ടി. പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നു

May 5th, 2012

onchiyam-leader-tp-chandra-sekharan-ePathram
കോഴിക്കോട് : ഒഞ്ചിയത്തെ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരനെ ഒരു സംഘം ആളുകള്‍ വെട്ടി ക്കൊന്നു. വെള്ളിയാഴ്ച രാത്രി പത്തര മണിയോടെ വടകര കൈനാട്ടിക്കു സമീപം വള്ളിക്കാട് ഭാഗത്ത്‌ ബൈക്കില്‍ സഞ്ചരിക്കുക യായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ അക്രമി സംഘം തടഞ്ഞു നിര്‍ത്തിയ ശേഷം വെട്ടുകയായിരുന്നു. അടുത്തു വരാന്‍ ശ്രമിച്ചവരെ ബോംബെറിഞ്ഞു വിരട്ടിയോടിച്ചു.

ഒഞ്ചിയത്ത് സി. പി. എം. വിട്ടവര്‍ രൂപവത്കരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍ എം പി)യുടെ ഏരിയാ സെക്രട്ടറിയും ഇടതു പക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയുമായിരുന്നു ടി. പി. ചന്ദ്രശേഖരന്‍. സി. പി. എം. ആസൂത്രിത മായി നടത്തിയ കൊലയാണിത് എന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആരോപിച്ചു.

2008 ല്‍ ഒഞ്ചിയം മേഖലയില്‍ സി. പി. എമ്മിലെ വലിയൊരു വിഭാഗം പാര്‍ട്ടി നേതൃത്വ ത്തിന്റെ നിലപാടു കളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ചന്ദ്രശേഖരനാണ്.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ എം പി സ്ഥാനാര്‍ത്ഥി യായി വടകര മണ്ഡല ത്തില്‍ മത്സരിച്ചു. ഇതിനു ശേഷം സി. പി. എം. വിമതരെ കൂട്ടിയിണക്കി ഇടതു പക്ഷ ഏകോപന സമിതിയെ ശക്തിപ്പെടുത്താനും ശ്രമിച്ചു. പാര്‍ട്ടി വിട്ടപ്പോള്‍ ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 12 മുതല്‍ 1 വരെ കോഴിക്കോട് ടൗണ്‍ ഹാളിലും 2 മുതല്‍ 3 വരെ വടകര യിലും പൊതുദര്‍ശനത്തിനു വെയ്ക്കും. ശവസംസ്‌കാരം വൈകിട്ട് അഞ്ചിന് വീട്ടു വളപ്പില്‍ നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉണ്ണിത്താന്‍ വധശ്രമം ഡി. വൈ. എസ്. പി. അറസ്റ്റില്‍

April 17th, 2012

കൊച്ചി : വി.ബി. ഉണ്ണിത്താന്‍ വധ ശ്രമക്കേസില്‍ ക്രൈംബ്രാഞ്ച് ഡി. വൈ. എസ്. പി. അബ്ദുള്‍ റഷീദിനെ സി. ബി. ഐ. അറസ്റ്റ് ചെയ്തു. ഈ കേസ് അന്വേഷിക്കുന്ന സി. ബി. ഐ. യുടെ ആദ്യ അറസ്റ്റ് ആണിത്. കേരള പൊലീസ് സര്‍വീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായ റഷീദ് ഇപ്പോള്‍ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയാണ്. ഇയാളെ പോലിസ്‌ അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റിയതായി പോലിസ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

വധശ്രമം നടന്ന് ഒരു വര്‍ഷം തികഞ്ഞ അതേ ദിവസമാണ് അറസ്റ്റ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി ജയകുമാര്‍. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റഷീദിനെ സി. ബി. ഐയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
2011 ഏപ്രില്‍ 16നു രാത്രി 9.30ഓടെയാണ് മാതൃഭൂമി കൊല്ലം ജില്ലാ ലേഖകനായിരുന്ന ഉണ്ണിത്താനെ ശാസ്താംകോട്ട ജംക്ഷനില്‍ വച്ച് അക്രമികള്‍ വധിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്‌. ഗുരുതരമായി പരുക്കേറ്റ ഉണ്ണിത്താന്‍ രണ്ടുമാസം ചികിത്സയിലായിരുന്നു.

കേസിലെ പ്രധാന ഗൂഢാലോചനയിലെല്ലാം റഷീദും പങ്കാളിയായിരുന്നുവെന്ന് സിബിഐയുടെ അഭിഭാഷക ബോധിപ്പിച്ചു. കേസില്‍ നേരത്തെ ക്രൈംബ്രാഞ്ചിലെ മറ്റൊരു ഡി. വൈ. എസ്. പി. സന്തോഷ് നായരും ഗൂണ്ട കണ്ടെയ്നര്‍ സന്തോഷും അറസ്റ്റിലായിരുന്നു. അഞ്ചാം പ്രതി കണ്ടെയ്നര്‍ സന്തോഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. പ്രതിപ്പട്ടികയില്‍ റഷീദ് എട്ടാം സ്ഥാനത്താണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഷുക്കൂര്‍ വധം: എം. വി ഗോവിന്ദന്‍ മാസ്റ്ററുടെ മകനും പ്രതിപട്ടികയില്‍

March 27th, 2012

കണ്ണൂര്‍: കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് സി. പി. ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. വി. ഗോവിന്ദന്‍ മാസ്റ്ററുടെ മകന്‍ ശ്യാംജിത്തിനേയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച പ്രതി പട്ടികയിലാണ് ശ്യാംജിത്ത് ഉള്‍പ്പെടെ എട്ടു പേരെ കൂടെ ഉള്‍പ്പെടുത്തിയത്.  18 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്. സി. പി. എം ലീഗ് സംഘര്‍ഷങ്ങള്‍ക്കിടെ കഴിഞ്ഞ മാസം 20 നായിരുന്നു ഒരു സംഘം  ഷുക്കൂറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിന്നക്കനാലില്‍ സി. പി. എം- സി. പി. ഐ സംഘര്‍ഷം: ലൊക്കല്‍ സെക്രട്ടറിമാര്‍ക്ക് വെട്ടേറ്റു

March 27th, 2012
crime-epathram
ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ സി. പി. എം -സി. പി. ഐ സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടികളിലേയും ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് വെട്ടേറ്റു. സി. പി. ഐ ലോക്കല്‍ സെക്രട്ടറി വേലുച്ചാമിക്കാണ് ആദ്യം വെട്ടേറ്റത്. ഇരു കാലുകള്‍ക്കും കൈകള്‍ക്കും ഗുരുതരമായി വെട്ടേറ്റ വേലുച്ചാമിയുടെ നില ഗുരുതരമാണ്. വേലുച്ചാമിയെ ആക്രമിച്ച വിവരം അറിഞ്ഞ് സി. പി. ഐ പ്രവര്‍ത്തകര്‍ സി. പി. എം ലോക്കല്‍ സെക്രട്ടറി എ. ബി. ആല്‍‌വിയെ ആക്രമിച്ചു.
പ്രദേശത്ത് ഭൂമികയ്യേറ്റം ഉള്‍പ്പെടെ പല വിഷയങ്ങളും സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച്  ഒരു പൊതു യോഗത്തില്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ പരാമര്‍ശം ഉണ്ടയതിനെ സി. പി. ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലീഗിന്റെ അഞ്ചാം മന്ത്രി: കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുമ്പിലും പ്രകടനം

March 26th, 2012

kerala-muslim-league-campaign-epathram

മലപ്പുറം: മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുമ്പില്‍ പ്രകടനം നടത്തി. എന്നാല്‍ പ്രകടനത്തില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. അഞ്ചാം മന്ത്രി സ്ഥാനം സംബന്ധിച്ച് ലീഗിന് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ഞളാംകുഴി അലിയെ ലീഗിന്റെ അഞ്ചാം മന്ത്രിയാക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ലീഗിന്റെ മുതിര്‍ന്ന നേതാവായ പാണക്കാട് ഹൈദരി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇനിയും പ്രാവര്‍ത്തികമാകാത്തതില്‍ ലീഗ് പ്രവര്‍ത്തകരിലും അണികള്‍ക്കിടയിലും ഉള്ള പ്രതിഷേധം പാര്‍ട്ടിയുടെ വിവിധ കമ്മറ്റികളില്‍ പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ അത് നേതാക്കള്‍ക്ക് നേരെ ഉള്ള കയ്യേറ്റങ്ങളിലേക്കും  തെരുവിലേക്കും കടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പിറവം ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ അനൂപ് ജേക്കബ്ബിനൊപ്പം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്ഞയും നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തില്‍ ഇനിയും ഒരു ന്യൂനപക്ഷ സമുദായാംഗത്തിനു മന്ത്രിസ്ഥാനം നല്‍കിയാല്‍ അത് തിരിച്ചടിയാകുമെന്ന് ചില നേതാക്കള്‍ കരുതുന്നു. നിലവില്‍ കേരള മന്ത്രി സഭയില്‍ അമ്പത് ശതമാനത്തിലധികം മന്ത്രിമാ‍രും ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. ഇനി അനൂപ് ജേക്കബ്ബ് മന്ത്രിയാകുകയാണെങ്കില്‍ അത് ഒന്നു കൂടി വര്‍ദ്ധിക്കുകയും ചെയ്യും. മുഖ്യമന്ത്രിയെ കൂടാതെ ധനകാര്യം, വ്യവസായം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങി പ്രധാന വകുപ്പുകളും അവരാണ് കൈകാര്യം ചെയ്യുന്നതും. ഭൂരിപക്ഷ സമുദായങ്ങളുടെ നേതാക്കളൊ ഇക്കാര്യത്തില്‍ ശക്തമായ അസംതൃപ്തിയൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിലും നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പ് കൂടെ കഴിഞ്ഞു മതി ലീഗിന്  മന്ത്രിസ്ഥാനം എന്ന് യു. ഡി. എഫില്‍ ഒരു വിഭാഗത്തിന് അഭിപ്രായം ഉണ്ട്. രാഷ്ടീയ സാഹചര്യം കണക്കിലെടുത്ത് യു. ഡി. എഫ് നേതൃത്വം ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ മഞ്ഞളാം കുഴി അലിക്ക് മന്ത്രിസ്ഥാനത്തിനായി കാത്തിരിക്കേണ്ടി വന്നേക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

6 of 1456710»|

« Previous Page« Previous « പിണറായി വിജയന്‍ ബിഷപ്പുമാരെ സന്ദര്‍ശിച്ചു
Next »Next Page » ജോസ്‌പ്രകാശിനു കലാകേരളത്തിന്റെ വിട »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine