അനുസ്മരണം സംഘടിപ്പിച്ചു

November 25th, 2019

കൊടുങ്ങല്ലൂര്‍ :കേരളത്തിലെ ആദ്യകാല കോൺഗ്രസ്സ് നേതാവും സ്വതന്ത്ര സമര സേനാനി യുമായിരുന്ന മുഹമ്മദ് അബ്ദു റഹിമാൻ സാഹിബിന്റെ ചരമ വാർഷിക ദിനത്തില്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി, അദ്ദേഹ ത്തിന്റെ ജന്മ നാടായ കൊടുങ്ങല്ലൂരില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

mohammed-abdur-rahiman-indian-stamp-in-1998-ePathram

കെ. പി. സി. സി. മുൻ പ്രസിഡണ്ട് വി. എം. സുധീരന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. എൻ. പദ്‌മനാഭൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സി. എസ്. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

സി. സി. ബാബുരാജ്, പി. എം. എ. ജബ്ബാർ, കെ. എഫ്. ഡൊമനിക്, സജ്ജയ് വയന പ്പിള്ളി, നൗഷാദ് ആറ്റു പറമ്പത്ത്, ടി. എം. കുഞ്ഞു മൊയ്തീൻ തുടങ്ങി യവർ പ്രസംഗിച്ചു.

-Image Credit : WikiePedia

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുഎപിഎയോട് യോജിപ്പില്ല; പരിശോധിച്ച് നിലപാട് എടുക്കും: മുഖ്യമന്ത്രി

November 4th, 2019

pinarayi-vijayan-epathram

യുഎപിഎയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയത് പരിശോധിക്കും. പരിശോധിച്ച ശേഷം ആവശ്യമായ നിലപാട് സ്വീകരിക്കും. യുഎപിഎ നിയമം നടപ്പാക്കുന്നതിനോട് സംസ്ഥാനസര്‍ക്കാരിന് യോജിപ്പില്ല.

ഈ കേസില്‍ യുഎപിഎ പൊലീസ് ചാര്‍ജ് ചെയ്ത ഉടന്‍ നടപ്പില്‍ വരില്ല. യുഎപിഎക്കെതിരെ പറയാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി എസ്‌ അച്യുതാനന്ദനെ ശ്രീചിത്രയിലേക്ക്‌ മാറ്റി

October 27th, 2019

vs-achuthanandan-epathram

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെതുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ വി എസ്‌ അച്യുതാനന്ദനെ ശ്രീചിത്രയിലേക്ക്‌ മാറ്റുി. രക്തസമ്മർദ്ദത്തിലെ വ്യത്യാസം പരിശോധിക്കാനാണ്‌ ശ്രീചിത്രയിലേക്ക്‌ മാറ്റിയത്‌. ന്യൂറോ പരിശോധനക്കായാണ്‌ ശ്രീചിത്രയിലേക്ക്‌ മാറുന്നതെന്ന്‌ വി എസിനെ ചികിത്സിക്കുന്ന ഡോ. ഭരത്‌ചന്ദ്രൻ അറിയിച്ചു.

വി എസ്‌ അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം മരുന്നുകളോട്‌ പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ന്യൂറോ മെഡിക്കൽ വിഭാഗത്തിലെയും സ്‌ട്രോക്ക്‌ മാനേജ്‌മെന്റ്‌ വിഭാഗത്തിലെയും ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘം ആരോഗ്യസ്ഥിതി സൂക്ഷ്‌മമായി പരിശോധിച്ചുവരികയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

രക്തസമ്മർദ്ദം ഉയർന്നതിനാൽ വെള്ളിയാഴ്‌ച രാവിലെയാണ്‌ വി എസിനെ ഉള്ളൂർ റോയൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്‌.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. എസ്. ശ്രീധരന്‍ പിള്ള മിസ്സോറാം ഗവര്‍ണ്ണര്‍

October 26th, 2019

p-s-sreedharan-pillai-appointed-as-kerala-bjp-president-ePathramതിരുവനന്തപുരം : ബി. ജെ. പി. സംസ്ഥാന പ്രസി ഡണ്ട് പി. എസ്. ശ്രീധരന്‍ പിള്ള യെ  മിസ്സോറാം ഗവര്‍ണ്ണര്‍ ആയി നിയമിച്ചു. രാഷ്ട്ര പതി റാം നാഥ് കോവിന്ദ് ഇതു സംബ ന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഗവർണ്ണർ സ്ഥാനം പാർട്ടി തീരുമാനം എന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തി ക്കുവാനാണ് തനിക്ക് ലഭിച്ച ഗവര്‍ണ്ണര്‍ പദവി യും വിനിയോഗി ക്കുക എന്നും പി. എസ്. ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

കുമ്മനം രാജശേഖരനും ബി. ജെ. പി. സംസ്ഥാന പ്രസി ഡണ്ട് ആയിരി ക്കുമ്പോള്‍ മിസ്സോറാം ഗവർണ്ണർ ആയി സ്ഥാനം ഏല്‍ക്കുകയും പിന്നീട് രാജി വെക്കുകയു മായി രുന്നു. മിസ്സോറാം ഗവര്‍ണ്ണര്‍ പദവിയില്‍ എത്തുന്ന മൂന്നാമത്തെ മലയാളി യാണ് ശ്രീധരന്‍ പിള്ള.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉപ തെരഞ്ഞെടുപ്പ് : മൂന്നു സീറ്റില്‍ ഐക്യ മുന്നണി രണ്ട് സീറ്റില്‍ ഇടതു മുന്നണി

October 24th, 2019

logo-inc-cpm-congress-communist-party-election-2019-ePathram
തിരുവനന്തപുരം : രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചു കൊണ്ട് സംസ്ഥാനത്തെ അഞ്ചു നിയമ സഭാ മണ്ഡല ങ്ങളിലെ ഉപ തെരഞ്ഞെടുപ്പ് ഫലം. മൂന്നു മണ്ഡല ങ്ങളില്‍ ഐക്യ ജനാധി പത്യ മുന്നണിആധിപത്യം നേടി. രണ്ടു മണ്ഡലങ്ങള്‍ ഇടതു മുന്നണി പിടിച്ചെടുത്തു.

വട്ടിയൂര്‍ക്കാവ്, കോന്നി എന്നിവയാണ് ഇടതു മുന്നണി വിജയിച്ച മണ്ഡലങ്ങള്‍. എറണാ കുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങള്‍ ഐക്യ മുന്നണി നില നിറുത്തു കയും അരൂര്‍ പിടി ച്ചെടു ക്കുകയും ചെയ്തു.

ബി. ജെ. പി. ക്കു കേരള മണ്ണില്‍ വളക്കൂറ് ഇല്ല എന്നും ഈ ഉപ തെരഞ്ഞെടുപ്പ് വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

12 of 1551112132030»|

« Previous Page« Previous « പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം
Next »Next Page » പി. എസ്. ശ്രീധരന്‍ പിള്ള മിസ്സോറാം ഗവര്‍ണ്ണര്‍ »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine