കൂട്ടായ്മകളില്‍ നിന്ന് വ്യത്യസ്തമായി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതടക്കം മാതൃകാപരമായ നിരവധി സേവനങ്ങള്‍ നല്‍കുന്ന മലയാളം ബ്ലോഗേഴ്‌സ ഗ്രൂപ്പ്, അംഗങ്ങളുടെ കലാ സാഹിത്യ മികവുകള്‍ കണ്ടെത്തി പ്രോത്‌സാഹിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനകീയ കലാ സാഹിത്യ ജാഥ

September 15th, 2012

തിരുവനന്തപുരം : കലാ – സാഹിത്യ – മാധ്യമ രംഗങ്ങളിലുള്ള അന്ധകാര ശക്തികള്‍ക്കെതിരേ, സമൂഹത്തെ ജനാധിപത്യ വല്‍ക്കരണത്തിലേക്കും പുരോഗമന ദിശയിലൂടെ മാനവികതയിലേക്കും പ്രകൃതി രക്ഷയിലേക്കും നയിക്കുന്ന ഒരു ബദല്‍ ഇടപെടലിന്റെ ആവശ്യകത ഇന്ന് അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്നു. മണ്‍മറഞ്ഞ നവോത്ഥാന സാംസ്കാരിക സുമനസ്സുകളുടെ കര്‍മ ജന്മ ഭൂമികളിലൂടെ തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡു വരെ ഒരു ജനകീയ സാംസ്കാരിക ജാഥ നടത്തുന്നതിന്റെ സാദ്ധ്യതയും മുന്നൊരുക്കങ്ങളേയും കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി ഒരു സാംസ്കാരിക സംഗമം സെപ്റ്റംബർ മുപ്പതിനു മൂന്നു മണിക്കു മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം വലമ്പൂര്‍ റോഡിലുള്ള കല്ല്യാണിപ്പാറ ഞെരളത്ത് കലാശ്രമത്തില്‍ വെച്ച് ചേരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : കെ. വി. പത്മൻ, culturalforum2010@gmail.com, ഫോൺ : 9847361168, 9446816933

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനില്‍കുമാര്‍ സി.പി. യുടെ ‘ഓര്‍മ്മകളുടെ ജാലകം’ പ്രകാശനം ചെയ്തു

September 6th, 2012

Jalakam prakasanam-epathram

പത്തനംതിട്ട : ഫേബിയന്‍ ബുക്ക്സ്‌ പ്രസാധനം ചെയ്ത അനില്‍കുമാര്‍ സി. പി. യുടെ  ‘ഓര്‍മ്മകളുടെ ജാലകം’ എന്ന ചെറുകഥാ സമാഹാരം  പത്തനംതിട്ടയില്‍ പ്രകാശനം ചെയ്തു. ദൈവത്തിന്‍റെ കയ്യൊപ്പ് വിരല്ത്തുമ്പുകളില്‍ പതിഞ്ഞ മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനും കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടുമായ പെരുമ്പടവം ശ്രീധരൻ, പുകസയുടെ ഇപ്പോഴത്തെ സാരഥിയും എഴുത്തുകാരനുമായ വി. എൻ. മുരളി, ചൂഷണത്തിനെതിരെ പോരാടുന്നവര്‍ക്ക് ഇന്നും മനസ്സില്‍ അഗ്നിയായ്‌  ജ്വലിക്കുന്ന നോവലിസ്റ്റ് സൈമണ്‍ ബ്രിട്ടോ എന്നിവരുടെ സാന്നിധ്യത്തില്‍, ഒരു സംസ്കൃതിയുടെ ചടുല താളങ്ങള്‍ മണ്‍മറയാതെ കൊണ്ട് നടക്കുന്ന പ്രൊഫസര്‍ കടമ്മനിട്ട വാസുദേവന്‍ പിള്ളയാണ് നന്മയുടെയും സമൃദ്ധിയുടെയും പുതുവര്‍ഷ ദിനമായ ചിങ്ങം-1നു പുസ്തകം പ്രകാശനം ചെയ്തത്.

‘വൈഖരി’ എന്ന ബ്ലോഗിലൂടെ ബൂലോഗത്ത് അറിയപ്പെടുന്ന അനില്‍കുമാര്‍ സി. പി. ദുബായില്‍ ക്വാളിറ്റി മാനേജരായി ജോലി ചെയ്യുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on അനില്‍കുമാര്‍ സി.പി. യുടെ ‘ഓര്‍മ്മകളുടെ ജാലകം’ പ്രകാശനം ചെയ്തു

കൊളത്തൂര്‍ വാര്യത്ത് സുരേഷ് അന്തരിച്ചു

August 26th, 2012

koluthoor-epathram

കൊളത്തൂര്‍: പരേതനായ അപ്പുവാര്യരുടെ മകന്‍ കൊളത്തൂര്‍ വാര്യത്ത് സുരേഷ് (48) അന്തരിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ‘ക്രസന്റ്മൂണ്‍’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം ‘പിറ’ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. യുവജനസംഘം വായനശാല, കുടി സാംസ്‌കാരിക വേദി, ആറങ്ങോട്ടുകര കൃഷി പാഠശാല, പൊന്നാനി നാടകവേദി, കാറല്‍മണ്ണ കഥകളി സംഘം എന്നിവയുടെ ഭാരവാഹിയായിരുന്നു. സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ ‘ഓരോരോ കാലത്തിലും’ എന്ന നാടകമുള്‍പ്പെടെ ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. ഒരു കലങ്കാരിയുടെ കഥ എന്ന നാടകത്തിന്റെ സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. തുപ്പേട്ടന്റെ വരകളും വരികളും എന്ന പുസ്തകത്തിന് ആമുഖമെഴുതി. കൊളത്തൂര്‍ ബ്രദേഴ്‌സ് റിക്രിയേഷന്‍ ക്ലബ്ബിന്റെ മുന്‍കാല വോളിബോള്‍ താരവുമായിരുന്നു സുരേഷ്. മാതാവ്: ശകുന്തള വാരസ്യാരമ്മ (മാനേജര്‍, കൊളത്തൂര്‍ നാഷണല്‍ ഹൈസ്‌കൂള്‍). ഭാര്യ: ബീന (അധ്യാപിക, കൊളത്തൂര്‍ നാഷണല്‍ ഹൈസ്‌കൂള്‍). മക്കള്‍: ഋത്വിക്, കിഷന്‍ (കണ്ണന്‍), സുഭദ്ര. സഹോദരങ്ങള്‍: ശോഭന, ശ്രീകല (അധ്യാപിക, കൊളത്തൂര്‍ നാഷണല്‍ ഹൈസ്‌കൂള്‍).

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 2410111220»|

« Previous Page« Previous « നടന്‍ തിലകന്റെ ആരോഗ്യ നില അതീവ ഗുരുതരം
Next »Next Page » റെയില്‍വേപാളത്തില്‍ സ്ഫോടകവസ്തു: സൂത്രധാരന്‍ സന്തോഷിനായി തെരച്ചില്‍ ശക്തമാക്കി »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine