സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

March 7th, 2015

speaker-g-karthikeyan-ePathram

തിരുവനന്തപുരം: കേരള നിയമ സഭാ സ്പീക്കറും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ജി. കാര്‍ത്തികേയന്‍ (66) അന്തരിച്ചു. കരളില്‍ അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ബാംഗ്ലൂരുവിലെ എച്ച്. സി. ജി. ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അന്ത്യം. 17 ദിവസമായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഓങ്കോളൊജി വിഭാഗത്തിലെ വെന്റിലേറ്ററില്‍ ആയിരുന്നു. ഭാര്യ ഡോ. സുലേഖയും മക്കളായ അനന്ത പത്മനാഭന്‍, ശബരീനാഥ് എന്നിവരും അടുത്ത ബന്ധുക്കളും മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖ രാഷ്ടീയ നേതാക്കളും മരണ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ബാംഗ്ലുരുവിലെക്ക് പുറപ്പെട്ടു.

മൃതദേഹം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടു വരും. സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് ദര്‍ബാര്‍ ഹാള്‍, കെ. പി. സി. സി. ആസ്ഥാനം എന്നിവിടങ്ങളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ ഞായറാഴ്ച വൈകീട്ട് 6.30ന് സംസ്കരിക്കും.

1949-ല്‍ വര്‍ക്കലയില്‍ എന്‍. പി. ഗോപാല പിള്ളയുടേയും വനജാക്ഷി അമ്മയുടേയും മകനായാണ് രാഷ്ടീയ മണ്ഡലങ്ങളില്‍ ജി. കെ. എന്നറിയപ്പെടുന്ന ജി. കാര്‍ത്തികേയന്‍ ജനിച്ചത്. കെ. എസ്. യു. യൂണിറ്റ് പ്രസിഡണ്ടായി വിദ്യാര്‍ഥി രാഷ്ടീയത്തില്‍ കടന്നു വന്ന അദ്ദേഹം പിന്നീട് സംസ്ഥാന പ്രസിഡണ്ട്, കേരള സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി വിവിധ പദവികള്‍ വഹിച്ചു. എല്‍. എല്‍. ബി. പഠന ശേഷം സജീവ രാഷ്ടീയത്തിലേക്ക് കടന്നു. യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടായ അദ്ദേഹം സംസ്ഥാന സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്.

1980-ല്‍ ആണ് കാര്‍ത്തികേയന്‍ ആദ്യമായി നിയമ സഭയിലേക്ക് മത്സരിക്കുന്നത്. സി. പി. എമ്മിലെ കരുത്തനായ വര്‍ക്കല രാധാകൃഷ്ണനോട് പരാജയപ്പെട്ടു. തുടര്‍ന്ന് 1982-ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ സി. പി. എമ്മിലെ കെ. അനിരുദ്ധനെ തോല്പിച്ച് നിയമസഭയില്‍ എത്തി. തുടര്‍ന്ന് 1987-ല്‍ സി. പി. എമ്മിലെ തന്നെ എം. വിജയ കുമാറിനോട് മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് 1991-ല്‍ ആര്യനാട് മണ്ഡലത്തില്‍ എത്തിയ കാര്‍ത്തികേയന്‍ അവിടെ നിന്നും 2006-വരെ തുടര്‍ച്ചയായി വിജയിച്ചു. ആര്യനാട് മണ്ഡലം പിന്നീട് അരുവിക്കരയായി മാറിയെങ്കിലും ജി. കാര്‍ത്തികേയന്‍ വിജയിച്ചു. 1995-ല്‍ വൈദ്യുതി മന്ത്രിയായും 2001-ല്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ടിച്ചു. ഇത്തവണ കോണ്‍ഗ്രസ്സ് അധികാരത്തിൽ എത്തിയപ്പോള്‍ മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും സഭാ നാഥനാകുവാനായിരുന്നു കാര്‍ത്തികേയന്റെ നിയോഗം.

സിനിമ, സ്പ്പോര്‍ട്സ്, വായന, യാത്ര എന്നിവയില്‍ കാര്‍ത്തികേയനു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ സാമൂഹിക രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച ഒരു പാര്‍ളമെന്റേറിയനെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരളത്തിനു നഷ്ടമായത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. ആര്‍. മീരയ്ക്ക് വയലാര്‍ അവാര്‍ഡ്

October 12th, 2014

kr-meera-epathram

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത എഴുത്തുകാരി കെ. ആര്‍. മീരയുടെ ‘ആരാച്ചാര്‍’ എന്ന നോവലിന്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. വയലാര്‍ രാമ വര്‍മ്മയുടെ ചരമ ദിനത്തില്‍ പുരസ്കാരം നല്‍കുമെന്ന് വയലാര്‍ രാമ വര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡണ്ട് പ്രൊഫ. എം. കെ. സാനു പത്ര സമ്മേളനത്തില്‍ അറിയിച്ചു. മലയാളിയുടെ വായനാ ബോധത്തെ പിടിച്ചുണര്‍ത്തുവാനും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കൊണ്ടു പോകുവാനും ആരാച്ചാരിലൂടെ മീരക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിച്ചിട്ടുള്ളതാണ് ‘ആരാച്ചാര്‍’ എന്ന നോവല്‍. പരമ്പരാഗത നോവല്‍ സങ്കല്പങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായാണ് ഈ നോവലിന്റെ സങ്കേതം. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയെ പ്രമേയമാക്കി ക്കൊണ്ടുള്ള നോവല്‍ എപ്രകാരമാണ് ഭരണകൂടം ഓരോരുത്തരെയും ഇരകളാക്കുന്നതെന്ന് കാണിച്ചു തരുന്നു.

2013-ലെ ഓടക്കുഴല്‍ അവാര്‍ഡിനും ഈ കൃതി അര്‍ഹമായിട്ടുണ്ട്. ഹാങ് വുമണ്‍ എന്ന പേരില്‍ ഈ നോവല്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുവ തലമുറയിലെ എഴുത്തുകാരില്‍ പ്രമുഖയാ‍യ കെ. ആര്‍. മീര നിരവധി ചെറുകഥകളും ഏതാനും നോവലുകളും രചിച്ചിട്ടുണ്ട്. നേത്രോന്മലീനം, ആ മരത്തെയും മറന്നു മറന്നു ഞാന്‍, മീരാ സാധു, യൂദാസിന്റെ സുവിശേഷം എന്നീ നോവലുകളും ആവേ മരിയ, ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ഗില്ലറ്റിന്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും മാലാഖയുടെ മറുകുകള്‍ എന്ന നോവലൈറ്റും രചിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാറാ ജോസഫ് ആം ആദ്മിയായി

January 14th, 2014

sara-joseph-aam-aadmi-party-epathram

തൃശ്ശൂർ: പ്രശസ്ത സ്ത്രീ പക്ഷ എഴുത്തുകാരിയായ സാറാ ജോസഫ് ആം ആദ്മി പാർട്ടിയിൽ അംഗമായി. തൃശ്ശൂരിൽ ഞായറാഴ്ച്ച നടന്ന ചടങ്ങിൽ സംസാരിക്കവെ രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സമയമായി എന്ന് അവർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

രാഷ്ട്രീയം അഴിമതി വിമുക്തമാവണം. നല്ല ഭരണം നിലവിൽ വരണം. ജന വികാരം ഇതാണ്. ആം ആദ്മി പാർട്ടിയുടെ ഉയർച്ച ഇതാണ് സൂചിപ്പിക്കുന്നത്.

അധികാരം ജനങ്ങളിലേക്ക് തിരിച്ചെത്തണം. ഭരണ സവിധാനത്തിൽ സമഗ്രമായ ശുചീകരണത്തിനുള്ള സമയമായി. ആം ആദ്മി പാർട്ടിയൊക്കെ രൂപീകരിക്കുന്നതിന് എത്രയോ മുൻപെ ഐസ്ക്രീം പാർലർ കേസിനെതിരെ താൻ ഒരു ചൂലുമായി രംഗത്ത് വന്നത് അവർ ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. ആർ. മീരയ്ക്ക് ഓടക്കുഴല്‍ പുരസ്കാരം

January 14th, 2014

kr-meera-epathram

കൊച്ചി : 2013ലെ ഓടക്കുഴല്‍ പുരസ്കാരം പ്രമുഖ സാഹിത്യ കാരി കെ. ആർ. മീരയ്ക്ക്. ഒരു തൂക്കിക്കൊലയുടെ പശ്ചാത്തലത്തില്‍ വനിതാ ആരാച്ചാരുടെ ആത്മ സംഘര്‍ഷ ങ്ങള്‍ ചിത്രീകരിച്ച ‘ആരാച്ചാർ’ എന്ന നോവലിനാണ് അവാര്‍ഡ്. മാധ്യമം ആഴ്ച പ്പതിപ്പില്‍ പ്രസിദ്ധീ കരിച്ച തായിരുന്നു ആരാച്ചാർ.

പതിനായിരം രൂപയും ഫലക വുമാണ് പുരസ്കാരം. ഡോ. ഇ. വി. രാമകൃഷ്ണന്‍, ജി. മധു സൂദനന്‍, പി. സുരേന്ദ്രന്‍ എന്നിവര്‍ അടങ്ങിയ സമിതി യാണ് പുരസ്കാരം നിര്‍ണയിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്

November 2nd, 2013

കൊച്ചി : ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന താണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതി യായ എഴുത്തച്ഛന്‍ പുരസ്കാരം. മലയാള സാഹിത്യ ത്തിനു നല്‍കിയ സമഗ്ര സംഭാവന കളെ പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരം അദ്ദേഹ ത്തിനു സമ്മാനി ക്കുന്നത് എന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

അടുത്ത മാസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം സമ്മാനിക്കും.

സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും പ്രൊഫസര്‍ എം. തോമസ് മാത്യു, സി. പി. നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ട സമിതി യാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സാഹിത്യ അക്കാദമി യുടെ നിരൂപണ ത്തിനുള്ള അവാര്‍ഡ്, സമഗ്ര സംഭാവന ക്കുള്ള പുരസ്കാരം, വിശിഷ്ടാംഗത്വം, എസ്. പി. സി. എസ്. അവാര്‍ഡ്, ശ്രീനാരായണ ജയന്തി അവാര്‍ഡ്, പി. കെ. പരമേശ്വരന്‍ നായര്‍ സ്മാരക അവാര്‍ഡ്, വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ആശാന്‍ അവാര്‍ഡ് തുടങ്ങിയ പത്മപ്രഭ പുരസ്കാരം, എ. എന്‍. സി. ശേഖര്‍ പുരസ്കാരം, മാനവ ശ്രേഷ്ഠ പുരസ്കാരം എന്നിവയും അദ്ദേഹ ത്തിനു ലഭിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 259101120»|

« Previous Page« Previous « മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍
Next »Next Page » മോഹന്‍ രാഘവന്‍ സ്മാരക ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine