സമ്പൂർണ്ണ വാക്സിനേഷൻ 75 % പൂര്‍ത്തിയായി : ആരോഗ്യ വകുപ്പു മന്ത്രി

December 22nd, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്തെ സമ്പൂർണ്ണ കൊവിഡ് വാക്സിനേഷൻ 75 ശതമാനം പൂര്‍ത്തിയായി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിന്‍ എടുക്കേണ്ട ജന സംഖ്യയുടെ 97.38 % പേർക്ക് (2,60,09,703) ആദ്യഡോസ് വാക്സിനും 75 ശതമാനം പേർക്ക് (2,00,32,229) രണ്ടാം ഡോസ് വാക്സിനും നൽകി.

ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,60,41,932 ഡോസ് വാക്സിനാണ് നൽകിയത്. ഇത് ദേശീയ ശരാശരി യേക്കാൾ വളരെ കൂടുതലാണ്.

ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 88.33 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 58.98 ശതമാനവും ആകുമ്പോഴാണ് കേരളം ഈ നേട്ടം കൈ വരിക്കുന്നത്.

സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹ ചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. മൂക്കും വായും മൂടുന്ന വിധം ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സോപ്പ്, സാനി റ്റൈസര്‍ എന്നിവയിൽ ഏതെങ്കിലും ഉപയോ ഗിച്ച് കൈകള്‍ ഇടക്കിടെ വൃത്തിയാക്കുകയും വേണം. ഇതോടൊപ്പം പ്രധാനമാണ് വാക്സി നേഷൻ.

ഒമിക്രോൺ സാഹചര്യത്തിൽ പ്രത്യേക വാക്സിനേഷൻ യജ്ഞങ്ങൾ നടന്നു വരികയാണ്. സംസ്ഥാനത്ത് 10 ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്.പത്തനം തിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ല കളിൽ 100 ശതമാനത്തോളം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.

മലപ്പുറത്ത് 99 % പേരും തിരുവനന്തപുരത്ത് 98 % പേരും കോട്ടയം, കോഴി ക്കോട് ജില്ലകളിൽ 97 % പേരും ആദ്യ ഡോസ് വാക്സിൻ എടുത്തി ട്ടുണ്ട്. 85 % പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയ വയനാട് ജില്ലയാണ് സമ്പൂർണ്ണ വാക്സിനേഷനിൽ മുന്നിലുള്ളത്. 83 % പേർക്ക് സമ്പൂർണ്ണ വാക്സിനേഷൻ നൽകിയ പത്തനം തിട്ട ജില്ലയാണ് തൊട്ട് പുറകിൽ.

ആരോഗ്യ പ്രവർത്തരും കൊവിഡ് മുന്നണി പോരാളി കളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാ ക്രമം 91, 93 % രണ്ടാംഡോസ് വാക്സിനും എടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷൻമാരേക്കാൾ കൂടുതല്‍ വാക്സിന്‍ എടുത്തത്.

സ്ത്രീകൾ 2,40,42,684 ഡോസ് വാക്സിനും പുരുഷൻമാർ 2,19,87,271 ഡോസ് വാക്സിനും എടുത്തു.

കൊവിഡ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിന്‍ എടുത്താൽ മതി. രണ്ടാം ഡോസ് വാക്സിൻ എടുക്കാന്‍ ഉള്ളവർ ഒട്ടും കാല താമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്.

ഇനിയും വാക്സിന്‍ എടുക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണം എന്നും ആരോഗ്യ വകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു.

 * പബ്ലിക്ക്  റിലേഷന്‍ വകുപ്പ് (പി. എൻ. എക്സ്. 5149/2021)

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഉന്നത വിജയം നേടിയവരെ ആദരിച്ചു

December 21st, 2021

blangad-mahallu-award-for-dr-adnan-ePathram
ചാവക്കാട് : വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ബ്ലാങ്ങാട് ജുമാ മസ്ജിദ് മഹല്ലു കമ്മിറ്റി അനുമോദിക്കുകയും പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. ബ്ലാങ്ങാട് സുല്ലമുല്‍ ഇസ്ലാം മദ്രസ്സാ ഹാളില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ മഹല്ലു പ്രസിഡണ്ട് T. K. അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് ശിഹാബ് ബാഖവി കാങ്കോല്‍ യോഗം ഉല്‍ഘാടനം ചെയ്തു.

award-for-muzammil-for-quran-hafiz-ePathram

ബ്ലാങ്ങാട് മഹല്ലു നിവാസികളും വൈദ്യശാസ്ത്ര – ഗവേഷണ – നിയമ പരീക്ഷകളിലും ഉന്നത വിജയം നേടിയവരും വിശുദ്ധ ഖുര്‍ ആന്‍ മനഃപാഠമാക്കിയ വരേയും എസ്. എസ്. എല്‍. സി. – പ്ലസ്ടു പരീക്ഷ കളിലെ ഉന്നത വിജയികൾ ആയവരെയും ചടങ്ങില്‍ ആദരിച്ചു.

scholastic awards-of-blangad-juma-masjid-ePathram

വൈദ്യ ശാസ്ത്രത്തില്‍ വിജയികളായ ഡോക്ടര്‍. P. M. മുഹമ്മദ് അദ്നാന്‍, ഡോക്ടര്‍. ദില്‍ഷാ ബദറുദ്ധീന്‍, ഗവേഷണ രംഗത്തു നിന്നും ഡോക്ടര്‍. K. V. ജംഷിദ, നിയമ രംഗത്തു നിന്നും കടപ്പുറം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ കൂടിയായ അഡ്വക്കേറ്റ് മുഹമ്മദ് നാസിഫ് തുടങ്ങിയവര്‍ ആദ്യ വിഭാഗത്തിലെ പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങി.

ഖുര്‍ആന്‍ മനഃപാഠമാക്കിയ മുഹമ്മദ് മുസമ്മില്‍ അബ്ദുല്‍ ഖാദിര്‍, മുഹമ്മദ് മുജ്തബ, മുഹമ്മദ് നിഹാല്‍ ഹാഷിം എന്നിവരും മഹല്ലിന്റെ പുരസ്കാരങ്ങള്‍ സ്വീകരിച്ചു.

blangad-juma-masjid-sullamul-islam-madrassa-ePathram

സുല്ലമുല്‍ ഇസ്ലാം മദ്രസ്സ സദര്‍ മുഅല്ലിം E. അബൂബക്കര്‍ മൗലവി സ്വാഗതം ആശംസിച്ചു. മഹല്ലു കമ്മിറ്റി ജനറല്‍ സെക്രട്ടറി M. V. അബ്ദുല്‍ ജലീല്‍ നന്ദി പ്രകാശിപ്പിച്ചു. കമ്മിറ്റി സെക്രട്ടറി P. M. അബ്ദുല്‍ കരീം ഹാജി, M. V. അബ്ദുല്‍ ലത്തീഫ് ഹാജി, ജഹാംഗീര്‍, റിയാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

– Photos Credit  : Muhammed Musthafa

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വാക്‌സിന്‍ എടുക്കാത്ത കൊവിഡ് രോഗിക്ക് സൗജന്യ ചികിത്സ ഇല്ല

December 20th, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : കൊവിഡ് ബാധിച്ച് സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളിൽ, കൊവിഡ് വാക്സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സ ലഭിക്കുകയില്ല. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു എന്നുള്ള സാക്ഷ്യ പത്രം സമര്‍പ്പിക്കാത്ത കൊവിഡ് രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കേണ്ടതില്ല എന്നാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്.

വാക്സിന്‍ എടുക്കാത്ത കൊവിഡ് രോഗികള്‍ സ്വന്തം ചെലവില്‍ ചികിത്സ ചെയ്യണം എന്നാണ് ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യ വകുപ്പു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കൊവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ കാരണം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചക്ക് ഉള്ളില്‍ ഹാജരാക്കാം എന്ന സത്യവാങ്മൂലം എഴുതി നല്‍കുന്ന രോഗിക്ക് അതിന്റെ അടിസ്ഥാനത്തില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കും.

എന്നാല്‍ രോഗി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലാ എങ്കില്‍ ചികിത്സക്കു വേണ്ടി ചെലവഴിച്ച തുക രോഗി യില്‍ നിന്നും ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടി സ്വീകരിക്കേണ്ടതാണ് എന്നും ഉത്തരവില്‍ പറയുന്നു.

അലര്‍ജി, മറ്റു രോഗങ്ങള്‍ എന്നിവ കാരണം കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുവാന്‍ സാധിക്കാത്ത രോഗികള്‍ അക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സൗജന്യചികിത്സ ലഭിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വീണ്ടും നിപ്പാ വൈറസ് ബാധയില്‍ മരണം : ജാഗ്രതാ നിര്‍ദ്ദേശം

September 5th, 2021

nipah-virus-ePathram
കോഴിക്കോട് : നിപ്പ വൈറസ് ബാധിച്ചു ഇന്നലെ മരിച്ച 12 വയസ്സുകാരന്‍റെ സംസ്കാരം നടത്തി. ആരോഗ്യ വകുപ്പ് അധികൃതരും അഞ്ചു ബന്ധുക്കളും പി. പി. ഇ. കിറ്റുകൾ ധരിച്ച് സംസ്കാര ചടങ്ങുകളില്‍ സംബന്ധിച്ചു. മരിച്ച കുട്ടിയുടെ വീട് ചാത്ത മംഗലം ഗ്രാമ പഞ്ചായത്തി ലാണ്. അതിന്റെ മൂന്നു കിലോ മീറ്ററോളം ചുറ്റളവില്‍ കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട്, മലപ്പുറം കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മരണപ്പെട്ട കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 158 പേരുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിപ്പാ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ അവരെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പനിയും ചര്‍ദ്ദിയും കണ്ടപ്പോള്‍ സമീപത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് വിവിധ ആശുപത്രി കളിലും ചികില്‍സ തേടിയിരുന്നു. ഇവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവരും മാതാ പിതാ ക്കള്‍ അടക്കം കുട്ടിയുടെ ബന്ധുക്കളുമാണ് സമ്പര്‍ക്ക പട്ടിക യില്‍ ഉള്ളവര്‍. ഇതില്‍ 20 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്.

ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്നും അധികൃതര്‍ അറിയിച്ചു. നിപ്പ യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടി മാത്രം പ്രത്യേക കോള്‍ സെന്ററും തുറന്നിട്ടുണ്ട്. 0495 2382500, 0495 2382800 എന്നീ നമ്പറു കളില്‍ വിളിക്കാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രോഗ ലക്ഷണങ്ങള്‍ ഉള്ള എല്ലാവർക്കും ആർ. ടി. – പി. സി. ആർ. പരിശോധന എന്നു മുഖ്യമന്ത്രി

August 29th, 2021

pinarayi-vijayan-epathram
തിരുവനന്തപുരം : കൊവിഡ് രോഗ ലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരെയും ആർ. ടി. പി. സി. ആർ. പരിശോധനക്കു വിധേയമാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം ആയതിനു ഒരു കാരണം പി. സി. ആർ. ടെസ്റ്റുകള്‍ കുറച്ചു കൊണ്ട് ആന്‍റിജന്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിച്ചതാണ് എന്നുള്ള പ്രതിപക്ഷ ത്തിന്റെ ആരോപണം മുഖ്യ മന്ത്രി തള്ളി ക്കളഞ്ഞു.

18 വയസ്സു കഴിഞ്ഞവരില്‍ 80 ശതമാനത്തിൽ അധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നല്‍കിയിട്ടുള്ള ജില്ല കളിൽ 1000 സാമ്പിളുകളിൽ പരിശോധന നടത്തും.

80 % ത്തിനു താഴെ ആദ്യ ഡോസ് ലഭിച്ച ജില്ലകളിൽ 1500 സാമ്പിളുകളിൽ പരിശോധന നടത്തും. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവ രിൽ രോഗ ലക്ഷണ ങ്ങൾ ഇല്ലാത്ത വര്‍ക്കും ഒരു മാസത്തിനുള്ളിൽ കൊവിഡ് പോസിറ്റീവ് ആയ വർക്കും പരിശോധന ആവശ്യമില്ല.

12 മണിക്കൂറിനുള്ളിൽ പരിശോധന ഫലം നെഗറ്റീവ് അണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ലബോറട്ടറി കളുടെ ലൈസൻസ് റദ്ദാക്കും.

ഓരോ ലാബിലും ഉപയോ ഗിക്കുന്ന ആന്റിജൻ, ആർ. ടി. പി. സി. ആർ. ടെസ്റ്റ് കിറ്റുകൾ ജില്ലാ അഥോറിറ്റികൾ പരിശോധിക്കും. നിലവാരം ഇല്ലാത്ത കിറ്റുകൾ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

C M : Live 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡ്രൈവ് ത്രൂ വാക്‌സിനേഷന് തുടക്കം കുറിച്ചു
Next »Next Page » സംസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം »



  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine