തിരുവനന്തപുരം: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു എന്ന് പറഞ്ഞ് എഴുത്തുകാരില്‍ നിന്നും സാംസ്കാരിക പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി എഴുത്തുകാര്‍ തങ്ങള്‍ക്ക് കിട്ടിയ പുരസ്കാരങ്ങള്‍ മടക്കി നല്‍കിയിരുന്നു.കേരളത്തില്‍ നിന്നും സാറടീച്ചറ് അടക്കം പലരും പുരസ്കാരങ്ങള്‍ തിരികെ നല്‍കിയും, അക്കാദമി അംഗത്വം ഉള്‍പ്പെടെ ഉള്ള സ്ഥാനങ്ങള്‍ രാജിവെച്ചും ഈ നീക്കത്തെ പിന്തുണച്ചിരുന്നു. അവരെ പിന്തുടര്‍ന്ന് അസഹിഷ്ണുതയ്ക്കെതിരെ നിലപാടെടുത്തുകൊണ്ട് കെ.ആര്‍.മീരയും ആരാച്ചാര്‍ എന്ന തന്റെ കൃതിക്ക് ലഭിച്ചിരിക്കുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുമോ അതോ സ്വീകരിച്ച ശേഷം തിരികെ നല്‍കുമോ എന്നെല്ലാമുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. പുരോഗമന വാദികള്‍ മാത്രമല്ല കടുത്ത ഹിന്ദുത്വ ചിന്താഗതിക്കാരും മീരയുടെ നിലപാടറിയുവാന്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
അസഹിഷ്ണുതയെ പറ്റി കെ.ആര്‍.മീരയും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ധാരാളമായി വാചാലയാകാറുണ്ട്. ഇതിനെതിരെ തനിക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും അവര്‍ പറയും. എഴുത്താണ് എന്റെ പ്രതിഷേധമാര്‍ഗമെന്നും എഴുത്താണ് എന്റെ ആക്ടിവിസമെന്നും പറയുന്ന മീര അസഹിഷ്ണുതയ്ക്കെതിരെ ഉള്ള പോരാട്ടം തുടരുമെന്നും അവകാശപ്പെടുന്നു. എന്നാല്‍ പുരസ്കാരം തിരസ്കരിക്കുമോ എന്നതു സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഒരു ഉത്തരം കെ.ആര്‍.മീര ഇനിയും നല്‍കിയിട്ടില്ല.
അതേ സമയം അവര്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കും എന്നും വ്യക്തമാക്കി. ഇതില്‍ നിന്നും അവര്‍ക്ക് അവാര്‍ഡ് നിരസിക്കുവാന്‍ താല്പര്യമില്ല എന്നാണ് മനസ്സിലാക്കുന്നത്. താന്‍ പുരോഗമന പക്ഷത്തിനൊപ്പം നില്‍ക്കുന്നു എന്ന പ്രതീതി വരുത്തുവാന്‍ പരമാവധി ശ്രമിക്കുന്നുമുണ്ട്. ഒരു പക്ഷെ അവര്‍ മറുപടി പ്രസംഗത്തിലോ അതല്ലെങ്കില്‍ പ്രസ്ഥാവനയിലൂടെയോ അസഹിഷ്ണുതയ്ക്കെതിരെ സംസാരിക്കുവാനുള്ള സാധ്യതയാണ് കാണുന്നത്. മാധ്യമങ്ങള്‍ക്ക് കൊണ്ടാടാന്‍ തക്ക വിധം ചില വാചകങ്ങളും ചേര്‍ത്ത് ഒരു തന്ത്രപരമായ നിലപാട് സ്വീകരിച്ചാല്‍ അവര്‍ക്ക് അക്കാദമി അവാര്‍ഡ് സ്വന്തമാക്കുകയും ഒപ്പം അസഹിഷ്ണുതാ വിരുദ്ധ ചേരിയില്‍ സ്ഥാനം ഉറപ്പിക്കുകയുംചെയ്യാം.