ദേശാഭിമാനിയില്‍ നരേന്ദ്ര മോഡിയുടെ ചിത്രത്തോടെ ഫുള്‍ പേജ് പരസ്യം

March 1st, 2014

കൊച്ചി: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയുടെ ചിത്രത്തോടെ ദേശാഭിമാനി പത്രത്തില്‍ ഫുള്‍പേജ് പരസ്യം. ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന ശുചിത്വ പദ്ധതിയുടെ പരസ്യത്തില്‍ “ക്ലീന്‍ലിനെസ്സ് ഈസ് നെക്സ്റ്റ് ടു ഗോഡ്ലിനസ്സ്” എന്ന മഹാത്മാഗാന്ധിയുടെ വാചകവും ഒപ്പം അദ്ദേഹത്തിന്റെ ചെറിയ ഒരു ചിത്രവും നല്‍കിയിട്ടുണ്ട്. പരസ്യത്തില്‍ താഴെയായി നരേന്ദ്രമോഡിയുടെ വെബ്സൈറ്റിന്റെയും ഗുജറാത്ത്‌ഇന്‍ഫോര്‍മേഷന്റെയും വെബ്‌സൈറ്റുകളുടെ ലിങ്കും നല്‍കിയിട്ടുണ്ട്.

ബി.ജെ.പി പ്രധാന മന്ത്രി സ്ഥാനാഥിയാ‍യി ഉയത്തിക്കാട്ടുന്ന നരേന്ദ്ര മോഡി അധികാരത്തില്‍ വരുന്നതിനെതിരെ ദേശീയ തലത്തില്‍ പുതിയ സഖ്യം രൂപീ‍കരിച്ച് പ്രചാരണങ്ങളുമായി സി.പി.എം മുന്നോട്ട് പോകുന്ന അവസരത്തില്‍ ആണ് നരേന്ദ്ര മോഡിയുടെ ഫുള്‍ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി പരസ്യവിവാദങ്ങളില്‍ ഏറ്റവും ഒടുവിലുത്തത്തേതാണ് ഇത്. നേരത്തെ പാര്‍ട്ടി പ്ലീനത്തിനു അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വിവാദ വ്യവസായി രാധാകൃഷ്ണന്റെ ചിത്രത്തോടെ പരസ്യം വന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വ്യക്തിയെ നോക്കിയല്ല പരസ്യം സ്വീകരിക്കുന്നതെന്നും പരസ്യമില്ലാതെ പത്രം നടത്തിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നുമായിരുന്നു ദേശാഭിമാനി ജനറല്‍ മാനേജര്‍ ഈ.പി.ജയരാജന്‍ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യൂറ്റൂബില്‍ സൂപ്പര്‍ ഹിറ്റ് ചന്ദ്രലേഖക്ക് ആശംസാപ്രവാഹം; ഇനി സിനിമയിലും പാടും

October 15th, 2013

chandralekha-rajahamsame-youtube-epathram

പത്തനംതിട്ട: ‘രാജഹംസമേ’ എന്ന ഗാനം ആലപിച്ച് ശ്രോതാക്കളെ വിസ്മയിപ്പിച്ച വീട്ടമ്മയായ ചന്ദ്ര ലേഖ യൂറ്റൂബില്‍ സൂപ്പര്‍ ഹിറ്റ്. വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ചന്ദ്രലേഖയെ തേടിയെത്തിയത് ആശംസകളുടെ കൂമ്പാരം ഒപ്പം അവസരങ്ങളും. പ്രശസ്ത ഗായിക കെ. എസ്. ചിത്രയുള്‍പ്പെടെ പ്രശസ്തര്‍ ആശംസകളുമായി എത്തിയപ്പോള്‍ ചന്ദ്രലേഖയ്ക്ക് ഇത് ജീവിത സാഫല്യം. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും ചന്ദ്രലേഖയുടെ സ്വരമാധുരി ആരെയും ആകര്‍ഷിക്കും. ഭരതന്‍ സംവിധാനം ചെയ്ത ചമയം എന്ന ചിത്രത്തിലെ രാജ ഹംസമേ എന്ന ഗാനം അത്ര മനോഹരമായാണ് ചന്ദ്ര ലേഖ ആലപിച്ചിരിക്കുന്നത്.

പത്തനം തിട്ട കുമ്പളാമ്പൊയ്ക നരിക്കുഴിക്കുന്നിലെ രഘുനാഥിന്റെ ഭാര്യയായ ചന്ദ്രലേഖ വീട്ടിനകത്ത് കുഞ്ഞിനെയുമെടുത്ത് നിന്ന് പാടുന്ന രാജഹംസമേ എന്ന ഗാനം ഒരു ബന്ധുവാണ് മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്ത് യൂറ്റൂബില്‍ ഇട്ടത്. ആ സ്വരമാധുരി സോഷ്യല്‍ മീഡിയകളില്‍ വന്‍ തരംഗമായി. ലക്ഷത്തില്‍ പരം ഷെയറുകൾ. ചാനലുകളിലും വാര്‍ത്ത വന്നു. ഇതോടെ ചന്ദ്രലേഖയെ തേടി ആശംസകളുടെ പ്രവാഹമായി. ഒപ്പം സംഗീത സംവിധായകരായ ബിജിബാൽ, രതീഷ് വേഗ, മോഹന്‍ സിത്താര, റോണി റാഫേല്‍ തുടങ്ങിയവര്‍ അവസരങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം. ഈസ്റ്റ് കോസ്റ്റ് ഓഡിയോസുമായി ആദ്യ കരാറുമായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തിരുവഞ്ചൂരിനെതിരെ മുഖ്യമന്ത്രിക്ക് എം. വി. നികേഷ് കുമാറിന്റെ തുറന്ന കത്ത്

July 6th, 2013

nikesh-kumar-epathram

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുമായി ബന്ധപ്പെടുത്തി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തനിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതാ‍യി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് നികേഷ് കുമാറിന്റെ തുറന്ന കത്ത്. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ സരിത എസ്. നായര്‍ നികേഷ് കുമാറിനെ ഫോണില്‍ വിളിച്ചിരുന്നു എന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സര്‍ക്കാര്‍ ഇടപെടുന്നതിന്റെ ദുസ്സൂചനകളാണ് തന്നെ കൊണ്ട് ഇങ്ങനെ ഒരു കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് തുടങ്ങുന്ന കത്തില്‍ “ഒരു ദിവസം മുഴുവന്‍ സരിത എന്നെ വിളിച്ചു എന്ന് പറഞ്ഞ് വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ നികേഷിനേയും സരിത വിളിച്ചിരുന്നു, മൂന്നോ നാലോ തവണ നികേഷിനെ സരിത വിളിച്ചിരുന്നു, നികേഷിനോട് ഞാനിത് വിളിച്ചു പറയുകയും ചെയ്തിരുന്നു” എന്ന് തൃശ്ശൂരില്‍ വച്ചും, “റിപ്പോര്‍ട്ടര്‍ ചാനലിന്റെ നികേഷ് കുമാറിനേയും സരിത വിളിച്ചിട്ടുണ്ട്” എന്ന് മലപ്പുറത്ത് വച്ചും ആണ് ആഭ്യന്തര മന്ത്രി പറഞ്ഞതായി പരാമര്‍ശിക്കുന്നത്.

എന്നാല്‍ തനിക്ക് ലഭിച്ച ഓണാശംസകള്‍ക്ക് മറുപടിയായി ബള്‍ക്ക് എസ്. എം. എസ്. അയക്കുക മാത്രമാണ് ചെയ്തതെന്ന് നികേഷ് കുമാര്‍ കത്തില്‍ വ്യക്തമാക്കുന്നു. ഇതിനെയാണ് ബോധപൂര്‍വ്വം തെറ്റിദ്ധാരണ സൃഷ്ടിക്കുവാന്‍ തിരുവഞ്ചൂര്‍ ഉപയോഗിച്ചതെന്നും, അപ്രിയമായ വാര്‍ത്തകള്‍ കൊടുത്താല്‍ സ്വഭാവഹത്യ നടത്തി പ്രതികാരം വീട്ടുമെന്നാണോ മനസ്സിലാക്കേണ്ട പാഠമെന്നും നികേഷ് ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ സരിതയെ ടെലിഫോണില്‍ വിളിച്ചതിന്റെ വിശദാംശങ്ങളും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സരിത ടെലിഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങളും റിപ്പോര്‍ട്ടര്‍ പുറത്ത് കൊണ്ടു വന്നിരുന്നു എന്നും, സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി തന്നെയാണ് റിപ്പോര്‍ട്ടര്‍ കണ്ടത് എന്നും 20 വര്‍ഷത്തെ തന്റെ മാധ്യമ പ്രവര്‍ത്തനത്തില്‍ പൊതു സമൂഹത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളില്‍ താന്‍ സ്വീകരിച്ച മാധ്യമ നിലപാട് ഇതു തന്നെ ആയിരുന്നു എന്നും നികേഷ് വ്യക്തമാക്കുന്നു. നിയമസഭയില്‍ അര നൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തന പരിചയം ഉള്ള അങ്ങയുടെ മന്ത്രിസഭയില്‍ നിന്നും ഇങ്ങനെ ഒരു അനുഭവം പ്രതീക്ഷിച്ചതല്ലെന്നും ഇതൊരു ഭീഷണിയാണെങ്കില്‍ അതിനു വഴങ്ങുന്ന മാധ്യമ പ്രവര്‍ത്തന ശൈലിയല്ല തന്റേയും റിപ്പോര്‍ട്ടറിന്റേതുമെന്നും നികേഷ് കുമാര്‍ പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

സംസ്ഥനാത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു വിവാദങ്ങളില്‍ അഭിരമിച്ച് രാഷ്ടീയ നേതൃത്വം

May 31st, 2013

തിരുവനന്തപുരം: മഴപെയ്യുവാന്‍ ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനിയും, മഞ്ഞപ്പിത്തവും ഉള്‍പ്പെടെ പല മാരകരോഗങ്ങളും പടരുന്നു. ആരോഗ്യകേന്ദ്രങ്ങളില്‍ പലതും വേണ്ടത്ര ഡോക്ടര്‍മാരോ അടിസ്ഥാന സൌകര്യങ്ങളോ മരുന്നുകളോ ഇല്ലാത്ത അവസ്ഥയിലാണ്. ചിലയിടങ്ങളില്‍ ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളിലാണ് ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പലയിടത്തും മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് ചീഞ്ഞളിയുവാന്‍ തുടങ്ങിയിട്ടുണ്ട്. ഡെങ്കിപ്പനിയുള്‍പ്പെടെ മാരക രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളും എലികളും പെരുകുവാന്‍ ഇത് ഇടയാക്കുന്നു. എന്നാല്‍ തങ്ങളുടെ മണ്ഡലങ്ങാലിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ നേരത്തെ കൂട്ടി കണക്കാക്കി വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ പല മന്ത്രിമാരും, എം.എല്‍.എ മാരും ഉള്‍പ്പെടുന്ന രാഷ്ടീയ നേതൃത്വം ജാഗ്രത പാലിക്കുന്നില്ല.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഈ ദുരിതങ്ങള്‍ക്കിടയിലും രാഷ്ടീയക്കാരും മാധ്യമങ്ങളും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനവും, മുസ്ലിം ലീഗിന്റെ രണ്ടാംസ്ഥാനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ അഭിരമിക്കുകയാണ്. മഴ ശക്തമാകുന്നതോടെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും. പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ ഇതിനോടകം രൂപം കൊണ്ടു കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല വെങ്കോള ശാസ്തനട കോളനിയിലെ നായരെ ജനങ്ങള്‍ രാഷ്ടീയത്തിനതീതമായി പുത്തന്‍ പ്രതിഷേധമുറയുമായി രംഗത്തെത്തിയത് ജനപ്രതിനിധികള്‍ക്ക് ഒരു മുന്നറിയിപ്പാണ്. പട്ടിക വിഭാഗ ഫണ്ടില്‍ നിന്നും അനുവദിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ തയ്യാറാകാതിരുന്ന കോയിലക്കാട് കൃഷ്ണന്‍ നായരെ ജനങ്ങള്‍ ചളി നിറഞ്ഞ റോഡിലൂടെ മൂന്ന് കിലോമീറ്ററോളം നടത്തി തങ്ങളുടെ ദുരിതം പങ്കുവെച്ചത്. എം.എല്‍.എ കാറില്‍ കയറി രക്ഷപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ പിന്മാറാകാന്‍ കൂട്ടാക്കതെ അദ്ദേഹത്തെ നടത്തിച്ചു. വിവാദങ്ങള്‍ക്കപ്പുറം വികസനവും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ തയ്യാറാകാത്തവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പായി കൂടെ കണക്കാക്കാം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തമിഴ്‌നാടിനു വേണ്ടി ചാരപ്പണി: പ്രമുഖ പത്രങ്ങളുടെ പങ്കിനെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കും

May 5th, 2013

തിരുവനന്തപുരം: അന്തര്‍സംസ്ഥാന നദീജല വിഷയവുമായി ബന്ധപ്പെട്ട കേസുകളില്‍ കേരളത്തിന്റെ സെക്രട്ടേറിയേറ്റില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തുന്നതില്‍ കേരളത്തിലെ മൂന്നു പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സഹായിച്ചുവെന്ന ഇന്റലിജെന്‍സ് റിപ്പോട്ട് സംബന്ധിച്ച് അന്വേഷണം നടത്തുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു. മലയാള മനോരമ, മാതൃഭൂമി, കേരള കൌമുദി എന്നീ പത്രങ്ങളുടെ പേരാണ് ഇന്റലിജെന്‍സ് മേധാവി ടി.പി.സെന്‍‌കുമാറിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടത്. ഈ പത്രങ്ങളില്‍ തമിഴ്‌നാടിനു അനുകൂലമായ രീതിയില്‍ വാര്‍ത്തകള്‍ വരുന്നതായും പരാമര്‍ശമുണ്ട്. കൂടാതെ റിപ്പോര്‍ട്ടര്‍മാരുടേയും കുടുമ്പാംഗങ്ങളുടേയും തമിഴ്‌നാട് യാത്രകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ അഡ്മിഷന്‍ സംഘടിപ്പിക്കുന്നതിലും ഉണ്ണികൃഷ്ണന്‍ പ്രത്യേകം താല്പര്യം എടുക്കുന്നതായും സൂ‍ചനയുണ്ട്.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വന്‍ വിവാദമാകുകയും തുടര്‍ന്ന് പത്രങ്ങളുടെ ഉടമകള്‍ ഇതേ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തു. പ്രചാരത്തില്‍ ഒന്നും രണ്ടു സ്ഥാനത്തു നില്‍ക്കുന്ന മനോരമയും മാതൃഭൂമിയും ഇത്തരം ഒരു വിവാദത്തില്‍ വന്നു പെട്ടത് വായനക്കാരിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 18101112»|

« Previous Page« Previous « അതിതിഥിയുടെ മരണം: രണ്ടാനമ്മ റം‌ല എന്ന ദേവകി അന്തര്‍ജ്ജനം മോഷണക്കേസ് പ്രതി
Next »Next Page » നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് പരിശീലന കേന്ദ്രത്തിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം » • വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം
 • കാല വര്‍ഷം ശക്തമായി – കർക്കിടകം പെയ്തു തീരും
 • തദ്ദേശ ഉപ തെരഞ്ഞെടുപ്പ് : മഷി പുരട്ടുക വോട്ടറുടെ ഇടതു നടു വിരലില്‍
 • മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്‌കര്‍ അന്തരിച്ചു
 • ശക്തമായ മഴ : പകർച്ച വ്യാധികൾക്ക് സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പ്
 • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
 • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
 • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
 • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
 • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
 • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
 • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
 • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
 • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
 • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
 • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
 • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
 • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
 • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
 • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
  ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
  ഗുണ നിലവാരം ഇല്ലാത്ത വെളി...
  വിദ്യാർത്ഥി കൾക്ക് സ്കൂളി...
  പഴങ്ങളില്‍ നിന്നും വീര്യം...
  സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine